മുംബൈ: ജപ്പാനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സിബി ഷൈന്‍ കഴിഞ്ഞ മാസം സ്വന്തമാക്കിയത് വമ്പന്‍ റെക്കോര്‍ഡ്. സെപ്റ്റംബര്‍ മാസത്തില്‍ 1,18,004 യൂണിറ്റ് ബൈക്കുകളാണ് കമ്പനി വിറ്റതെന്ന് റിപ്പോര്‍ട്ട്. ഗാഡിവാഡി ഡോട്ട് കോമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഈ കണക്ക് പുറത്തുവന്നതോടെ രാജ്യത്ത് കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഇരുചക്രവാഹനമായി സിബി ഷൈന്‍ മാറി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 88,893 യൂണിറ്റ് ബൈക്കുകള്‍ മാത്രമാണ് ഹോണ്ടയ്ക്ക് വില്ക്കാന് സാധിച്ചിരുന്നുള്ളൂ. അതേസമയം, 125 സിസി ബൈക്ക് ഇതുവരെ നേടിയ ഏറ്റവും ഉയര്ന്ുന പ്രതിമാസ വില്‍പ്പന കണക്കാണിതെന്നും കമ്പനി വ്യക്തമാക്കി. ഇതൊടൊപ്പം 33 ശതമാനം വളര്‍ച്ച വാര്‍ഷിക വില്‍പ്പനയും കമ്പനി കൈവരിച്ചു.
2020 ഫെബ്രുവരിയിലാണ് സിബി ഷൈനിന്റെ ബിഎസ് 6 പതിപ്പ് കമ്പനി പുറത്തിറക്കിയത്. ഡ്രം, ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വ്യത്യസ്ത വേരിയന്റുകളില്‍ ഷൈന്‍ ലഭ്യമാണ്. 69,415 രൂപ, 74,115 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. നിലവിലെ ബിഎസ് ഫോര്‍ പതിപ്പിനേക്കാള്‍ 14 ശതമാനം ഇന്ധനക്ഷമതയുള്ളതാണ് ബിഎസ് 6 എന്ന് കമ്പനി അവകാശപ്പെടുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
