തൊഴിലുകള്‍ തിരയുന്ന നൗക്രി ഡോട്ട് കോമിന് പിന്നിലെ ബിസിനസുകാരനെ കുറിച്ചറിയൂ

പഠനം പൂർത്തിയാക്കിയ മേഖലയും തൊഴിലിനായി തിരഞ്ഞെടുക്കുന്ന മേഖലയും ഏതു ആകട്ടെ, പഠനം പൂർത്തിയാക്കി ഒരു ജോലി എന്ന ലക്ഷ്യത്തിനെ കുറിച്ച് ആലോചിച്ചു തുടങ്ങുമ്പോൾ തന്നെ ആദ്യം ഏതൊരു തൊഴിലന്വേഷകനും ഓർക്കുന്നത് നൗക്രി ഡോട്ട് കോം എന്ന ജോബ് സൈറ്റിനെ കുറിച്ചാണ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ യുവാക്കള്‍ക്ക് മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്കുളള വഴി തെളിച്ച ഈ ജോബ് സൈറ്റ് മാര്‍വാടി കുടുംബത്തില്‍ പിറന്ന സഞ്ജീവ് ബിക്ചന്ദാനിയുടെ ആശയമാണ്.

തൊഴിലുകള്‍ തിരയുന്ന നൗക്രി ഡോട്ട് കോമിന് പിന്നിലെ ബിസിനസുകാരനെ കുറിച്ചറിയൂ

ലോക വ്യാപകമായി (Global Requirements) ഐടി കമ്പനികള്‍ ഇന്ത്യന്‍ ജോബ് മാര്‍ക്കറ്റില്‍ ഏറെ പ്രതീക്ഷയോടെ പിടിമുറുക്കിയ കാലത്ത് ഊര്‍ജസ്വലരായ ഇവിടത്തെ തൊഴിലന്വേഷകരായ യുവതലമുറയെ അവരിലേക്ക് എത്തിച്ച കണക്ടിംഗ് പ്ലാറ്റ്ഫോം ആയിരുന്നു സഞ്ജീവ് ബിക്ചന്ദാനി എന്ന ബിസിനസ്സ് സംരംഭകണ് മുന്നോട്ടു വെച്ച വ്യത്യസ്തമായ ആശയമായിരുന്നു ; നൗക്രി ഡോട്ട് കോം. 

കരിയര്‍ സ്വപ്നങ്ങള്‍

കരിയര്‍ സ്വപ്നങ്ങള്‍

ഇതിന്‍റെ തുടക്കത്തില്‍ മൂന്ന് വര്‍ഷക്കാലം ശമ്പളം പോലും കൊടുക്കാൻ സഞ്ജീവന് കഴിഞ്ഞിരുന്നില്ല. സ്വന്തം സംരംഭമെന്ന സ്വപ്നമാണ് സുരക്ഷിത ജോലി വേണ്ടെന്ന് വെച്ച് റിസ്‌ക് എടുക്കാന്‍ സഞ്ജീവിനെ പ്രേരിപ്പിച്ചത്. പിന്നീട് നാം കണ്ടത് ഒരു വിജയഗാഥയുടെ നേര്‍ചിത്രമായിരുന്നു. തൊഴില്‍ രഹിതരായ ഇന്ത്യയിലെ യുവാക്കളുടെ കരിയര്‍ സ്വപ്നങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമിലൂടെ പുതിയ നിറം നല്‍കിയ സംരംഭമായി നൗക്രി ഡോട്ട് കോം മാറി. അഹ്‍മദാബാദ് ഐ ഐ എം ൽ നിന്ന് 1989 എം ബി എ എടുത്ത ഇദ്ദേഹം എഡ്ജിന്റെ സ്ഥപാകാനും വൈസ് ചെയർമാനുമാണ്. മുമ്പ് ഏറ്റവും പ്രായം കുറഞ്ഞ ബിസിനസുകാരനുള്ള അവാർഡും ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. സഞ്ജീവ് ഒരു സാധാരണ മധ്യവർഗ്ഗ കുടുംബത്തിലെ അംഗമായിരുന്നു. ബിസിനസ്സുകാരായോ , ബിസിനസ്സുകളുമായോ യാതൊരു ബന്ധവും ഇല്ലാത്ത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്

പ്രോടക്ക്ട് എക്സിക്യൂട്ടീവ്

പ്രോടക്ക്ട് എക്സിക്യൂട്ടീവ്

സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനിൽ നിന്നാണ് , ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകുവാൻ കഠിനാദ്ധ്വാനം ആവശ്യമാണെന്ന പാഠം അദ്ദേഹം പഠിച്ചത് . ചെറുപ്പത്തിൽ തന്നെ ബിരുദം പൂർത്തിയാക്കിയതിനു ശേഷം പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു . എന്നാൽ, എന്ത്, എപ്പോൾ, എങ്ങനെ എന്നതിനെ കുറിച്ചൊന്നും ധാരണകൾ ഉണ്ടായിരുന്നില്ല. എന്നാൽ ബിസിനസിലേക്ക് തിരിയാനായിരുന്നു അദ്ദേഹത്തിന്റെ താല്പര്യം. സാമ്പത്തികശാസ്ത്രത്തിൽ സ്പെഷലൈസ് ചെയ്ത ബിരുദം പൂർത്തിയാക്കിയ ശേഷം 1984 ൽ അദ്ദേഹം അക്കൗണ്ടന്റ് എക്സിക്യൂട്ടീവ് ആയി ലിന്റാസിൽ ജോയിൻ ചെയ്തു. മൂന്നു വർഷങ്ങൾക്കു ശേഷം 1987 ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ പി.ജി.ഡി.എം.ചെയ്യാനായി അഹ്മദാബാദിലേക്ക് താമസം മാറി. പിന്നീട് ഇപ്പോൾ ഗ്ലാക്സോസ്മിത്ത്ക്ലൈൻ എന്നറിയപ്പെടുന്ന ഹിന്ദുസ്ഥാൻ മിൽക്ക്ഫുഡ് മാനുഫാക്ചറേഴ്സ് (HMM) എന്ന കമ്പനി പ്രോടക്ക്ട് എക്സിക്യൂട്ടീവ് ആയി 1989 അദ്ദേഹത്തെ നിയമിച്ചു. ഹോർലിക്‌സിന്റെ മാർക്കറ്റിങ് കൈകാര്യം ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അവിടുത്തെ ഉത്തരവാദിത്തം. സാമ്പത്തിക ഭദ്രത നൽകുന്ന ഒരു ജോലി ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ സ്വപ്നനത്തെ മറക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ഇന്ത്യയിലെ 43 നഗരങ്ങളിലായി 62 ഓഫീസുകളും നാലായിരത്തിലധികം ജീവനക്കാരും

ഇന്ത്യയിലെ 43 നഗരങ്ങളിലായി 62 ഓഫീസുകളും നാലായിരത്തിലധികം ജീവനക്കാരും

ഒരു വർഷത്തോളം ജോലി ചെയ്തതിനു ശേഷം അദ്ദേഹം 1990 ൽ രണ്ട് കമ്പനികൾ ആരംഭിച്ചു. ഇൻഡെക്ക്കും ഇൻഫോ എഡ്ജും (ഇന്ത്യ) ആരംഭിച്ചു. ഇൻഡ്മാർക്കും ഇൻഫോ എഡ്ജും (ഇന്ത്യ).തന്‍റെ സഹപ്രവര്‍ത്തകര്‍ കൂടുതല്‍ ഭേദപ്പെട്ട തൊഴിലുകള്‍ തേടി , ബിസിനസ് മാഗസിനുകളില്‍ ജോബ് ആഡുകള്‍ക്കായി പരതുന്നത് കാണാനിടവന്നു. അപ്പോഴാണ്‌ അത്തരം പരസ്യങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നും അതില്‍ ധാരാളം സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും സഞ്ജീവ് ബിക്ചന്ദാനിക്ക് ബോധ്യമായത്. ഈ ആശയത്തിന്‍റെ ചുവടു പിടിച്ചു അദ്ദേഹം മാര്‍ക്കെറ്റിംഗ് ജോലി ഉപേക്ഷിച്ച് സ്വന്തം സംരംഭമെന്ന സ്വപ്‌നത്തിലേക്ക് എടുത്തു ചാടുകയായിരുന്നു. രണ്ടാമതൊന്നു ആലോചിക്കുക പോലും ചെയ്യാതെ, പുതിയ ഒരു ആശയം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പ്രായോഗിക വെല്ലുവിളികള്‍ നേരിടേണ്ടിവന്നു. അതില്‍ പ്രധാനം ഇത്തരം ഒരു ആശയത്തോട് ഇന്ത്യയിലെ കമ്പനികള്‍ എങ്ങിനെ പ്രതികരിക്കുമെന്നത് തന്നെയായിരുന്നു. ഇന്ന് റിയല്‍ എസ്റ്റേറ്റിലും, മാട്രിമോണിയല്‍, എഡ്യുക്കേഷന്‍ രംഗത്തും നൗക്കരിയുടെ പേരന്റ്റ് കമ്പനിയായ ഇന്‍ഫോ എഡ്ജ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഓണ്‍ലൈന്‍ സംരംഭങ്ങളുണ്ട്. സ്‌റ്റോക്ക് എക്സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ഇന്‍റെര്‍നെറ്റ് കമ്പനിയാണ് സഞ്ജീവ് ബിക്ചന്ദാനിയുടെത്. ഇന്ത്യയിലെ 43 നഗരങ്ങളിലായി 62 ഓഫീസുകളും നാലായിരത്തിലധികം ജീവനക്കാരും ഇന്ന് ഇന്‍ഫോ എഡ്ജിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X