ദീര്‍ഘദൂര കണക്ടിവിറ്റി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2024 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ട്രെയ്നുകളാണ് അമൃത് ഭാരത്. കുറഞ്ഞ നിരക്കില്‍ ഏതാണ്ട് വന്ദേഭാരതിന് സമാനമായ സൗകര്യങ്ങളാണ് ഈ ട്രെയ്നുകള്‍ ഒരുക്കിയത്. താങ്ങാവുന്ന നിരക്കുകളും താരതമ്യേന മികച്ച സൗകര്യങ്ങളും ട്രെയ്നിനെ ജനകീയമാക്കി. വന്ദേഭാരതില്‍ നിന്നും വ്യത്യസ്തമായി ലോക്കോമോട്ടീവ്-ഹോള്‍ഡ്, നോണ്‍-എസി സീറ്റുകളാണ് ഈ ട്രെയ്നുകളിലേറെയും.

അമൃത് ഭാരത് 3.0
അമൃത് ഭാരത് 3.0 ന്റെ പ്രോട്ടോടൈപ്പ് പതിപ്പ് ഈ വര്‍ഷം മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 1,2 പതിപ്പുകള്‍ നിര്‍മ്മിച്ച ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) ആണ് ഈ പതിപ്പിന്റെയും നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. പുതിയ പതിപ്പ് ഡിസൈന്‍ ഘട്ടത്തിലാണെന്നും ഈ വര്‍ഷം മാര്‍ച്ചില്‍ പ്രോട്ടോടൈപ്പ് പുറത്തിറങ്ങുമെന്നും ഐസിഎഫ് അധികൃതര്‍ അറിയിച്ചു.
സവിശേഷതകള്‍
അമൃത് ഭാരത് 1,2 പതിപ്പുകളില്‍ നിന്നും വ്യത്യസ്തമായി പുതിയ പതിപ്പില്‍ എ.സി കോച്ചുകളുണ്ടാകും. മുന്‍പിലും പിന്പിലും എഞ്ചിനുകളോടെ പരമാവധി മണിക്കൂറില്‍ 130-160 കിലോമീറ്റര്‍ വേഗമെടുക്കുന്ന 22 കോച്ച് ട്രെയ്നുകളായിരിക്കും ഇവ. ഫസ്റ്റ്, സെക്കന്റ്, തേഡ് എന്നിങ്ങനെ എസി കോച്ചുകള്‍ തരംതിരിക്കും. സിസിടിവികള്‍, എല്‍ഇഡി ലൈറ്റുകള്‍, കുലുക്കം കുറയ്ക്കാനുള്ള സെമി ഓട്ടോമാറ്റിക കപ്ലറുകള്‍ തുടങ്ങിയവയും മൂന്നാം പതിപ്പിന്റെ പ്രത്യേകതകളാണ്.
സര്‍വീസുകള്‍
അമൃത് ഭാരതിന്റെ മൂന്നാം പതിപ്പ് ദക്ഷിണേന്ത്യേയേയും ഉത്തരേന്ത്യയേയും ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന ചരടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. കേരളം. തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നും ഉത്തരേന്ത്യന്‍ നഗരങ്ങളിലേയ്ക്കായിരിക്കും സര്‍വീസുകള്‍. നിലവിലുള്ള എക്സ്പ്രസ് ട്രെയ്നുകളില്‍ പുതിയ അമൃത് ഭാരത് കോച്ചുകള്‍ ഘടിപ്പിക്കാനും പദ്ധതിയുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
