ഓരോ വ്യക്തികളുടേയും സാമ്പത്തിക ലക്ഷ്യങ്ങൾ വ്യത്യസ്തമായിരിക്കുമല്ലേ. ചിലർ നിക്ഷേപ പദ്ധതികളിൽ ചേരുന്നത് മക്കളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തുന്നതിനായിരിക്കും. ചിലർ വീട് പുതുക്കിപ്പണിയാനോ മറ്റ് ചിലർ പുതിയ വാഹനം വാങ്ങാനോ നിക്ഷേപ പദ്ധകളിലൂടെ സമ്പാദ്യം വളർത്തും. സാമ്പത്തിക ലക്ഷ്യം എന്ത് തന്നെ ആയാലും ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്..
മ്യൂച്വൽ ഫണ്ട് നിക്ഷേപം
ഭൂരിപക്ഷം ആളുകളും സ്ഥിര നിക്ഷേപത്തെയാണ് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആശ്രയിക്കുന്നത്. ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളിലൊന്നാണ് സ്ഥിര നിക്ഷേപം. എന്നാൽ എത്രപേർ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തുന്നുണ്ട് എന്നതും പ്രധാനപ്പെട്ട ചോദ്യമാണ്..

അയ്യോ....മ്യൂച്വൽ ഫണ്ട് നിക്ഷേപം അപകടം പിടിച്ചതല്ലേ, വെറുതേ എന്തിനാണ് നിക്ഷേപിച്ച പണവും നഷ്ടപ്പെടുത്തുന്നത് എന്നതായിരിക്കും ഭൂരിപക്ഷം ആളുകളുടേയും ആദ്യ പ്രതികരണം. എന്നാൽ അങ്ങനെ അല്ല. ഓഹരി നിക്ഷേപത്തെ അപേക്ഷിച്ച് മ്യൂച്വൽ ഫണ്ട് നിക്ഷേപം അത്ര അപകടം പിടിച്ചതല്ല. മ്യൂച്വൽ ഫണ്ട് നിക്ഷേപവും വരുമാനം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്നാണ്.
ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് അവരുടെ നിക്ഷേപ ലക്ഷ്യങ്ങൾ, റിസ്ക് ടോളറൻസ്, ഹ്രസ്വ, ഇടത്തരം, ദീർഘകാല ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപ പരിധി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.
കഴിഞ്ഞ 7 വർഷത്തിനിടെ മികച്ച വരുമാനം നൽകിയ വിവിധ മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.
വിപണിയിൽ ഏഴ് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഏകദേശം 176 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുണ്ട്. അതിൽ 20 ശതമാനം വാർഷിക വരുമാനം നൽകിയ 7 ഫണ്ടുകളെക്കുറിച്ചറിയാം.
1. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്
25.39 ശതമാനം വാർഷിക വരുമാനമാണ് ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് നിക്ഷേപകന് നൽകിയത്. അതായത് 1 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം ഇപ്പോൾ 4.87 ലക്ഷം രൂപയായി വളരുമായിരുന്നു.
2. നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട്
കൈകാര്യം ചെയ്യുന്ന ആസ്തികളെ അടിസ്ഥാനമാക്കി സ്‌മോൾക്യാപ് വിഭാഗത്തിലെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ടുകളിൽ ഒന്നാണ് നിപ്പോൺ ഇന്ത്യ സ്‌മോൾ ക്യാപ് ഫണ്ട്. ഏഴ് വർഷത്തെ കാലയളവിൽ 23.32 ശതമാനമാണ് ഫണ്ട് നൽകിയ വരുമാനം. 1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം ഇപ്പോൾ 4.34 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും.

3. പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട്
കൈകാര്യം ചെയ്യുന്ന ആസ്തികളെ അടിസ്ഥാനമാക്കി ഫ്ലെക്സി ക്യാപ് വിഭാഗത്തിലെ ഏറ്റവും വലിയ ഫണ്ടാണ് പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട്. 20.09 ശതമാനമാണ് പരാഗ് പരീഖ് ഫ്ലെക്സി ക്യാപ് ഫണ്ട് നൽകിയ റിട്ടേൺ. 1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം ഇന്ന് 3.6 ലക്ഷം രൂപയായിട്ടുണ്ടാകും.
4. ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
24.67 ശതമാനമാണ് ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട് നിക്ഷേപകർക്ക് നൽകിയ വരുമാനം. 1 ലക്ഷം ഇന്ന് 4.68 ലക്ഷമായി വളർന്നിട്ടുണ്ടാകും.
5. ക്വാണ്ട് മിഡ് ക്യാപ് ഫണ്ട്
24.04 ശതമാനമാണ് ക്വാണ്ട് മിഡ് ക്യാപ് ഫണ്ട് കഴിഞ്ഞ 7 വർഷത്തിനിടെ നൽകിയ ശരാശരി വരുമാനം. 1 ലക്ഷം ഒറ്റത്തവണയായി ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്ന് അത് 4.51 ലക്ഷം രൂപയായി വളർന്നിണ്ടുണ്ടാകും.
6. ക്വാണ്ട് ആക്ടീവ് ഫണ്ട്
1 ലക്ഷം രൂപ ഒറ്റത്തവണയായി ക്വാണ്ട് ആക്ടീവ് ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ 7 വർഷം കൊണ്ട് അത് 4.43 ലക്ഷം രൂപയായി വളർന്നിട്ടുണ്ടാകും. അതായത് ഫണ്ട് നൽകിയ വാർഷിക റിട്ടേൺ 23.72 ശതമാനമാണ്.
7. ആക്സിസ് സ്മോൾ ക്യാപ് ഫണ്ട്
ഏഴ് വർഷത്തിനിടെ ആക്സിസ് സ്മോൾ ക്യാപ് ഫണ്ട് നൽകിയ വരുമാനം 21.02 ശതമാനമാണ്. 1 ലക്ഷം ഇപ്പോൾ 3.80 ലക്ഷമായി ഉയർന്നിട്ടുണ്ടാകും.
പ്രഫഷണൽ ഫണ്ട് മാനേജരാണ് മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ടു തന്നെ നിക്ഷേപങ്ങൾ താരതമ്യേന സുരക്ഷിതമാണ്. പക്ഷെ നിക്ഷേപത്തെക്കുറിച്ചും നിക്ഷേപിക്കുന്ന ഫണ്ടുകളുടെ മുൻകാല ചരിത്രത്തെക്കുറിച്ചും കൃത്യമായ ധാരണ ഉണ്ടായിരിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
