പ്രമുഖ ഐടി കമ്പനിയായ വിപ്രോ ലിമിറ്റഡ് തങ്ങളുടെ ജീവനക്കാരിൽ 80 ശതമാനത്തിനും ഡിസംബർ ഒന്ന് മുതൽ ശമ്പള വർദ്ധനവ് നടപ്പിലാക്കും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കുള്ള പ്രമോഷനുകളും ഇതിൽ ഉൾപ്പെടും. കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ തടസ്സങ്ങളുടെയും തുടർന്നുള്ള പ്രതിസന്ധിയുടെയും അനിശ്ചിതകാലങ്ങളിൽ ബിസിനസ്സ് വളർച്ച ഉറപ്പുവരുത്തിയതിനുള്ള ജീവനക്കാർക്കുള്ള പ്രതിഫലമാണിത്.
ശരാശരി ശമ്പള വർദ്ധനവ്
ബെംഗളൂരു ആസ്ഥാനമായ സോഫ്റ്റ്വെയർ സേവന കമ്പനിയായ വിപ്രോ ജീവനക്കാർക്ക് ഒറ്റ അക്ക ശരാശരി ശമ്പള വർദ്ധനവ് ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിലും മുതിർന്ന ഉദ്യോഗസ്ഥർക്ക് ശമ്പള വർദ്ധനവ് നൽകാനുള്ള തീരുമാനം ഇതുവരെ എടുത്തിട്ടില്ല.
ജീവനക്കാർ
നിലവിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ഐടി സേവന കമ്പനിയായ വിപ്രോയിൽ 1.85 ലക്ഷത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, എച്ച്സിഎൽ തുടങ്ങി നിരവധി വൻകിട ഐടി സേവന കമ്പനികളും കൊവിഡ് -19 പ്രതിസന്ധി കാരണം ഈ വർഷത്തിന്റെ തുടക്കത്തിൽ ശമ്പള വർദ്ധനവ് നൽകിയിരുന്നില്ല.
വരുമാനം
2020 സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ വിപ്രോ 3.40 ശതമാനം അഥവാ 2,465.70 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ തടസ്സമില്ലാത്ത ബിസിനസ്സ് വളർച്ച ഉറപ്പുവരുത്തുന്നതിലും ഉയർന്ന സേവന നിലവാരം പുലർത്തുന്നതിലും ജീവനക്കാർ ശ്രദ്ധേയമായ ഊർജ്ജസ്വലത പ്രകടിപ്പിച്ചിരുന്നതായി വിപ്രോ വക്താവ് പറഞ്ഞു.
ടിസിഎസ് ശമ്പള വർദ്ധനവ്
എല്ലാ ജീവനക്കാർക്കും ഒക്ടോബർ ഒന്നിന് ഐടി വ്യവസായ പ്രമുഖനായ ടിസിഎസ് ശമ്പള വർദ്ധനവ് ഏർപ്പെടുത്തിയിരുന്നു. അടുത്ത വർഷം ജനുവരി മുതൽ ഇൻഫോസിസ് എല്ലാ ജീവനക്കാർക്കും ശമ്പള വർധനവും മികച്ച പ്രകടനത്തിന് ഡിസംബറിൽ പ്രത്യേക പ്രോത്സാഹനവും പ്രഖ്യാപിച്ചിരുന്നു.
ഇൻഫോസിസ് ശമ്പള വർദ്ധനവ്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ ഇൻഫോസിസ് 100 ശതമാനം വേരിയബിൾ പേയും രണ്ടാം പാദത്തിന് പ്രത്യേക ഇൻസെൻ്റീവും നൽകുമെന്നും അടുത്ത വർഷം ജനുവരി ഒന്നിന് എല്ലാ തലങ്ങളിലുമുള്ള ശമ്പള വർധനയും പ്രമോഷനുകളും നൽകുമെന്നും ഒക്ടോബറിൽ പറഞ്ഞിരുന്നു.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇന്ത്യന്‍ ഓഹരി വിപണിയ്ക്ക് എന്ത് സംഭവിക്കും, എസ്ഐപി നിര്ത്തേണ്ടതുണ്ടോ?



Click it and Unblock the Notifications