8 വർഷംകൊണ്ട് സമ്പാദിച്ചത് 71000 കോടി, റെഡ് മി സ്ഥാപകനെക്കുറിച്ച് അറിയേണ്ടേ?

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എം ഐ എന്നത് ഇന്ന് ഇന്ത്യയിൽ എല്ലാവർക്കും പരിചിതമായ മൊബൈൽ ഫോൺ കമ്പനിയുടെ പേരാണ് . മലയാളികളിൽ പത്തുപേരെ എടുത്താൽ ഇന്ന് ഏഴു പേർ ഉപയോഗിക്കുന്ന മൊബൈൽ ഹാൻഡ്സെറ്റ് എം. ഐ ആണ് . ചൈനയിലേ ബെയ്‌ജിങ്ങ്‌ ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ആണ്  എം ഐ ഫോണുകൾ വിപണിയിൽ എത്തിച്ച ഷവോമി ഇൻക്. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ അവർ 2015 -ൽ 70.8 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. സ്മാർട്ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്പന, ഉത്പാദനം, വില്പന എന്നിവയിൽ ഏർപ്പെട്ടിരുന്ന കമ്പനിക്ക് ലോകമെമ്പാടും അഞ്ച് ശതമാനം വിപണി വിഹിതമാണുള്ളത്. ഷവോമി മി 4, മി നോട്ട്, റെഡ്‌മി നോട്ട്, മി പാഡ് തുടങ്ങിയ ഉപകരണങ്ങൾ ആണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്. 

ആഗസ്റ്റ് 2011-ൽ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയ ശേഷം ഷവോമി ചൈനയിൽ വലിയ രീതിയിൽ വിപണി പിടിച്ചെടുത്തു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലീ ജുൻ, ചൈനയിലേ ഇരുപതിമൂന്നാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്.

ലോകത്തിലെ നാലാമത്തെ വലിയ സ്മാർട്ട്ഫോൺ നിർമ്മാതാവ് - ഷവോമി, യുടെ സ്ഥാപകൻ ലീ ജുൻ നിലവിൽ, 71000 കോടി ആസ്തിയുമായി, കമ്പനിയുടെ സി.ഇ.ഒയും ചെയർമാനുമായി പ്രവർത്തിക്കുകയാണ് . ലോകത്തെ മാറ്റിമറിയുന്ന നവീകരണവും നൂതന കമ്പനികളും നിർമ്മിച്ച ശേഷം, ലീയെ ചൈനയിലെ 'സ്റ്റീവ് ജോബ്സ്' എന്നും വിളിക്കാറുണ്ട്.
സാംസഗും ആപ്പിളും പോലുള്ള ഉയർന്ന നിലവാരമുള്ള ഫോണുകൾ പോലെ ഷവോമി ചെറിയ കാലം കൊണ്ട് തന്നെ ജനപ്രീതിയാർജ്ജിച്ചു.

8 വർഷംകൊണ്ട് സമ്പാദിച്ചത് 71000 കോടി, റെഡ് മി  സ്ഥാപകനെക്കുറിച്ച് അറിയേണ്ടേ?

അതിന്റെ പ്രധാന കാരണം വ്യത്യസ്ഥ വിലകളിൽ ഷവോമി ഫോണുകള്‍ ലഭ്യമാണ് എന്നതാണ്. ഷവോമി സ്ഥാപിച്ചു വെറും മൂന്നു വർഷങ്ങൾ കൊണ്ട് , കമ്പനിയെ ചൈനയിലെ നാലാമത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡിലേക്ക് ഉയർത്താൻ ലീ ജൂണിനു സാധിച്ചു. ലോകമെമ്പാടും ഏറ്റവും പ്രചാരമുള്ള ആൻഡ്രോയിഡ് കസ്റ്റം റോം നിർമ്മാതാവ് കൂടിയാണദ്ദേഹം. അദ്ദേഹത്തിന്റെ നേട്ടങ്ങളെ കുറിച്ച് ലോകം ശ്രദ്ധിച്ചത് അതിനു ശേഷമാണു.

ലീ ജൂണിന്റെ ചെറുപ്പം

ലീ ജൂണിന്റെ ചെറുപ്പം

കഷ്ടതകൾ നിറഞ്ഞ ജീവിതത്തിലൂടെ കടന്നു വന്നവർക്കു തങ്ങളുടെ അനുഭവങ്ങളായി പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കും, എന്നാൽ ലീ ജൂണിനെ സംബന്ധിച്ചെടുത്തോളും , താൻ ഇപ്പോൾ എവിടെ എത്തി നില്കുന്നു എന്ന് മാത്രം ലോകം അറിയാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ചൈനയിൽ ഹുബീയിയിലെ സിയാൻറ്റോയിലാണ് ഇദ്ദേഹം ജനിച്ചത്. ബാല്യകാലം സെൻട്രൽ ചൈനയിലെ വുഹാൻ എന്ന ഒരു വ്യാവസായിക നഗരത്തിന് സമീപത്താണ് ചിലവഴിച്ചത് . പിന്നീട് 1991 ൽ വുഹാൻ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദം പൂർത്തിയാക്കി . പഠനം പൂർത്തിയാക്കിയതിനുശേഷം, 1992 ൽ എഞ്ചിനീയർ ആയി ലീ ചൈനീസ് സോഫ്റ്റ് വയർ കമ്പനിയായ കിങ്ങ്‌സോഫ്‌റ്റ് കമ്പനിയിൽ ജോലി  ആരംഭിച്ചു. മൈക്രോസോഫ്റ്റിനു സമാനമായി; Word പ്രോസസ്സിംഗ് ചെയ്യുന്ന (MS Word പോലെ), ആൻറിവൈറസ് സോഫ്റ്റ് വയർ , ഗെയിമിംഗ് ഡിസ്ട്രിബ്യൂഷൻ, തുടങ്ങിയവ ചെയ്തു വരുന്ന കമ്പനിയാണ് കിങ്ങ്‌സോഫ്‌റ്റ്. തന്റെ കഴിവ് കൊണ്ടും പ്രയത്നം കൊണ്ടും 1998 ആകുമ്പോഴേക്കും ലീ അതെ കമ്പനിയുടെ, പ്രസിഡന്റും സി.ഇ.ഒയും ആയി. അവിടെ നിന്ന് കൊണ്ട് തന്നെ 2000 ത്തിൽ ജിയോ.കോം എന്ന ഓൺലൈൻ പുസ്തകശാലയും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രാവീണ്യം കൊണ്ട് തന്നെ 2004 ൽ ആമസോൺ 75 മില്ല്യൺ നൽകി ജിയോ.കോം സ്വന്തമാക്കി.

 

മൊബൈൽ ഫോൺ

മൊബൈൽ ഫോൺ

നിരന്തര പ്രയത്‌നവും , നിരവധി കമ്പനികളിൽ ജോലി ചെയ്ത പ്രവർത്ത പരിചയവും മുതൽ കൂട്ടായി ലഭിച്ച ലീ ,വേഗത്തിൽ വളരുന്ന മൊബൈൽ സ്പെയ്സ് ലഭിക്കുന്നതിന് , 2010 ൽ Xiaomi Inc സ്ഥാപിച്ചു.2010 വരെ ലീ ആഗ്രഹിച്ചത് വേഗത്തിൽ വളരുന്ന മൊബൈൽ ഫോൺ ലോകത്തിലേയ്ക്ക് പ്രവേശിക്കാൻ കഴിയുന്ന ഒരു ബിസിനസ്സ് തുടങ്ങാൻ ആയിരുന്നു. എന്നാൽ അതിനായി അദ്ദേഹത്തിന് ഒരു ടീമിനെ ആവശ്യമായിരുന്നു . അതിനാൽ, അവൻ സഹായത്തിനായി Ex-googler ആയ ബിൻ ലിന്നിനെ സമീപിച്ചു. ലിന്നുമായി ഒരു ഉറച്ച കരാറിൽ എത്തി അവർ ഒരുമിച്ചു മുന്നോട്ട് നീങ്ങി.

 

 

8,000 ത്തിലധികം ജീവനക്കാരും 12 ബില്ല്യൻ ഡോളർ വരുമാനവും

8,000 ത്തിലധികം ജീവനക്കാരും 12 ബില്ല്യൻ ഡോളർ വരുമാനവും

വെറും 5 വർഷങ്ങൾ കൊണ്ടാണ് ഗൂഗിൾ ലോകത്തിലെ നാലാമത്തെ വലിയ സ്മാർട്ട്ഫോൺ നിർമ്മാതാവായി ഷവോമി മാറിയത്. ഇപ്പോൾ സ്മാർട്ട്ഫോണുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, ബന്ധപ്പെട്ട ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ എന്നിവയും കമ്പനി നിർമിച്ചു വിപണിയിലെത്തിക്കുന്നുണ്ട്. എം ഐ സീരീസ്, റെഡ്മി സീരീസ്, എംഐയുഐ (ഓപ്പറേറ്റിംഗ് സിസ്റ്റം), എം ഐ വൈഫി (നെറ്റ് വർക്ക് റൌട്ടർ), എം ഐ ടി വി (സ്മാർട്ട് ടിവി ലൈൻ), മൈബോക്സ് (സെറ്റ് ടോപ്പ് ബോക്സ്), എം ഐ ക്ലൗഡ് (ക്ലൗഡ് സ്റ്റോറേജ് സർവീസ്), എം ഐ ടെക് ), എം ഐ പവർ ബാങ്ക് ( ബാറ്ററി), എം ഐ ബാൻഡ് (ഫിറ്റ്നസ് മോണിറ്റർ & സ്ലീപ് ട്രാക്കർ), മറ്റ് സ്മാർട്ട് ഹോം പ്രോഡക്റ്റുകൾ എന്നിവയും ഷവോമിയുടെ പ്രോഡക്റ്റുകളാണ് . 8,000 ത്തിലധികം ജീവനക്കാരും 12 ബില്ല്യൻ ഡോളർ വരുമാനവുമുള്ള കമ്പനി ഇന്ന് പ്രധാനമായും ചൈന, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിയാണുള്ളത്. കൂടാതെ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്കും ബിസിനസ്സ് വളർത്തുകയാണ്. 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ ഒരു ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിറ്റഴിച്ച ലോകത്തിലെ ഏക മൊബൈൽ നിർമ്മാണ കമ്പനിയാണ് ഷവോമി. ഈ നേട്ടം അവർക്കു കൈവരിക്കാനായത് ഇന്ത്യയിൽ നിന്നാണ് എന്നതാണ് ശ്രദ്ധേയം.

 

 

English summary

Lei Jun World's 4th largest Smartphone Manufacturer – Xiaomi!

Born on the 16th of December 1969; Lei Jun is the lesser known founder of the 4th largest smartphone maker in the world – Xiaomi Inc,
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X