കളിച്ച് നടക്കേണ്ട ചെറുപ്രായത്തിൽ സംരംഭക രംഗത്ത് ചുവടുറപ്പിച്ച കൊച്ചുമിടുക്കൻ. 13-ാം വയസ്സിൽ സ്വന്തം ബിനിനസ് ആരംഭിച്ച് 300ൽ അധികം പേർക്ക് ജോലി നൽകിയിരിക്കുകയാണ് മുംബൈ സ്വദേശിയായ തിലക് മെഹ്ത. ലോജിസ്റ്റിക് രംഗത്ത് പേപ്പേഴ്സ് ആൻഡ് പാഴ്സൽസ് എന്ന പാഴ്സൽ സർവ്വീസ് സ്ഥാപനാണ് ഈ കുട്ടി സംരഭകൻ ആരംഭിച്ചിരിക്കുന്നത്.
തിലകിലെ സംരംഭകൻ
അവധി ആഘോഷിക്കാനായി അമ്മാവന്റെ വീട്ടിലെത്തിയ തിലക് തന്റെ ചില പുസ്തകങ്ങൾ അവിടെ മറന്നു വച്ച് തിരികെ വീട്ടിലെത്തി. പിറ്റേന്ന് പരീക്ഷയായതിനാൽ ആ പുസ്തകങ്ങൾ അന്ന് തന്നെ ആവശ്യമുണ്ടായിരുന്നു. അതിനാൽ പല പാഴ്സൽ ഏജൻസികൾ തിരിക്കിയെങ്കിലും അന്ന് തന്നെ പുസ്തമെത്തിക്കാൻ കഴിയുന്ന ഏജൻസികൾ കണ്ടെത്താനായില്ല. മാത്രമല്ല വലിയ തുകയായിരുന്നു പാഴ്സൽ ഏജൻസികൾ ഈടാക്കിയിരുന്നത്. ഈ സംഭവമാണ് തിലകിലെ സംരംഭകനെ ഉണർത്തിയത്.
കുറഞ്ഞ ചെലവിൽ പാഴ്സൽ സർവ്വീസ്
ഒരു പാഴ്സൽ അതേ നഗരത്തിലുള്ള വ്യക്തിയ്ക്ക് എത്തിക്കുന്നതിന് 200 മുതൽ 250 രൂപ വരെയാണ് പല കമ്പനികളും ഈടാക്കിയിരുന്നത്. എന്നാൽ കുറഞ്ഞ ചെലവിൽ പാഴ്സൽ സർവ്വീസ് എന്നതായിരുന്നു തിലകിന്റെ സ്വപ്നം.
ബിസിനസ് ഡബ്ബാവാലകൾക്ക് ഒപ്പം
തന്റെ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ തിലക് കണ്ടെത്തിയത് ഡബ്ബാവാലകളെയാണ്. വീട്ടിലുണ്ടാക്കിയ ഭക്ഷണം ഓഫീസുകളിലും എത്തിക്കുന്ന ഡബ്ബാവാല സർവ്വീസുകാർക്ക് അധിക വരുമാനം ലഭിക്കുന്ന രീതിയിലാണ് തിലക് തന്റെ ബിസിനസ് പ്ലാൻ ചെയ്തത്. നഗരത്തിന്റെ മുക്കും മൂലയും അറിയാവുന്ന ഡബ്ബാവാലകൾക്ക് പാഴ്സൽ സർവ്വീസ് ഒരിയ്ക്കലും ഒരു ശ്രമകരമായ ജോലിയല്ല.
പിതാവിന്റെ പിന്തുണ
തന്റെ ബിസിനസ് ആശയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ തിലകിന്റെ പിതാവ് വിശാൽ പൂർണ പിന്തുണയുമായി ഒപ്പം നിന്നു. ബിസിനസിന് ആവശ്യമായ ആപ്പ് ഉണ്ടാക്കുന്നതിനായി പണം ചെലവാക്കിയതും പിതാവ് തന്നെയാണ്. പേപ്പർ ആൻഡ് പാഴ്സൽ എന്നാണ് സ്റ്റാർട്ട് അപ് സംരംഭത്തിന് തിലക് പേര് നൽകിയത്.
ബാങ്ക് ജോലി ഉപേക്ഷിച്ച് സിഇഒ ആയി
ബാങ്കി ജോലി ഉപേക്ഷിച്ച ഘനശ്യാം പരേഖാണ് കമ്പനിയുടെ സിഇഒ. തിലകിന്റെ ആശയവും സംരംഭത്തോടുള്ള അഭിനിവേശവും കണ്ട് ആകർഷനായാണ് ഘനശ്യാം തന്റെ ബാങ്ക് ജോലി രാജി വച്ച് പേപ്പർ ആൻഡ് പാഴ്സലിന്റെ സിഇഒ സ്ഥാനം ഏറ്റെടുത്തത്.
മൊബൈൽ ആപ്പ് വഴി
മൊബൈൽ ആപ്പ് വഴി വഴിയാണ് പാഴ്സൽ സേവനം ജനങ്ങൾക്ക് ലഭ്യമാകുന്നത്. പാഴ്സൽ എടുക്കേണ്ട സ്ഥലത്ത് നിന്ന് ആപ്പ് വഴി ഡെലിവറി ബോയ്സ് ആയ ഡബ്ബാവാലകളുമായി ഉപഭോക്താക്കൾക്ക് ബന്ധപ്പെടാം. ആപ്പിൽ റിക്വസ്റ്റ് ലഭിച്ചു കഴിഞ്ഞാൽ തൊട്ടടുത്തുള്ള ഡബ്ബാവാലകൾ ഉപഭോക്താവിന്റെ അടുക്കലെത്തും. തുടർന്ന് ഓർഡർ സ്വീകരിച്ച് എത്തിക്കേണ്ട സ്ഥലത്ത് എത്തിക്കും.
സർവ്വീസ് ചാർജ്
ഒരു ദിവസം 1200ഓളം സർവ്വീസുകൾ പേപ്പർ ആൻഡ് പാഴ്സൽ വഴി നടക്കുന്നുണ്ട്. 40 മുതൽ 180 രൂപ വരെയാണ് സർവ്വീസിന് ഈടാക്കുന്ന ചാർജ്.
100 കോടിയുടെ ബിസിനസ്
2020ഓടെ 100 കോടിയുടെ ബിസിനസാണ് തിലകിന്റെ ലക്ഷ്യം. ഒല, ഊബർ എന്നിവ വഴിയും നിലവിൽ സർവ്വീസുകൾ നടത്തുന്നുണ്ട്.
ചിത്രങ്ങൾക്ക് കടപ്പാട് സംരംഭകന്റെ ഔദ്യോഗിക ട്വിറ്റർ പേജ്.
malayalam.goodreturns.in
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ഓഗസ്റ്റിൽ ബാങ്ക് അവധികൾ ഏറെ; പണമിടപാടുകൾ മുടങ്ങാതെ നടത്താൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications