എംഎസ്എംഇകള്‍ക്കുള്ള പ്രീപെയ്ഡ് കാര്‍ഡിനായി നിയോയുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യമേഖല ബാങ്കായ ഐസിഐസിഐ ബാങ്കും പുതുയുഗ ഫിന്‍ടെക് കമ്പനിയായ നിയോയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലെ (എംഎസ്എംഇ) തൊഴിലാളികള്‍ക്ക് പ്രീപെയ്ഡ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന് കൈകോര്‍ക്കുന്നു. അടിസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കുന്നതിനായി വിസ അധിഷ്ഠിതമായ ഐസിഐസിഐ ബാങ്ക് നിയോ ഭാരത് പേറോള്‍ കാര്‍ഡ് നേടാന്‍ എംഎസ്എംഇകള്‍ക്ക് കഴിയും. ഇതുവഴി എംഎസ്എംഇകള്‍ക്ക് അവരുടെ തൊഴിലാളികളുടെ വേതനം കാര്‍ഡില്‍ ലോഡ് ചെയ്യാം. തടസമില്ലാതെ, ആവശ്യാനുസരണം ഈ തുക തൊഴിലാളികള്‍ക്ക് ഉപയോഗിക്കാനുമാവും.

 
എംഎസ്എംഇകള്‍ക്കുള്ള പ്രീപെയ്ഡ് കാര്‍ഡിനായി നിയോയുമായി കൈകോര്‍ത്ത് ഐസിഐസിഐ ബാങ്ക്

ഐസിഐസിഐ ബാങ്ക് നിയോ ഭാരത് പേറോള്‍ കാര്‍ഡിലൂടെ ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെയുള്ള തുക സ്വീകരിക്കാനാവും. പ്രീപെയ്ഡ് കാര്‍ഡ് ലഭിക്കുന്നതിന് ഏത് എംഎസ്എംഇക്കും നിയോയുമായി കൈകോര്‍ക്കാം. തുടര്‍ന്ന് കെവൈസി പരിശോധന പൂര്‍ത്തിയാക്കി അവരുടെ ജോലിസ്ഥലത്ത് വച്ച് തന്നെ തൊഴിലാളികള്‍ക്ക് കാര്‍ഡുകള്‍ നല്‍കും. കാര്‍ഡ് പ്രവര്‍ത്തനസജ്ജമായാല്‍ കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനും ഇ-കൊമേഴ്സ് പോര്‍ട്ടലുകളില്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താനും പോയിന്റ് ഓഫ് സെയില്‍ മെഷീനുകളില്‍ കാര്‍ഡ് സൈ്വപ് ചെയ്ത് പണമടയ്ക്കാനും കഴിയും.

Most Read: ആപ്പിലാക്കുന്ന 'ആപ്പ് വായ്പ'; ചതിയില്‍ വീഴാതിരിക്കാം, തട്ടിപ്പുകള്‍ക്കെതിരെ പൊലീസിന് പരാതി നല്‍കാം

ഇടപാടുകളില്‍ കൂടുതല്‍ സൗകര്യം ഉറപ്പാക്കുന്നതിന് നിയോ ഭാരത് മൊബൈല്‍ അപ്ലിക്കേഷന്‍ എന്ന പേരില്‍ ഒരു ബഹുഭാഷാ ആപ്ലിക്കേഷനുമുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഉടമകള്‍ക്ക് സൗജന്യ ആക്സിഡന്റല്‍ ഡെത്ത് ഇന്‍ഷുറന്‍സ് പരിരക്ഷയും കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു. പതാകവാഹക ഉത്പന്നമായ നിയോ ഭാരതിലൂടെ അടുത്ത അഞ്ചു വര്‍ഷത്തിനകം അഞ്ചു ദശലക്ഷം അടിസ്ഥാന തൊഴിലാളികളിലേക്ക് എത്താനാണ് നിയോ ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ 1.7 ദശലക്ഷത്തിലധികം ഉപഭോക്താക്കളും 7000 കോര്‍പ്പറേറ്റ് സഹകരണവും നിയോയ്ക്കുണ്ട്.

ഐസിഐസിഐ ബാങ്ക് നിയോ ഭാരത് പേറോള്‍ കാര്‍ഡിനായി, നിയോയുമായി പങ്കാളിയാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഐസിഐസിഐ ബാങ്ക്, അണ്‍സെക്വേഡ് അസറ്റ് ഹെഡ് സുദിപ്ത റോയ് പറഞ്ഞു. ബാങ്കിങ് ഉല്‍പ്പന്നങ്ങള്‍ ഏളുപ്പത്തില്‍ ലഭ്യമാക്കാനുളള ആക്സസ് തങ്ങളുടെ മറ്റൊരു സംരംഭമാണ് ഈ പങ്കാളിത്തം. ഈ കാര്‍ഡുപയോഗിച്ച് എംഎസ്എംഇകളിലെ അടിസ്ഥാന തൊഴിലാളികള്‍ക്ക് ഡിജിറ്റല്‍ ബാങ്കിങിന്റെ സൗകര്യവും സുരക്ഷയും ആസ്വദിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more about: icici bank
English summary

ICICI Bank ties up with Niyo to issue prepaid cards to MSMEs

ICICI Bank ties up with Niyo to issue prepaid cards to MSMEs. Read in Malayalam.
Story first published: Thursday, January 14, 2021, 18:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X