ഇന്ന് സ്വർണ വില ദുർബലമായിരിക്കുന്നു. ഇന്നലെ ശക്തിയാർജ്ജിച്ച ഇന്ത്യയിലെ സ്വർണ വില ഇന്ന് ഇടിഞ്ഞു. കഴിഞ്ഞ ആഴ്ചയിൽ തുടർച്ചയായ ചാഞ്ചാട്ടമാണ് സ്വർണ വിലയിൽ പ്രകടമായത്. ഇത് വിപണിയിൽ ആശങ്ക ഉയർത്തുന്നു. ഇന്ത്യയിൽ പൊതുവേ സ്വർണത്തിൻ്റെ ആവശ്യകത കൂടുതലാണ്. എന്നാൽ വിലയിലെ അസ്ഥിരത തുടരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു.
നിലവിലെ ട്രെൻഡ് പ്രകാരം സ്വർണ വില ഓരോ ദിവസവും മാറി മറിയുന്നു. എന്നാൽ യുഎസിൽ വരാനിരിക്കുന്ന പണനയ യോഗത്തിനു മുന്നോടിയായിട്ടാണ് ഈ ചാഞ്ചാട്ടം എന്ന് പല വിദഗ്ദരും അഭിപ്രായപ്പെടുന്നു. ഡിസംബർ 10നാണ് യുഎസ് ഫെഡ് മീറ്റിംഗിനെ അന്തിമ പ്രഖ്യാപനം നടക്കുന്നത്. ഇത്തവണ പ്രതീക്ഷിച്ചതു പോലെ പലിശ കുറഞ്ഞാൽ സ്വർണ വില കത്തിക്കയറും. അത് പുതിയ റെക്കോർഡ് ഉയരത്തിലേക്കും സ്വർണ വില എത്തിക്കാൻ സാധ്യത കൂടുതലാണ്. ഇത് ഇന്ത്യയിലെ സ്വർണ വിലയിലും ശക്തമായ കുതിപ്പിന് വഴിയൊരുക്കും.
ഇന്ത്യയിലെ ഇന്നത്തെ സ്വർണ വില
24 കാരറ്റ് സ്വർണം ഗ്രാമിന് 54 രൂപ കുറഞ്ഞ് 13,015 രൂപയിലെത്തി. ഒരു പവൻ്റെ വില 432 രൂപ കുറഞ്ഞ് 1,04,120 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 540 രൂപ കുറഞ്ഞ് 1,30,150 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 5,400 രൂപ കുറഞ്ഞ് 13,01,500 രൂപയായി.
22 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 11,930 രൂപയിലെത്തി. ഒരു പവൻ്റെ വില 400 രൂപ കുറഞ്ഞ് 95,440 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 500 രൂപ കുറഞ്ഞ് 1,19,300 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 5,000 രൂപ കുറഞ്ഞ് 11,93,000 രൂപയായി.

18 കാരറ്റ് സ്വർണം ഗ്രാമിന് 41 രൂപ കുറഞ്ഞ് 9,761 രൂപയായി. ഒരു പവൻ്റെ വില 328 രൂപ കുറഞ്ഞ് 78,088 രൂപയിലെത്തി. 10 ഗ്രാമിന്റെ വില 410 രൂപ കുറഞ്ഞ് 97,610 രൂപയിലെത്തി. 100 ഗ്രാം സ്വർണത്തിന്റെ വില 4,100 രൂപ കുറഞ്ഞ് 9,76,100 രൂപയായി.
ഇന്ത്യയിലെ വെള്ളി വില
സ്വർണ വില ഇടിഞ്ഞെങ്കിലും, ഇന്ന് ഇന്ത്യയിലെ വെള്ളി വിലയിൽ കുതിപ്പുണ്ടായി. ഒരു കിലോഗ്രാം വെള്ളിയുടെ വില 3,000 രൂപ വർദ്ധിച്ച് 1,90,000 രൂപയിലെത്തി. 100 ഗ്രാം വെള്ളി വില 19,000 രൂപയായും, 10 ഗ്രാം വെള്ളിയുടെ വില 1,900 രൂപയുമായി. ഒരു ഗ്രാം വെള്ളിയുടെ വില 190 രൂപയാണ്.
സ്വർണ വിലയിൽ എന്തു സംഭവിക്കും?
യുഎസ് ഫെഡറൽ റിസർവ് മീറ്റിംഗിന് മുന്നോടിയായി, ആഗോള കമ്മോഡിറ്റി വിപണിയിലെ നിക്ഷേപകർ വിലയേറിയ ലോഹങ്ങളിൽ ജാഗ്രത പാലിക്കുന്നു. യുഎസ് തൊഴിൽ ഡാറ്റ അനുസരിച്ച് പരിശോധിച്ചാൽ ഇത്തവണ പണനയ യോഗത്തിൽ അടിസ്ഥാന പലിശ നിരക്ക് 25 ബേസിസ് പോയിന്റ് കുറയ്ക്കാനുള്ള വളരെ കൂടുതലാണ്. അത് സ്വർണ വിലയിൽ ശക്തമായ കുതിപ്പിന് കാരണമാവും. എങ്കിലും വരാനിരിക്കുന്ന ഫെഡ് മീറ്റിംഗിന് മുന്നോടിയായി അടുത്ത ആഴ്ച സ്വർണ വിലയിൽ കടുത്ത ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications