പുതിയ വീട് നിര്‍മ്മിക്കുകയെന്ന കടമ്പ കഴിഞ്ഞാല്‍ ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് കാര്‍ വാങ്ങുകയെന്നതിനാവും. സ്വന്തമായൊരു കാര്‍ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനായി മിക്കവരും അവസാനമെത്തുന്ന പോംവഴിയാണ് വാഹന വായ്പ. എന്നാല്‍, വാഹന വായ്പ പിന്നീട് നിങ്ങള്‍ക്കൊരു ബാധ്യതയായേക്കാം. മാത്രമല്ല, മാറി വരുന്ന മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിങ്ങളുടെ വാഹനത്തിന്റെ റീസെയില്‍ വിലയില്‍ കാര്യമായ ഇടിവും ഉണ്ടാക്കിയേക്കാം.
2020 ഏപ്രില്‍ ഒന്നു മുതല്‍ ഭാരത് സ്റ്റേജ് VI (ബിഎസ് 6) നിലവാരത്തിലുള്ള വാഹനങ്ങള്‍ മാത്രമെ ഇന്ത്യയില്‍ നിര്‍മ്മിക്കാനും വില്‍ക്കാനും പാടുള്ളു. ഭാവി വാഹനങ്ങള്‍ എന്നറിയപ്പെടുന്ന വൈദ്യുത വാഹനങ്ങളാവട്ടെ ഉടന്‍ തന്നെ വിപണിയില്‍ സജീവമാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുത്തന്‍ കാര്‍ വാങ്ങുന്നതിനായി രണ്ടു വര്‍ഷം കാത്തിരുന്നാലും നിങ്ങള്‍ക്കത് ദോഷം ചെയ്യില്ലെന്നാണ് നിലവിലെ വിപണി സാധ്യത പറയുന്നത്. നിങ്ങളുടെ വരുമാനത്തില്‍ നിന്നും പ്രതിമാസം നിശ്ചിത തുക കാര്‍ വാങ്ങുന്നതിനായി മാറ്റിവെക്കുകയാണെങ്കില്‍, ഈ സമ്പാദ്യം ഉപയോഗിച്ചുകൊണ്ട് രണ്ടു വര്‍ഷത്തിന് ശേഷം പുത്തനൊരു മോഡല്‍ തന്നെ വാങ്ങാവുന്നതാണ്. മാത്രമല്ല, വായ്പയെടുത്ത് കാര്‍ വാങ്ങുമ്പോഴുള്ള പലിശ ബാധ്യതയും നിങ്ങള്‍ക്ക് ഒഴിവാക്കാം.
1. ഹ്രസ്വകാല ഡെറ്റ് ഫണ്ടുകള്‍
ഒരു മാസത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന അധിക വരുമാനത്തിലെ 80-90 ശതമാനം വരെ ഹ്രസ്വകാല ഡെറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കൂ. പ്രധാനമായും കടം അല്ലെങ്കില്‍ സ്ഥിര വരുമാന സെക്യൂരിറ്റികള്‍, ബോണ്ടുകള്‍, ഗവണ്മെന്റ് സെക്യൂരിറ്റികള്‍ എന്നിവയിലുള്ള മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെയാണ് ഹ്രസ്വകാല ഡെറ്റ് ഫണ്ടുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. 1-3 വര്‍ഷ കാലയളവിലേക്ക് നിങ്ങള്‍ ഇവയില്‍ നിക്ഷേപം നടത്താവുന്നതാണ്.
ഇവ ഇക്വിറ്റി, ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ റിസ്ക് കുറഞ്ഞതാണെന്നതും ( നിലവില്‍ റെക്കറിങ്, ഫിക്സഡ് ഡെപ്പോസിറ്റ് നിരക്ക് താഴുന്ന സാഹചര്യത്തില്‍) നിക്ഷേപത്തിന് ഗുണകരമാവുന്നു. നിങ്ങള്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് (2018 ഫെബ്രുവരിയില്‍) ഏതെങ്കിലുമൊരു ഹ്രസ്വകാല ഡെറ്റ് ഫണ്ടില്‍, സിസ്റ്റമാറ്റിക് ഇന്‍വസ്റ്റ്മെന്റ് പ്ലാന്‍ വഴി പ്രതിമാസം 25,000 നിക്ഷേപിച്ചിട്ടുണ്ടെന്നിരിക്കട്ടെ. 2020 ഫെബ്രുവരിയില്‍ റിട്ടേണ്‍ നിരക്ക് പ്രകാരം നിങ്ങളുടെ രണ്ടു വര്‍ഷത്തെ നിക്ഷേപ തുകയായ (25,000 X 24 മാസം) 6 ലക്ഷം രൂപ, 6.63-6.65 ലക്ഷം രൂപവരെ വര്‍ധിക്കുന്നതാണ്.
2. മള്‍ട്ടി-ക്യാപ്പ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍
ഓരോ മാസവും നിങ്ങളുടെ കൈവശം ബാക്കിയുള്ള അധിക വരുമാനങ്ങളെല്ലാം തന്നെ (10-15 ശതമാനം വരെ) നിങ്ങള്‍ക്ക് മള്‍ട്ടി-ക്യാപ്പ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഒന്നു മുതല്‍ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവയില്‍ നിന്നുള്ള വരുമാനം പെട്ടന്ന് ഉയരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഇവയില്‍ നിന്നുള്ള റിട്ടേണുകളില്‍ വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കും.
പല തരത്തിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുണ്ട്. ഇതില്‍ ചെറുകിട, ഇടത്തരം ഫണ്ടുകള്‍ ഉയര്‍ന്ന റിസ്കും ഉയര്‍ന്ന റിട്ടേണുമുള്ളവയാണ്. നിങ്ങള്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏതെങ്കിലുമൊരു മള്‍ട്ടി-ക്യാപ്പ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടില്‍ പ്രതിമാസം 5,000 രൂപയെന്ന നിരക്കില്‍ നിക്ഷേപം നടത്തിയാല്‍, നിലവിലെ നിരക്ക് പ്രകാരം 2020 ഫെബ്രുവരിയില്‍ നിങ്ങളുടെ ആകെ നിക്ഷേപമായ 1.2 ലക്ഷം രൂപ (5,000 X 24) 1.4-1.5 ലക്ഷം വരെയായി തിരികെ ലഭിക്കുന്നതാണ്.
നിക്ഷേപ രീതി
നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കുക. കൂടാതെ, നിങ്ങള്‍ വാങ്ങാനുദ്ദേശിക്കുന്ന കാറിന്റെ ആകെ വിലയെത്രയാണോ അതിനനുസരിച്ച നിക്ഷേപ രീതികളും സ്വീകരിക്കാവുന്നതാണ്. മാത്രമല്ല, വിപണി സാഹചര്യങ്ങള്‍ കൂടി വ്യക്തമായി മനസിലാക്കി നിക്ഷേപം നടത്തുക. നഷ്ടം വരാന്‍ സാധ്യതയില്ലെന്നു ഉറപ്പുള്ള നിക്ഷേപങ്ങള്‍ മാത്രം സ്വീകരിക്കുക.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!



Click it and Unblock the Notifications