ജീവിത ചെലവ് ഉയരുന്ന വേഗത്തില്‍ ശമ്പളം അല്ലെങ്കില്‍ വരുമാനം ഉയരുന്നില്ലെന്ന പരാതിക്കാരാണ് ഭൂരിഭാഗവും. ഒരുമാസം കടന്നുകിട്ടാനുള്ള പെടാപ്പാട് അവരവര്‍ക്കു മാത്രമേ അറിയൂ. അതിനാല്‍ രാവിലെ 9 മുതല്‍ 6 വരെ ജോലി ചെയ്യുന്നതിനപ്പുറവും ചിന്തിക്കേണ്ടിയിരിക്കുന്നു. ഉര്‍വശീ ശാപം ഉപകാരമെന്നതിനു സമാനമായി കോവിഡ് മഹാമാരിയോടെ സമസ്ത മേഖലകളിലും ഡിജിറ്റല്‍വത്കരണവും ഓണ്‍ലൈന്‍ ജോലി സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വീട്ടില്‍ നിന്നും വെളിയിലിറങ്ങാതെ തന്നെ അധിക വരുമാനം നേടാവുന്ന 5 ആശയങ്ങളാണ് താഴെ ചേര്‍ക്കുന്നത്.
ഡ്രോപ് ഷിപ്പിങ്
സ്വന്തമായൊരു ബിസിനസ് സംരംഭം തുടങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള മുതല്‍മുടക്കും സ്ഥലസൗകര്യവും ഇല്ലായ്മയാണോ നിങ്ങള്‍ക്കു തടസം സൃഷ്ടിക്കുന്നത്? എങ്കില്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ആശയമാണ് ഡ്രോപ് ഷിപ്പിങ്. ഇ-കൊമേഴ്സ് റീട്ടെയിലിങ് വിഭാഗത്തിനു സമാനമായി ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിക്കാതെ തന്നെ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാനുള്ള സംവിധാനമാണിത്. അതായത് ഉപഭോക്താക്കളില്‍ നിന്നും സ്വീകരിക്കുന്ന ഓര്‍ഡര്‍ പ്രകാരം നേരിട്ട് നിര്‍മാതാക്കളുമായി ബന്ധപ്പെടുകയും ഉത്പന്നം എത്തിച്ചു നല്‍കുകയും ചെയ്യുന്നു. ഇതിന് നിശ്ചിത അനുപാതത്തിലുള്ള ലാഭവിഹിതം നേടുന്നതിലൂടെ വരുമാനം കണ്ടെത്താം.
വൈദഗ്ധ്യം പ്രയോജനപ്പെടുത്താം
ഇന്നു ഓണ്‍ലൈന്‍ മുഖേനയുള്ള പഠനരീതിക്ക് വളരെയേറെ സ്വീകാര്യതയുണ്ട്. കോവിഡ് മഹാമാരിയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനോടുള്ള അയിത്തം മാറാന്‍ സഹായിച്ചത്. ഇതോടെ ഒരുപാട് തൊഴില്‍ അവസരങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്തു. അനിമേഷന്‍ നിര്‍മാണം, പവര്‍ പോയിന്റ് അവതരണം, പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുക, പഠിപ്പിക്കുക എന്നിവ ഉദാഹരണങ്ങളാണ്. അടുത്തകാലത്ത് നിരവധി പഠന സഹായ ആപ്ലിക്കേഷനുകള്‍ തുടങ്ങിയിട്ടുണ്ട്. ഇവരുടെ വെബ്സൈറ്റുകളില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിച്ച്, നിങ്ങളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പണം സമ്പാദിക്കാവുന്നതാണ്.
അഫിലിയേറ്റ് മാര്‍ക്കറ്റിങ്
മറ്റ് കമ്പനികളുടെ ഉത്പന്നമോ സേവനമോ സ്വന്തം നിലയില്‍ മാര്‍ക്കറ്റിങ് ചെയ്തുകൊണ്ട് കൂടുതല്‍ ആളുകള്‍ക്കിടയില്‍ പ്രചാരം നേടിക്കൊടുക്കുകയും അതുവഴി വിപണനം ഉഷാറാക്കുകയും ചെയ്യുന്നതിന് പ്രതിഫലമോ കമ്മീഷനോ നേടുന്ന രീതിയാണ് അഫിലിയേറ്റ് മാര്‍ക്കറ്റിങ്. അതായത്, ഉപഭോക്താക്കളെ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ പോലുള്ള കമ്പനികളുടെ വെബ്സൈറ്റിലേക്കെത്തിച്ച് ഉത്പന്നം വാങ്ങിപ്പിക്കുന്ന ഒരു ഇടനിലക്കാരന്റെ പണിയാണെന്ന് ചുരുക്കം.
വീടുവീടാന്തരം കയറി സാധനങ്ങള്‍ വില്‍ക്കുന്നതിന്റെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെയും മറ്റ് സമ്മര്‍ദങ്ങള്‍ നേരിടാതെയും ചെയ്യാനാവുന്ന ബിസിനസാണിത്. ഉപഭോക്താവ് സാധനം വാങ്ങിക്കുന്നതിന് അനുസരിച്ച് കമ്മീഷനോ ലാഭവിഹിതമോ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കും എത്തിച്ചേരും.
ട്യൂഷന്
കേള്‍ക്കുമ്പോള്‍ പഴയ ഐഡിയയല്ലേ എന്നു തോന്നാമെങ്കിലും ഇന്നും വളരെയധികം പണം സമ്പാദിക്കാന്‍ കഴിയുന്ന മേഖലയാണ് ട്യൂഷന്. കാര്യങ്ങള്‍ ലളിതമായി വിശദീകരിക്കാനും പഠിപ്പിക്കുവാനും മികവുള്ള വ്യക്തിയാണെങ്കില്‍ വീട്ടില്‍ ഇരുന്നു തന്നെ ലക്ഷങ്ങള്‍ സമ്പാദിക്കാനുള്ള അവസരമാണ് ഇ-ട്യൂഷന് തുറന്നിടുന്നത്. ഒരു ലാപ്ടോപ്പും മികച്ച ഇന്റര്‍നെറ്റ് കണക്ഷനും കൈവശമുണ്ടെങ്കില്‍ കാര്യം സാധിക്കാം.
നിങ്ങള്‍ക്ക് അറിവുള്ള വിഷയത്തില്‍ പിന്നാക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി ഓണ്‍ലൈന്‍ ട്യൂഷന് പ്ലാറ്റ്ഫോമുകളെ പ്രയോജനപ്പെടുത്താം. വിദ്യാര്‍ത്ഥികള്‍ക്കായി ചെലവഴിക്കുന്ന സമയത്തിനു മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഫീസ് വാങ്ങുകയെന്നതാണു രീതി.
ഡാറ്റ എന്‍ട്രി
വളരെ എളുപ്പത്തില്‍ ലഭിക്കാവുന്ന ഓണ്‍ലൈന്‍ ജോലികളിലൊന്നാണ് ഡാറ്റ എന്‍ട്രി. വളരെയധികം തൊഴില്‍ അവസരങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ മേഖലയാണ്. ഡാറ്റ എന്‍ട്രി വിഭാഗത്തില്‍ മറ്റ് ഓണ്‍ലൈന്‍ ജോലികളുടെ അത്രയും വൈദഗ്ധ്യം ആവശ്യമായി വരുന്നില്ലെന്നതാണ് പ്രത്യേകത. അതുകൊണ്ട് ആര്‍ക്കും ശ്രമിച്ചുനോക്കാവുന്ന തൊഴില്‍ മേഖലയാണിത്. ചില വെബ്സൈറ്റുകളില്‍ തയ്യാറാക്കുന്ന വാക്കുകളുടെ അടിസ്ഥാനത്തിലും ശമ്പളം നല്‍കുന്നുണ്ട്. അതേസമയം ഡാറ്റ എന്‍ട്രി ജോലിയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകളും അരങ്ങേറുന്നതിനാല്‍ വിശ്വാസ്യതയുള്ള മികച്ച വെബ്സൈറ്റുകളില്‍ ജോലി തേടാന്‍ ശ്രമിക്കണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications