കോവിഡ് പശ്ചാത്തലത്തിലുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറാന്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം, സംരംഭങ്ങള്‍ക്കായി ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ മാസം പ്രഖ്യാപിച്ച ഈടില്ലാതെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്‌പ, വിതരണം ചെയ്‌ത് തുടങ്ങി. ഔദ്യോഗിക കണക്കുകൾ പ്രകാരം, ജൂൺ 18 വരെ സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് 40,416 കോടി രൂപയുടെ വായ്‌പ അനുവദിച്ചിട്ടുണ്ട്. ഇതിൽ 21,028.55 കോടി രൂപ ബാങ്കുകൾ വിതരണം ചെയ്‌തു. നിലവിലെ പ്രതിസന്ധിയിൽ ഈ പാക്കേജ് എംഎസ്എംഇകൾക്ക് ഒരു താൽക്കാലിക ആശ്വാസമാകും. എന്നാൽ വായ്‌പ ലഭിച്ചാലും സൂക്ഷ്‌മ ചെറുകിട ഇടത്തരം വ്യവസായങ്ങൾ ചില വെല്ലുവിളികളും നേരിടുന്നതാണ്.

വിപണി ചലിക്കാതെ ഉത്പാദനം പുനരാരംഭിച്ചിട്ടും കാര്യമില്ല
വായ്‌പ വിതരണം ചെയ്‌ത് തുടങ്ങിയെങ്കിലും ലോക്ക്‌ഡൗൺ കാലയവിൽ വിറ്റ്‌വരവ് കുറഞ്ഞ് വരുമാന നഷ്‌ടം സംഭവിച്ച സ്ഥാപനങ്ങൾ ഇപ്പോഴും വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ലോക്ക്‌ഡൗണില്‍ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിലച്ചുപോയ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് വീണ്ടും ചലനാന്മകമാക്കാനുള്ള പണം പാക്കേജിലുടെ ലഭിക്കും. എന്നാൽ പാക്കേജ് കണക്കാക്കി ഉത്പാദനം പുനരാരംഭിച്ചാലും വിപണി ചലിക്കാതെ സംരംഭങ്ങള്‍ക്ക് യാതൊരുവിധ നേട്ടവും ഉണ്ടാവാൻ പോകുന്നില്ല. ഡിമാന്റ് കൂടുകയും അതിനനുസരിച്ച് സപ്ലെ ചെയിന്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ പിടിച്ചുനില്‍ക്കാനും അതിജീവിക്കാനും സാധിക്കുമെന്നാണ് സംരംഭകരുടെ വിലയിരുത്തല്‍.

വായ്‌പ പലിശനിരക്ക് മാർക്കറ്റ് നിരക്കുകളുമായി ഏതാണ്ട് തുല്യം
പദ്ധതി പ്രകാരം ലഭിക്കുന്ന വായ്‌പകൾക്കായി ബാങ്കുകൾ ഈടാക്കുന്ന പലിശനിരക്ക് മാർക്കറ്റ് നിരക്കുകളുമായി ഏതാണ്ട് തുല്യമാണെന്നും കാര്യമായ ഇളവ് നൽകുന്നില്ലെന്നുമാണ് സംരംഭകർ പറയുന്നത്. പദ്ധതി പ്രകാരം ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും പ്രതിവർഷം ഈടാക്കാവുന്ന പലിശ നിരക്ക് 9.25 ശതമാനമായാണ്. അതേസമയം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് പരമാവധി 14 ശതമാനത്തിന് വരെ വായ്‌പ നൽകാൻ കഴിയും.
കാശിന് ബുദ്ധിമുട്ടുണ്ടോ? നിങ്ങളുടെ പ്രതിമാസ ചെലവുകൾ കുറയ്ക്കാൻ ചില വഴികളിതാ

സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകൾ വായ്പയെടുക്കുന്നയാളുടെ വായ്‌പാ യോഗ്യതയെ ആശ്രയിച്ച് ഏകദേശം എട്ട് ശതമാനത്തിന് വായ്പ നൽകുന്നു. ഇത്തരം ഉയർന്ന നിരക്കുകൾ അവരുടെ യൂണിറ്റുകൾ അടച്ചുപൂട്ടിയ കാലയളവിൽ, പ്രവർത്തന മൂലധന വായ്പ ആവശ്യമുള്ള കമ്പനികളെ കൂടുതൽ തളർത്തുമെന്നാണ് വ്യവസായ വൃത്തങ്ങൾ പറയുന്നത്. പലിശ കുറയ്‌ക്കുന്നതിനൊപ്പം വൈദ്യുതി ചാർജ് എഴുതിത്തള്ളൽ പോലുള്ള ഹ്രസ്വകാല ആനുകൂല്യങ്ങൾക്കും സർക്കാർ പിന്തുണ ആവശ്യമാണെന്ന് ഇവർ ആവശ്യപ്പെടുന്നത്.
പൊന്നിന് പൊള്ളുന്ന വില; കേരളത്തിൽ സ്വർണത്തിന് സർവ്വകാല റെക്കോർഡ് നിരക്ക്

പുതിയ വായ്‌പക്കാരെ പരിഗണിക്കില്ല
ആദ്യമായി വായ്‌പ വാങ്ങുന്നവർക്ക്, കുറഞ്ഞ ക്രെഡിറ്റ് സ്‌കോർ അല്ലെങ്കിൽ അക്കൗണ്ടുകൾ മോശമായവർക്ക് ഈ പദ്ധതി പ്രകാരം വായ്‌പ ലഭിക്കില്ല. എംഎസ്എംഇ മേഖലയ്‌ക്ക് നൽകുന്ന വായ്‌പ ഈടില്ലാത്ത (കൊളാറ്ററല്‍ ഫ്രീ) വായ്‌പകളാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഉറപ്പിലായിരിക്കും ഈ വായ്പ അനുവദിക്കുക. അതിനാൽ തന്നെ ഈ വായ്‌പയ്ക്ക് ബാങ്കുകൾ പുതിയ ഈടുകളൊന്നും ആവശ്യപ്പെടുന്നില്ല. എന്നാൽ നിലവിലുള്ള വായ്‌പക്കാർക്ക് മാത്രമായി വായ്‌പ നൽകുന്നതിനാൽ അവരുടെ ഫാക്ടറി ഭൂമി, പ്ലാന്റ്, യന്ത്രങ്ങൾ എന്നിവ ഇതിനകം തന്നെ ബാങ്കുകളിൽ ഈടായി നൽകിയിട്ടുണ്ടാകാം. എങ്കിലും ഈ പ്രതിസന്ധി കാലത്ത് സഹായം നല്‍കുന്നത് ഭാവിയില്‍ സംരംഭകര്‍ക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കാൻ സാഹയിക്കുന്നതാണ്.