ശുദ്ധമായ പശുവിൽ പാൽ തേടിയുള്ള യാത്രയാണ് കനിക യാദവ് എന്ന പെൺകുട്ടിയെ ഒരു ക്ഷീര കർഷകയാക്കി മാറ്റിയത്. ഇന്ന് വൈറ്റ് ഫാംസ് എന്ന ഡയറി സ്റ്റാർട്ട് അപ് ഉടമയായ കനികയുടെ വരുമാനം കോടികളാണ്. 28 വയസ്സ് വരെ വീട്ടിൽ വളർത്തുന്ന കന്നുകാലികളിൽ നിന്ന് ശുദ്ധമായ പശുവിൻ പാൽ കുടിച്ചാണ് താൻ വളർന്നതെന്ന് ദില്ലി ആസ്ഥാനമായുള്ള ഈ സംരംഭക പറയുന്നു. എന്നാൽ, 2014 മുതൽ വീട്ടിൽ പശുക്കളെ വളർത്താതെയായി.
വൈറ്റ് ഫാമിന്റെ തുടക്കം
28 വർഷം താൻ കുടിച്ചിരുന്ന ശുദ്ധമായ പാൽ പിന്നീട് കനികയ്ക്ക് ലഭിച്ചില്ല. വിപണിയിൽ ലഭ്യമായ പല പാലുകളും പരീക്ഷിച്ചെങ്കിലും ശുദ്ധമായ പാൻ കണ്ടെത്താനാകാത്തിനെ തുടർന്നാണ് സഞ്ജീവ് യാദവ് എന്ന സുഹൃത്തിനൊപ്പെ 2015ൽ വൈറ്റ് ഫാം ആരംഭിക്കാൻ തീരുമാനിച്ചത്. ഡൽഹിയിലും പരിസരങ്ങളിലുമുള്ള ഗ്രാമങ്ങളിലെ തൊഴിൽ മനസിലാക്കുന്നതിനുള്ള ഒരു ഫീൽഡ് റിസേർച്ചിന്റെ ഭാഗമായതോടെ ഫാം ആരംഭിക്കുന്നതിനുള്ള തീരുമാനം കൂടുതൽ ശക്തമായി.
ക്ഷീര ബിസിനസ്
ഈ ഗവേഷണത്തിനിടയിൽ, കടർപൂർ ഗ്രാമത്തിലെ മിക്ക ആളുകളും പാൽ വിൽപ്പനയെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്ന് മനസ്സിലായി. എന്നാൽ അവരുടെ വീടുകളിൽ ഒരു പശുവിനെ പോലും കണ്ടതുമില്ല. കന്നുകാലികൾ പകൽ മുഴുവൻ മേയാൻ പോകുകയും വൈകുന്നേരം വീടുകളിലേയ്ക്ക് മടങ്ങുമെന്നും ഗ്രാമവാസികൾ കനികയോട് പറഞ്ഞു. ഇത് ഫാം എന്ന ആശയത്തിലേയ്ക്ക് കനികയെ കൂടുതൽ അടുപ്പിച്ചു.
ഗുണനിലവാരം
പാൽ പാക്കറ്റ് ഒരു ഉപഭോക്താവിന്റെ വീട്ടിൽ എത്തുന്നതിന് കുറഞ്ഞത് നാല് ദിവസമെങ്കിലും എടുക്കും. ഇത് ഗുണനിലവാരത്തിൽ കൂടുതൽ വിട്ടുവീഴ്ചകൾ വരുത്താൻ കാരണമാകുമെന്നും കനിക പറയുന്നു. കൃത്യമായി പറഞ്ഞാൽ, പശുവിൻ പാലിൽ ഉടൻ തന്നെ ബാക്ടീരിയകൾ വികസിപ്പിക്കാൻ തുടങ്ങുകയും കേടാകാതിരിക്കാൻ തണുപ്പിക്കുകയും ചെയ്യുന്നു. ഇത് നഗരത്തിലെ പാസ്ചറൈസേഷൻ, പ്രോസസ്സിംഗ് യൂണിറ്റിലേക്ക് കൊണ്ടുപോയി, പിന്നീട് കടകളിൽ വിതരണം ചെയ്യും.
മായമില്ലാത്ത പാൽ
68 ശതമാനം പാലിലും പാലുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിലും ഡിറ്റർജന്റ്, കാസ്റ്റിക് സോഡ, ഗ്ലൂക്കോസ്, വൈറ്റ് പെയിന്റ്, ശുദ്ധീകരിച്ച എണ്ണ എന്നിവ മായമായി കലർത്തുന്നതായാണ് വിവരമെന്നും കനിക പറഞ്ഞു. എന്നാൽ വൈറ്റ് ഫാംസ് ഇതിന് ആരോഗ്യകരമായ ഒരു ബദലാണെന്ന് കനിക അവകാശപ്പെടുന്നു, ചില്ലിംഗ്, പാസ്ചറൈസിംഗ്, പാക്കേജിംഗ് തുടങ്ങി എല്ലാ പ്രക്രിയകളും ഡൽഹി നിന്ന് 90 കിലോമീറ്റർ അകലെയുള്ള ടിജാരയിലെ 30 ഏക്കർ ഫാമിലാണ് നടക്കുന്നത്.
വിതരണം
ഗ്ലാസ് ബോട്ടിലുകളിലായി പായ്ക്ക് ചെയ്ത ശുദ്ധമായ പശുവിൻ പാൽ 8 മുതൽ 12 മണിക്കൂറിനുള്ളിൽ മൂവായിരത്തിലധികം വീടുകളിൽ ഒരു ബാഹ്യ ഏജൻസിയുടെയും സഹായമില്ലാതെയാണ് വിതരണം ചെയ്യുന്നതെന്നും കനിക പറയുന്നു. ലിറ്ററിന് 75 രൂപ വിലയുള്ള ഈ പാൽ നിലവിൽ ഡൽഹി-എൻസിആർ മേഖലയിൽ മാത്രമാണ് വിതരണം ചെയ്യുന്നത്. ഉടൻ തന്നെ നോയിഡയിലേയ്ക്കും വിൽപ്പന വ്യാപിപ്പിക്കാനാണ് ഈ യുവ സംരംഭകയുടെ പദ്ധതി.
വാർഷിക വരുമാനം
2017 ജനുവരിയിൽ ഡെലിവറി ആരംഭിക്കുന്നതിന് മുമ്പ് ഫാമിനെക്കുറിച്ച് ഗവേഷണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമായി ഒരു വർഷം നീക്കിവച്ചിരുന്നു. ഏകദേശം 4 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തിയ ബിസിനസിലൂടെ ഏകദേശം 7 കോടി രൂപ വാർഷിക വരുമാനം നേടുന്നുണ്ട് കനിക ഇപ്പോൾ.
കന്നുകാലി വളർത്തൽ
കന്നുകാലികളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി 200 പശുക്കിടാക്കളെ ഫാമിൽ തന്നെ വളർത്തിയാണ് പാൽ ഉത്പാദിപ്പിക്കുന്നത്. കന്നുകാലികൾക്കും മസാജ് സ്റ്റേഷൻ വരെയുണ്ട് ഫാമിൽ. അടുത്ത മൂന്ന് മാസത്തിനുള്ളിൽ പനീർ, തൈര് എന്നിവയും വിതരണം ചെയ്യാനാണ് പദ്ധതി.
വെല്ലുവിളി
ഉപഭോക്താക്കളിൽ നിന്നുള്ള പ്രാരംഭ സ്വീകാര്യതയില്ലായ്മയാണ് നേരിട്ട പ്രധാന വെല്ലുവിളിയെന്ന് കനികയും സഞ്ജീവും പറയുന്നു. ധാരാളം ആളുകൾ വലിയ പാൽ ബ്രാൻഡുകൾ വർഷങ്ങളായി ഉപയോഗിക്കുകയും അവരെ വിശ്വസിക്കുകയും ചെയ്തു വരുന്നു. വലിയ ബ്രാൻഡുകളിലെ പ്രിസർവേറ്റീവുകളെക്കുറിച്ചും അതിൽ ഉൾപ്പെട്ടിരിക്കുന്ന പ്രക്രിയകളെക്കുറിച്ചും വിശദീകരിക്കാൻ ശ്രമിക്കുമെങ്കിലും ആളുകൾക്ക് പുതിയ ഉത്പന്നത്തിലേയ്ക്ക് മാറാൻ മടിയുണ്ടായിരുന്നുവെന്ന് കനിക പറയുന്നു.
ചിത്രങ്ങൾ വൈറ്റ് ഫാം വെബ്സൈറ്റിൽ നിന്ന് (https://www.whytefarms.com)
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications