ഏറ്റവും ലളിതവും സാധാരണവുമായ ഒരു നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപം (എഫ്‌ഡി). നഷ്ടസാധ്യതയില്ലാത്ത സ്ഥിരമായ വരുമാനം ഉറപ്പുനല്‍കുന്നതിനാൽ തന്നെ ഇത് രാജ്യത്തെ ഏറ്റവും ജനപ്രിയ നിക്ഷേപം കൂടിയാണ്. എസ്‌ബിഐ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ ബാങ്കുകളെ അപേക്ഷിച്ച് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് ഉയർന്ന പലിശ നൽകുന്നുണ്ട്.
സ്ഥിര നിക്ഷേപത്തിന്റെ കാലാവധി അവസാനിക്കുമ്പോൾ ബാങ്കുകൾ ഇത്തരം നിക്ഷേപങ്ങൾക്ക് ഉറപ്പുള്ള വരുമാനം നൽകും. സൂര്യോദയ്, ജന, ഉജ്ജിവൻ, ഉത്‌കാർഷ്, ഇസാഫ് തുടങ്ങിയ ബാങ്കുകൾ എഫ്‌ഡി നിക്ഷേപത്തിന് 8 ശതമാനത്തിൽ കൂടുതൽ പലിശനിരക്ക് നൽകുന്നുണ്ട്. അടുത്തകാലത്തായി ആര്‍ബിഐയുടെ അനുമതിയോടെ തുടങ്ങിയ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളാണ് ഇവ. ഈ ബാങ്കുകള്‍ സാധാരണ ഉപഭോക്താക്കൾക്ക് നിക്ഷേപത്തിന് നല്‍കുന്ന പലിശ എത്രയാണെന്ന് നോക്കാം.
സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്.
സൂര്യോദയ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ എഫ്‌ഡി നിരക്ക് സാധാരണ ഉപഭോക്താക്കൾക്ക് 4% മുതൽ 9% വരെയും മുതിർന്ന പൗരന്മാർക്ക് 4.5% മുതൽ 9.25% വരെയുമാണ്. 5 വർഷത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്കാണ് ബാങ്ക് ഏറ്റവും ഉയർന്ന പലിശനിരക്ക് നൽകുന്നത്. ഈ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 9 ശതമാനവും, മുതിർന്ന പൗരന്മാർക്ക് 9.5 ശതമാനവും പലിശ ലഭിക്കും. 2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കുമേൽ സാധാരണ ഉപഭോക്താക്കൾക്ക് 8.50% പലിശ ലഭിക്കും.
7-14 ദിവസം 4.00 ശതമാനം
15-45 ദിവസം 4.00 ശതമാനം
46-90 ദിവസം 5.00 ശതമാനം
91 ദിവസം മുതൽ 6 മാസം വരെ 5.50 ശതമാനം
6 മാസം മുതല്‍ 9 മാസം വരെ 7.50 ശതമാനം
9 മാസം മുതല്‍ ഒരു വര്‍ഷം വരെ 7.75 ശതമാനം
1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ 8.25 ശതമാനം
2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ 8.50 ശതമാനം
5 വര്‍ഷം 9.00 ശതമാനം
ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്.
7 ദിവസം മുതൽ 10 വർഷം വരെയുള്ള എഫ്‌ഡിക്ക് ജന സ്‌മോള്‍ ഫിനാൻസ് ബാങ്ക് 5% മുതൽ 8.50% വരെയാണ് പലിശ നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് ഈ നിക്ഷേപങ്ങളിൽ 60 ബേസിസ് പോയിന്റുകൾ അധികമായി ലഭിക്കും. അതായത് മുതിർന്ന പൗരന്മാർക്ക് 5.6% മുതൽ 9.10% വരെ പലിശ നിരക്ക് ലഭിക്കും.
7-14 ദിവസം 5.00 ശതമാനം
15-45 ദിവസം 5.25 ശതമാനം
46-60 ദിവസം 6.00 ശതമാനം
61-90 ദിവസം 6.25 ശതമാനം
91-180 ദിവസം 7.00 ശതമാനം
181-198 ദിവസം 7.75 ശതമാനം
200-364 ദിവസം 7.75 ശതമാനം
365 ദിവസം (1 വർഷം) 8.00 ശതമാനം
366-498 ദിവസം 8.25 ശതമാനം
3 വർഷം (1095 ദിവസം) 8.40 ശതമാനം
3-5 വർഷം 8.25 ശതമാനം
5-10 വർഷം 7.00 ശതമാനം
ഉജ്ജിവൻ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
7 മുതൽ 29 ദിവസം, 30 മുതൽ 89 ദിവസം, 90 മുതൽ 179 ദിവസം, എന്നിങ്ങനെയുള്ള നിക്ഷേപങ്ങൾക്ക് ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക് യഥാക്രമം 5.50%, 6.10%, 6.60% പലിശ വാഗ്ദാനം ചെയ്യുന്നു. 1 വർഷം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ബാങ്ക് 8% വരെയാണ് പലിശ നൽകുന്നത്.
7-29 ദിവസം 5.50 ശതമാനം
30-89 ദിവസം 6.10 ശതമാനം
90-179 ദിവസം 6.60 ശതമാനം
180-364 ദിവസം 7.00 ശതമാനം
1-2 വർഷം 8.00 ശതമാനം
735 ദിവസം 8.00 ശതമാനം
736-798 ദിവസം 7.50 ശതമാനം
799 ദിവസം 8.10 ശതമാനം
800 ദിവസം മുതൽ 3 വർഷം വരെ 7.50 ശതമാനം
ഉത്കര്‍ഷ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്
456 ദിവസം മുതൽ 2 വർഷത്തിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ഉത്‌കാർഷ് സ്മോൾ ഫിനാൻസ് ബാങ്ക് 8.5% പലിശ നിരക്കാണ് നൽകുന്നത്. 5 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 8.35 ശതമാനം പലിശ നിരക്ക് ലഭിക്കും.
7-15 ദിവസം 4.75 ശതമാനം
16-28 ദിവസം 4.75 ശതമാനം
29-45 ദിവസം 4.75 ശതമാനം
46-90 ദിവസം 5.50 ശതമാനം
91-120 ദിവസം 6.75 ശതമാനം
121-180 ദിവസം 6.75 ശതമാനം
181-210 ദിവസം 7.00 ശതമാനം
211-270 ദിവസം 7.00 ശതമാനം
271 ദിവസം മുതൽ 1 വർഷം വരെ 7.25 ശതമാനം
456 ദിവസം മുതൽ 2 വർഷം വരെ 8.50 ശതമാനം
2-3 വർഷം 8.00 ശതമാനം
3 വർഷം മുതൽ 5 വർഷത്തിൽ താഴെ 8.00 ശതമാനം
5 വർഷം 8.35 ശതമാനം
5-10 വർഷം 7.75 ശതമാനം
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications