യൂട്യൂബിലൂടെ ജനപ്രിയ താരങ്ങളായി മാറിയ നിരവധി പേരുണ്ട്. എന്നാൽ യൂട്യൂബർമാർക്കിടയിലെ മിന്നും താരമാണ് ലിസ കോശി എന്ന അമേരിക്കൻ യുവതി. സാധാരണ പെൺകുട്ടികൾ അധികം കൈകാര്യം ചെയ്യാത്ത ഹാസ്യ മേഖലയാണ് ലിസ യൂട്യൂബിൽ തിരഞ്ഞെടുത്തിരിക്കുന്നത്. തമാശകൾ നിറഞ്ഞ ലിസയും അവതരണവും അഭിനയവുമാണ് ചെറുപ്പക്കാർക്കിടയിൽ ലിസ ഹിറ്റാകാൻ കാരണം.
വൈനിലൂടെ തുടക്കം
വൈൻ എന്ന വീഡിയോ ആപ്പിലൂടെയാണ് ലിസ വീഡിയോകൾ എടുത്ത് ഷെയർ ചെയ്യാൻ തുടങ്ങിയത്. പിന്നീട് കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന യൂട്യൂബിൽ വീഡിയോകൾ അപ്‍ലോഡ് ചെയ്യാൻ തുടങ്ങി. യൂട്യൂബിൽ ലിസ ഹിറ്റായതോടെ ടെലിവിഷൻ അവതാരകയായും സിനിമയിൽ ഹാസ്യ കഥാപത്രവുമായൊക്കെ ലിസയെ തേടി അവസരങ്ങളെത്തി. നിരവധി പുരസ്ക്കാരങ്ങളും ലിസയ്ക്ക് ലഭിച്ചിട്ടുണ്ട്. ഏഴ് മില്യൺ പേരാണ് ലിസയെ വൈനിൽ പിന്തുടർന്നിരുന്നത്.
പിന്നീട് യൂട്യൂബിലേയ്ക്ക്
2015ലാണ് ലിസ യൂട്യൂബ് ചാനൽ ആരംഭിക്കുന്നത്. ഓരോ ആഴ്ച്ചയിലും ഓരോ വീഡിയോകളാണ് ലിസ അപ്‍ലോഡ് ചെയ്തിരിന്നത്. 16.8 മില്യൺ വരിക്കാരാണ് ലിസയ്ക്ക് യൂട്യൂബിലുള്ളത്. ചെറുപ്പക്കാരാണ് ലിസയുടെ ആരാധകരിലധികവും. 2016ൽ ലിസ മറ്റൊരു യൂട്യൂബ് ചാനൽ കൂടി ആരംഭിച്ച് 7.3 മില്യൺ വരിക്കാരെ കൂടി നേടിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ വരിക്കാർ
യൂട്യൂബിൽ ഏറ്റവും കൂടുതൽ ആളുകൾ സബ്സ്ക്രൈബ് ചെയ്ത ചാനലുകളുടെ ലിസ്റ്റിൽ 100ൽ 84-ാം സ്ഥാനമാണ് ലിസയുടെ ചാനലിനുള്ളത്. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് എന്നിവയിലൂടെ ലിസയെ ഫോളോ ചെയ്യുന്നവരും നിരവധിയാണ്. വളരെ വേഗം സോഷ്യൽ മീഡിയ സെലിബ്രിറ്റിയായി മാറിയ വ്യക്തിയാണ് ലിസ കോശി.
ലിസയുടെ വരുമാനം
2019 ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രശസ്തമായ യൂട്യൂബർമാരിൽ ഒരാളായ 23കാരിയായ ലിസ കോശിയുടെ ആസ്തി 4 മില്യൻ ഡോളറാണ്. ഒരു പുതുതലമുറ സംരംഭക കൂടിയാണ് ലിസ കോശി. യൂട്യൂബ് വീഡിയോകൾക്ക് ലഭിക്കുന്ന സ്പോൺസർഷിപ്പ്, പരസ്യങ്ങൾ എന്നിവയിലൂടെയാണ് ലിസ ഏറ്റവും കൂടുതൽ വരുമാനം കണ്ടെത്തുന്നത്.
കേരളവുമായി ബന്ധം
പേരു കേട്ടിട്ട് മലയാളിയെന്ന് തോന്നിയെങ്കിൽ സംശയിക്കേണ്ട മലയാളിയായ ജോസ് കോശിയാണ് ലിസയുടെ പിതാവ്. ഇതാണ് ലിസയ്ക്ക് കേരളവുമായുള്ള ബന്ധം. ജോസ് കോശി വിവാഹം കഴിച്ചത് അമേരിക്കക്കാരിയായ ജീൻ കരോളിനെയാണ്. ലിസ ദി ലിറ്റിൽ ബ്രൗൺ ഗേൾ എന്നാണ് യൂട്യൂബിലും ട്വിറ്ററിലുമെല്ലാം ലിസ തന്നെ കുറിച്ചുള്ള ആമുഖത്തിൽ എഴുതിയിരിക്കുന്നത്.
ഒബാമയുമായി അഭിമുഖം
യൂട്യൂബിലൂടെ ഹിറ്റായ ലിസയെ തേടി പിന്നീട് നിരവധി ടിവി ചാനലുകളെത്തി. ഇപ്പോൾ ചാനലുകളിലെ സ്ഥിര സാന്നിദ്ധ്യം കൂടിയാണ് ലിസ. 2016ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ഒബാമയെ ഇന്റർവ്യൂ ചെയ്യാനുള്ള അവസരം വരെ ലിസയ്ക്ക് ലഭിച്ചു. ഒർജിനൽ വീഡിയോകൾ സൃഷ്ടിക്കാൻ ചില ചാനലുകളുമായി ലിസയ്ക്ക് കരാറുകളുമുണ്ട്.
ചിത്രങ്ങൾക്ക് കടപ്പാട് ഔദ്യോഗിക ട്വിറ്റർ പേജ്
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications