കഴിഞ്ഞ 52 ആഴ്ചകളിലെ താഴ്ന്ന നിലയിലാണ് ഓഹരി വിപണിയുള്ളത്. എങ്കിലും വിപണി നേട്ടത്തിലേക്ക് കുതിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇതാ വരും ദിനങ്ങളില്‍ നേട്ടത്തിലേക്ക് കുതിക്കാന്‍ സാധ്യതയുള്ള ഓഹരികള്‍.
കോള്‍ ഇന്ത്യ
നിലവിലെ സാഹചര്യത്തില്‍ മികച്ച ദീര്‍ഘകാല നിക്ഷേപം വാഗ്ദാനം ചെയ്യുന്ന ഓഹരിയാണ് കോള്‍ ഇന്ത്യയുടേത്. താരതമ്യേന നഷ്ട സാധ്യത കുറവുള്ള ഓഹരിയാണ് കോള്‍ ഇന്ത്യ. കൂടാതെ നിലവിലെ വിപണി വിലയനുസരിച്ച് ഓഹരികളില്‍ 7.5 ശതമാനം വരെ ലാഭവിഹിതവും വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. 2019 ഡിസംബര്‍ 31 -ലെ കണക്കു പ്രകാരം, വിപണിയില്‍ സ്ഥിരത പ്രകടിപ്പിച്ച ഓഹരി കൂടിയാണ് കോള്‍ ഇന്ത്യ. ഇക്കാലയളവില്‍ ഒരു ഓഹരിയ്ക്ക് 6.37 രൂപയാണ് വില പ്രഖ്യാപിച്ചത്.
2019 സെപ്റ്റംബറിലിത് 5.72 രൂപയായിരുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം ജനുവരിയിലുള്ളതിനെക്കാള് 10.2 ശതമാനം അധിക കല്‍ക്കരി ഉത്പാദനവും 2020 ജനുവരിയില്‍ കമ്പനി അവകാശപ്പെടുന്നു. ഈ പ്രകടനം 2020 മാര്‍ച്ച് 31 വരെ തുടരാന്‍ സാധ്യതയുണ്ടെന്നും മെച്ചപ്പെട്ട ലാഭം ഈ കാലയളവില്‍ ഉണ്ടാവുമെന്നും കമ്പനി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നു. ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 8-9 മടങ്ങ് ലാഭത്തിലാണ് (ഒരു ഓഹരിയ്ക്ക്) നിലവില്‍ കോള്‍ ഇന്ത്യ ഓഹരി വ്യാപാരം നടത്തുന്നത്. കഴിഞ്ഞ 52 ആഴ്ചയിലെ കുറഞ്ഞ നിരക്കായ 171.75 രൂപ എന്ന നിലയിലേക്ക് കോള്‍ ഇന്ത്യ ഓഹരികള്‍ താഴ്ന്നിരുന്നു.
ഓയില്‍ ഇന്ത്യ
മികച്ച ലാഭവിഹിതം ലഭിക്കാന്‍ സാധ്യതയുള്ള മറ്റൊരു ഓഹരിയാണ് ഓയില്‍ ഇന്ത്യയുടേത്. ഒരു ഓഹരിയ്ക്ക് 9 രൂപ എന്ന നിലയില്‍ കമ്പനി വില പ്രഖ്യാപിച്ചിട്ടുണ്ട്. എട്ടു ശതമാനം വരെയാണ് ഓഹരിയ്ക്കുള്ള ലാഭ സാധ്യത. ലാഭ പ്രതീക്ഷയുള്ള നിക്ഷേപകര്‍ക്ക് കൈവശം വെക്കാന്‍ ഏറ്റവും മികച്ച ഓഹരിയാണ് ഓയില്‍ ഇന്ത്യയുടേത്. ക്രൂഡ് ഓയില്‍ വിലയിലെ കുറവ് കാരണം കമ്പനിയുടെ അറ്റാദായത്തില്‍ അടുത്തിടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. നിലവില്‍ വിപണിയില്‍ സംജാതമായിട്ടുള്ള കൊറോണ വൈറസ് ഭീതിയൊഴിയുകയും ക്രൂഡ് ഓയില്‍ വില ഉയരുകയും ചെയ്താല്‍ വരും മാസങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കാന്‍ ഓയില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടമുണ്ടാക്കാന്‍ സാധിച്ചേക്കും.
മാത്രമല്ല, വരും മാസങ്ങളില്‍ എണ്ണ, ഗ്യാസ് ഉത്പാദനങ്ങള്‍ വര്‍ധിച്ചാല്‍ ഇതും കമ്പനിയ്ക്ക് ഗുണം ചെയ്തേക്കും. നി്ലവില്‍ 130 രൂപ എന്ന ഓഹരി വിലയിലാണ് വ്യാപാരമെന്നതും നിക്ഷേപകരെ ഓയില്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നു. ഓരോ വര്‍ഷവും മികച്ച ഓഹരി വിഹിതം നല്‍കുന്നുവെന്നതും വിപണിയില്‍ റെക്കോര്‍ഡ് വില നിലനിര്‍ത്തുന്നുവെന്നതും ഓയില്‍ ഇന്ത്യയുടെ പ്രത്യേകതയാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
