ജനങ്ങളാലും ജനപ്രതിനിധികളാലും തിരഞ്ഞെടുക്കപ്പെടുന്ന നമ്മുടെ ഭരണകർത്താക്കൾക്ക് എത്ര രൂപ ശമ്പളമുണ്ടെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ അതിനുള്ള ഉത്തരം കിട്ടിയിട്ടുണ്ടോ? രാഷ്ട്രപതി മുതൽ ഗ്രാമപഞ്ചായത്ത് മെമ്പർ വരെയുള്ളവർക്ക് ലഭിക്കുന്ന ശമ്പളം എത്രയാണെന്ന് പരിശോധിക്കും. ഇന്ത്യയിലെ പല സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ശമ്പളം പ്രധാനമന്ത്രിയേക്കാൾ കൂടുതലാണ്. ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് രാഷ്ട്രപതിക്കാണ്. ഉപരാഷ്ട്രപതിയുടെ ശമ്പളത്തിന്റെ അത്രയും തന്നെ ശമ്പളം ഡൽഹി മുഖ്യമന്ത്രിയ്ക്കും ലഭിക്കുന്നു. മുഖ്യമന്ത്രിമാരുടെ ശമ്പളം നിശ്ചയിക്കുന്നത് അതാത് സംസ്ഥാനങ്ങളായതുകൊണ്ടാണ് ഈ വ്യത്യാസം.

രാഷ്ട്രപതിയുടെ ശമ്പളം
അഞ്ച് ലക്ഷം രൂപയാണ് സായുധ സേന മേധാവി കൂടിയായ രാഷ്ട്രപതിയുടെ ശമ്പളം. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച് 2018ലാണ് രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷത്തിലേക്ക് ഉയർത്തുന്നത്. അത് വരെ 1.5 ലക്ഷം രൂപയാണ് പ്രതിമാസം രാഷ്ട്രപതിയ്ക്ക് ലഭിച്ചിരുന്നത്. ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന സർക്കാർ പദവികൂടിയാണ് രാഷ്ട്രപതിയുടേത്. ഇതിന് പുറമെ, നികുതി ആനുകൂല്യങ്ങളും ലോകമെമ്പാടും ട്രെയിൻ അല്ലെങ്കിൽ വിമാനമാർഗ്ഗമുള്ള സൗജന്യ യാത്ര, പൂർണ്ണമായും സജ്ജീകരിച്ച ഔദ്യോഗിക വസതി, വൈദ്യസഹായം, ഒരു ലക്ഷം രൂപയുടെ വാർഷിക ഓഫീസ് ചെലവ് അലവൻസ് എന്നിവ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും രാഷ്ട്രപതി ആസ്വദിക്കുന്നു. വിരമിക്കുമ്പോൾ, പ്രതിമാസം 1.5 ലക്ഷം രൂപ പെൻഷൻ, വാടക രഹിത താമസം, തുടർച്ചയായ ജീവനക്കാരുടെ പിന്തുണ എന്നിവയ്ക്കും രാഷ്ട്രപതിക്ക് അർഹതയുണ്ടെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ഉപരാഷ്ട്രപതിയ്ക്ക് എത്ര കിട്ടും?
രാജ്യത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഭരണഘടന പദവിയായ ഉപരാഷ്ട്രപതിയുടെ നാല് ലക്ഷം രൂപയാണ്. ഉപരാഷ്ട്രപതിയ്ക്കും വസതിയും സുരക്ഷയും സർക്കാർ ചെലവിൽ ലഭിക്കുന്നു. ഇതോടൊപ്പം തന്നെ സൗജന്യ ആരോഗ്യ പരിചരണം, സൗജന്യ ട്രെയിൻ, വ്യോമ യാത്ര, പേഴ്സണൽ സ്റ്റാഫ് തുടങ്ങിയവയും ലഭിക്കും.
സ്വന്തമായി വിമാനമുള്ള പ്രധാനമന്ത്രി
സർക്കാരിന്റെ തലവനായ പ്രധാനമന്ത്രിയുടെ ശമ്പളം പ്രതിമാസം ഏകദേശം 1.66 ലക്ഷം രൂപയാണ്. ഇതിൽ അടിസ്ഥാന ശമ്പളമായ 50,000 രൂപയ്ക്ക് പുറമെ ചെലവിനുള്ള 3,000 രൂപയും പാർലമെന്ററി അലവൻസായ 45,000 രൂപയും പ്രതിദിന അലവൻസായ 2000 വീതവും ഉൾപ്പെടുന്നു. പേഴ്സണൽ സ്റ്റാഫിന് പുറമെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്പിജി) സുരക്ഷയ്ക്കായി എപ്പോഴും പ്രധാനമന്ത്രിയ്ക്കൊപ്പമുണ്ടാകും. ഔദ്യോഗിക സന്ദർശനങ്ങൾക്ക് സ്ഥിരമായി ഒരു വിമാനവും എയർ ഇന്ത്യ വൺ എന്ന പേരിൽ പ്രധാനമന്ത്രിയ്ക്ക് ഉണ്ട്.
മുഖ്യമന്ത്രിമാരിൽ മുന്നിൽ തെലങ്കാന
മുഖ്യമന്ത്രിമാരിയ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്നത് തെലങ്കാന മുഖ്യമന്ത്രിക്കാണ്. ഇന്ത്യയിൽ ഏറ്റവും ഒടുവിൽ സംസ്ഥാന പദവി ലഭിച്ച തെലങ്കാന മുഖ്യമന്ത്രിയുടെ ശമ്പളം പ്രതിമാസം 4,10,000 രൂപയാണ്. ഇത് ഉപരാഷ്ട്രപരിയുടെ ശമ്പളത്തേക്കാൾ കൂടുതലാണ് ഇത്. രാജ്യത്ത് രാഷ്ട്രപതി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സർക്കാർ പദവിയിലിരിക്കുന്നയാൾ തെലങ്കാന മുഖ്യമന്ത്രിയാണ്. തൊട്ടുപിന്നിൽ ഡൽഹി മുഖ്യമന്ത്രിയാണ്. 3,90,000 രൂപ ഡൽഹി മുഖ്യമന്ത്രിയ്ക്ക് ലഭിക്കുമ്പോൾ മൂന്നാം സ്ഥാനത്തുള്ള ഉത്തർ പ്രദേശ് മുഖ്യമന്ത്രിയുടെ ശമ്പളം 3,65,000 രൂപയാണ്. കേരള മുഖ്യമന്ത്രി 19-ാം സ്ഥാനത്താണ് 1,85,000 രൂപ. ഇതിൽ എംഎൽഎ അലവൻസ് അടക്കം ഉൾപ്പെടുന്നു. ഇന്ത്യയിലെ 21 മുഖ്യമന്ത്രിമാരുടെ ശമ്പളം പ്രധാനമന്ത്രിയേക്കാൾ കൂടുതലാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications