മറ്റൊരു വായ്പയ്ക്കും ഇല്ലാത്ത ഗുണങ്ങള്‍!!! അതേത് വായ്പ എന്നല്ലേ? സ്വര്‍ണപ്പണയം തന്നെ... കാണൂ...

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളില്‍ ഒന്നാണ് സ്വര്‍ണം. ആഗോള വിപണിയില്‍ എന്തൊക്കെ ഇടിവുണ്ടായാലും സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരുപരിധിയില്‍ അപ്പുറത്തേക്കുള്ള തകര്‍ച്ചകള്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്.

 

നിക്ഷേപത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ഒരു വായ്പ എടുക്കുന്ന കാര്യത്തിലാണെങ്കിലും സ്വര്‍ണത്തോളം സഹായിക്കുന്ന മറ്റൊന്നുണ്ടാവില്ല ഈ ലോകത്ത്. നമുക്ക് ചുറ്റും വായ്പകള്‍ ലഭ്യമാക്കുന്ന അനവധി സ്ഥാപനങ്ങളും സ്‌കീമുകളും എല്ലാം ഉണ്ടാകും. എന്നാല്‍ ഇതില്‍ ഒന്നിന് പോലും സ്വര്‍ണത്തെ വെല്ലാന്‍ ആവില്ല! എന്തുകൊണ്ട്? പരിശോധിക്കാം...

ഏറ്റവും ഉയര്‍ന്ന മൂല്യം

ഏറ്റവും ഉയര്‍ന്ന മൂല്യം

ഇത്രയും കാലം സ്വര്‍ണത്തിന്റെ വിപണി മൂല്യത്തിന്റെ 75 ശതമാനം മാത്രം ആയിരുന്നു സ്വര്‍ണപ്പണയത്തില്‍ വായ്പയായി നല്‍കാന്‍ ആനുമതി ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 90 ശതമാനമായി ഉയര്‍ത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക്. വേറെ ഏത് വസ്തു പണയം വച്ചാലാണ് അതിന്റെ മൂല്യത്തിന്റെ 90 ശതമാനം വായ്പയായി ലഭിക്കുക...

ഏറ്റവും എളുപ്പത്തില്‍

ഏറ്റവും എളുപ്പത്തില്‍

നിങ്ങളുടെ കൈയ്യിലുള്ളത് യഥാര്‍ത്ഥ സ്വര്‍ണം ആണെങ്കില്‍, അത് പണയം വച്ച് വായ്പ നേടാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. തിരിച്ചറിയല്‍ രേഖകളും ഒറിജിനല്‍ സ്വര്‍ണവും നല്‍കിയാല്‍ ഉടന്‍ വായ്പ ലഭിക്കും എന്നതാണ് പ്രത്യേകത. അപേക്ഷ നല്‍കി കാത്തിരിക്കേണ്ടതില്ലെന്ന് സാരം.

പേപ്പറുകള്‍ ശരിയാക്കണ്ട

പേപ്പറുകള്‍ ശരിയാക്കണ്ട

സാധാരണ ഗതിയില്‍ ഒരു ലോണ്‍ കിട്ടണമെങ്കില്‍ എത്ര നൂലാമാലകളിലൂടെ കടന്നുപോകണം. അത്രയേറെ രേഖകളും സമര്‍പ്പിക്കേണ്ടി വരും. എന്നാല്‍ സ്വര്‍ണപ്പണയത്തിന്റെ കാര്യത്തില്‍ ഇതൊന്നും വരുന്നേ ഇല്ല എന്ന പ്രത്യേകതയും ഉണ്ട്.

കുറഞ്ഞ പലിശ

കുറഞ്ഞ പലിശ

പേഴ്സണല്‍ ലോണുകളേയും മറ്റ് ലോണുകളേയും അപേക്ഷിച്ച് നോക്കിയാല്‍ താരതമ്യേന കുറഞ്ഞ പലിശനിരക്കാണ് സ്വര്‍ണ വായ്പകള്‍ക്കുള്ളത്. സ്വര്‍ണം പണയം വച്ച് കാര്‍ഷിക വായ്പ എടുക്കുകയാണെങ്കില്‍ പലിശ പിന്നേയും കുറയും. എന്നാല്‍ ഈ പണം മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല.

നിബന്ധനകള്‍ കുറവ്

നിബന്ധനകള്‍ കുറവ്

കാര്‍ഷിക വായ്പയല്ലെങ്കില്‍, സ്വര്‍ണപ്പണയ വായ്പയുടെ പണം എന്തിന് ഉപയോഗിച്ചു എന്നത് ബാങ്കിനെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഉപഭോക്താവിനില്ല. കാര്‍, ഹോം, വിദ്യാഭ്യാസ ലോണുകള്‍ പോലെയുള്ള നിബന്ധനകള്‍ സ്വര്‍ണപ്പണയ വായ്പകള്‍ക്കില്ലെന്ന് സാരം.

ഒരുമിച്ചോ, തവണകളായോ

ഒരുമിച്ചോ, തവണകളായോ

സ്വര്‍ണ വായ്പയുടെ തിരിച്ചടവിലും സൗകര്യങ്ങള്‍ ഏറെയാണ്. കാലാവധിയ്ക്കുള്ളില്‍ വായ്പ അടച്ചുതീര്‍ക്കണം എന്നേയുള്ളു. അത് എപ്പോള്‍ വേണമെങ്കിലും ആകാം. ഇഎംഐ ആയി എല്ലാ മാസവും അടയ്ക്കാനും ഉള്ള സൗകര്യമുണ്ട്. നേരത്തേ അടച്ചുതീര്‍ക്കുന്നതിന് മറ്റ് ലോണുകള്‍ പോലെയുള്ള നൂലാമാലകള്‍ ഒന്നും ഉണ്ടാവില്ല.

സുരക്ഷയും പ്രധാനം

സുരക്ഷയും പ്രധാനം

വിശ്വാസ്യയോഗ്യമായ സ്ഥാപനങ്ങളില്‍ സ്വര്‍ണം പണയം വച്ചാല്‍ അതിന്റെ സുരക്ഷ കൂടിയാണ് നാം ഉറപ്പാക്കുന്നത്. എത്ര സ്വര്‍ണം പണയം വച്ചു എന്നത് രേഖയിലും ഉണ്ടാകും. മറ്റ് ലോണുകള്‍ പോലെ ഉയര്‍ന്ന പ്രൊസസിങ് ഫീസും സ്വര്‍ണ വായ്പയ്ക്ക് ഇല്ല എന്ന പ്രത്യേകതയും ഉണ്ട്.

English summary

Advantages of Gold Loan, compared to other loans

What Advantages of Gold Loan, compared to other loans? It is less complicated to get a gold loan- this is the prime advantage.
Story first published: Wednesday, August 12, 2020, 16:19 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X