കൊറോണ മഹാമാരി സാരമായി ബാധിച്ച മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വായ്പ നൽകുന്നതിന് ലോക ബാങ്ക് 750 മില്യൺ ഡോളർ വായ്പയ്ക്ക് അംഗീകാരം നൽകിയതായി ലോകബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. എംഎസ്എംഇ മേഖല ഇന്ത്യയുടെ വളർച്ചയുടെയും തൊഴിലവസരങ്ങളുടെയും കേന്ദ്രബിന്ദുവാണ്. ഇത് കോവിഡ് -19 ന് ശേഷം ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിന്റെ വേഗതയിൽ പ്രധാന പങ്കുവഹിക്കുമെന്നും ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടർ ജുനൈദ് അഹ്മദ് വെർച്വൽ കോൺഫറൻസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ലോക ബാങ്കിന്റെ സ്വകാര്യ വിഭാഗമായ ഇന്റർനാഷണൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആന്റ് ഡവലപ്മെന്റിന്റെ (ഐ ബി ആർ ഡി) വായ്പയ്ക്ക് 5 വർഷത്തെ ഗ്രേസ് പിരീഡ് ഉൾപ്പെടെ 19 വർഷം മെച്യൂരിറ്റി ഉണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. കൊറോണ വൈറസ് മഹാമാരിക്കെതിരെ പോരാടുന്നതിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടുന്ന ലോകത്തെ വികസ്വര, ദരിദ്ര രാജ്യങ്ങള്‍ക്ക് അടിയന്തര കടാശ്വാസം നല്‍കണമെന്ന് ലോക ബാങ്കും അന്താരാഷ്ട്ര നാണയ നിധിയും ഔദ്യോഗിക ഉഭയകക്ഷികളോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ലോക ജനസംഖ്യയുടെ നാലിലൊന്ന് പേരും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന രാജ്യങ്ങളെയാണ് ഈ മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും നേരത്തെ തന്നെ ലോകബാങ്ക് വ്യക്തമാക്കിയിരുന്നു.
ലോകബാങ്കിന്റെ ഭാഗമായ ഐഡിഎ ലോകത്തിലെ 76 ദരിദ്ര രാജ്യങ്ങൾക്കുള്ള ഏറ്റവും വലിയ സഹായ സ്രോതസുകളിലൊന്നാണ്. 30 വർഷമോ അതിൽ കൂടുതലോ കാലാവധിയിൽ പലിശ നിരക്ക് ഇല്ലാതെയും കുറഞ്ഞ പലിശയിലും വായ്പകളും ദുരിതത്തിലായ ചില രാജ്യങ്ങൾക്ക് ധനസഹായവും ഐഡിഎ നൽകുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
