ഫോബ്സ് പുറത്തുവിട്ട അമേരിക്കയിലെ ഏറ്റവും ധനികരായ 80 വനിതകളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ വംശജരും. ആരൊക്കെയാണ് ലിസ്റ്റിൽ ഉൾപ്പെട്ടെ വനിതകളെന്നും എങ്ങനെയാണ് അവർ നേട്ടം കൈവരിച്ചതെന്നും പരിശോധിക്കാം. ഫോബ്സിന്റെ 2019ലെ ലിസ്റ്റിലാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നത്.
ലിസ്റ്റിലുള്ള ഇന്ത്യൻ വംശജർ
താഴെ പറയുന്നവരാണ് ഫോബ്സ് പട്ടികയിൽ ഉൾപ്പെട്ട സമ്പന്നരായ ഇന്ത്യൻ വനിതകൾ
ജയശ്രീ ഉള്ളാൾ
നീർജ സേതി
നേഹ നർക്കേഡ്
ജയശ്രീ ഉള്ളാൾ
കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് കമ്പനിയായ അരിസ്റ്റ നെറ്റ്വർക്ക്സിന്റെ പ്രസിഡന്റും സി.ഇ.ഒയുമാണ് ജയശ്രീ ഉള്ളാൾ. പട്ടികയിൽ 18-ാം സ്ഥാനത്തുള്ള ഉള്ളാളിന്റെ ആസ്തി 1.4 ബില്ല്യൺ ഡോളറാണ്. 58 വയസുകാരിയായ ഈ സംരംഭക അരിസ്റ്റയുടെ 5 ശതമാനം ഓഹരിയുടെ ഉടമയാണ്. ലണ്ടനിൽ ജനിച്ച ജയശ്രീ ഉള്ളാൾ വളർന്നത് ഇന്ത്യയിലാണ്. അമേരിക്കയിലെ ഏറ്റവും ധനികരായ വനിതാ എക്സിക്യൂട്ടീവുകളിലൊരാള് കൂടിയാണ് ജയശ്രീ.
നീർജ സേതി
ഐടി കൺസൾട്ടിംഗ് ആൻഡ് ഔട്ട്സോഴ്സിംഗ് കമ്പനിയായ സിന്റലിന്റെ സഹസ്ഥാപകയാണ് നീർജ സേതി. 1980ൽ സ്വന്തം അപ്പാർട്ട്മെന്റിൽ ഭർത്താവ് ഭരത് ദേശായിക്കൊപ്പം ആരംഭിച്ച ബിസിനസ് സംരംഭമാണ് സിന്റൽ. ഫോബ്സ് പട്ടിതയിൽ 23-ാം സ്ഥാനക്കാരിയായ സേതിയുടെ ആസ്തി ഒരു ബില്യൺ ഡോളറാണ്. വെറും 2000 ഡോളർ മുതൽ മുടക്കിൽ ആരംഭിച്ച കമ്പനിയാണ് സിന്റൽ.
നേഹ നർക്കേഡ്
സ്ട്രീമിംഗ് ഡാറ്റാ ടെക്നോളജി കമ്പനിയായ കോൺഫ്ലുന്റിന്റെ സി.ടി.ഒ.യും സഹസ്ഥാപകയുമാണ് നേഹ നർക്കേഡ്. 360 മില്യൺ ഡോളർ ആസ്തിയുമായി പട്ടികയിൽ 60-ാം സ്ഥാനത്താണ് നേഹ നർക്കേഡ്. 34കാരിയായ നേഹ ഒരു സോഫ്ട്‍വെയർ എഞ്ചിനീയറാണ്.
പട്ടികയിൽ ഒന്നാമത്
പട്ടികയിലെ ഒന്നാം സ്ഥാനക്കാരി ഡൈൻ ഹെൻഡ്രിക്സാണ്. എബിസി സപ്ലൈയുടെ ഉടമയാണിവർ. മേൽക്കൂരകൾ, ജനാലകൾ തുടങ്ങിയവയുടെ അമേരിക്കയിലെ ഏറ്റവും വലിയ വിതരണക്കാരാണ് എബിസി സപ്ലൈ. 72 വയസുള്ള ഡൈൻ ഹെൻഡ്രിക്സിന്റെ ആസ്തി 7 ബില്ല്യൺ ഡോളർ ആണ്.
പട്ടികയിലുള്ള മറ്റ് പ്രമുഖരും റാങ്കും
അവതാരികയായ ഓപ്ര വിൻഫ്രെ (10)
റിയാലിറ്റി ടിവി സ്റ്റാർ കെയ്ലി ജെനർ (23)
ഫാഷൻ ഡിസൈനർ ടോറി ബുർച്ച് (29)
പോപ് താരങ്ങളായ റിഹന്ന (37), മഡോണ (39)
ഗായിക ബിയോൺസ് (51)
എഴുത്തുകാരി ദാനിയേൽ സ്റ്റീൽ (56)
ടെന്നീസ് താരം സെറീന വില്യംസ് (80)
ചിത്രങ്ങൾക്ക് കടപ്പാട് വ്യക്തികളുടെ ട്വിറ്റർ അക്കൗണ്ടുകൾ
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications