ഓഹരി വിപണിയിലെ നിക്ഷേപം എന്നത് വെല്ലുവിളികൾ നിറഞ്ഞതാണ്. മികച്ച ഗവേഷണത്തിന്‍റേയും ആഴത്തിലുള്ള വിശകലനത്തിന്‍റേയും പിൻബലത്തിൽ വിവേകപൂർവ്വം ഓഹരികൾ തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. വിശാലമായ വിപണിയെ സ്ഥിരമായി മറികടക്കുകയും നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേണുകൾ നൽകുകയും ചെയ്ത ഒരു ഓഹരിയുടെ വിശദാംശങ്ങൾ നമുക്ക് പരിശോധിക്കാം.
2020 ഡിസംബറിൽ 0.50 രൂപ വിലയുണ്ടായിരുന്ന ഓഹരിുടെ വില ഇപ്പോൾ 29 രൂപയ്ക്ക് മുകളിലാണ്. അതായത് അഞ്ച് വർഷം മുൻപ് 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു എങ്കിൽ ഇപ്പോൾ അത് 5.96 കോടിയായി വളർന്നിട്ടുണ്ടാകും. ലക്ഷപ്രഭുവിനെ കോടീശ്വരനാക്കിയ ഓഹരി ഏതാണെന്നോ -- ഇന്‍റഗ്രേറ്റഡ് ഇൻഡസ്ട്രീസ്.
ഓഹരി വിപണിയിലെ പ്രകടനം
ബിഎസ്ഇയിൽ 29.80 രൂപ എന്നതാണ് നിലവിൽ ഇന്‍റഗ്രേറ്റഡ് ഇൻഡസ്ട്രീസ് ഓഹരിയുടെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഓഹരി 11.74 ശതമാനം വളർച്ച കൈവരിച്ചു. 30.76 ശതമാനമാണ് ഒരുമാസത്തെ മുന്നേറ്റം. ആറ് മാസത്തിനിടെ 22 ശതമാനം ലാഭം നേടാനും ഓഹരിക്ക് സാധിച്ചു. 38.16 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. 17 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന ഓഹരി വില.
59,500 ശതമാനത്തിന്‍റെ വളർച്ചയാണ് അഞ്ച് വർഷത്തിനിടെ ഓഹരി നേടിയത്. 2024 സെപ്റ്റംബർ 1 ന് കമ്പനി ഓഹരികൾ 10 ൽ നിന്ന് 1 രൂപയായി വിഭജിക്കപ്പെട്ടു, കഴിഞ്ഞ വർഷം ഏപ്രിലിൽ 1:1 അനുപാതത്തിൽ ബോണസ് ഇഷ്യു പ്രഖ്യാപിച്ചു.

പാദഫലങ്ങൾ
2025 സെപ്റ്റംബർ 30 ന് അവസാനിച്ച പാദത്തിലെ സംയോജിത അറ്റാദായം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 108% ഉയർന്ന് 29.88 കോടിയിലെത്തിയതായി ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രീസ് നവംബർ 13 ന് നടത്തിയ എക്സ്ചേഞ്ച് ഫയലിംഗിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത്14.40 കോടിയായിരുന്നു. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ പ്രവർത്തന വരുമാനം 54% ഉയർന്ന് 286.46 കോടിയായി. മുൻ വർഷത്തെ ഇതേ പാദത്തിൽ ഇത് 186.61 കോടിയായിരുന്നു. അതേസമയം മൊത്തം ചെലവുകളും 49% വർദ്ധിച്ച് 257.13 കോടിയായി.
2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ, അർദ്ധ വാർഷിക വിൽപ്പന 64% വർദ്ധിച്ച് 536.72 കോടിയിലെത്തി. അതേസമയം അറ്റാദായം ഇരട്ടിയായി 54.66 കോടിയായി. ഇത് ശക്തമായ പ്രവർത്തനങ്ങളും സ്ഥിരമായ വിപണി ആവശ്യകതയും പ്രതിഫലിപ്പിക്കുന്നു.
ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രീസ്
കൺസ്യൂമർ ഫുഡ് മേഖലയിൽ ബിസിനസ് ചെയ്യുന്ന മൈക്രോക്യാപ് കമ്പനിയാണിത്. ഓർഗാനിക് & ഇനോർഗാനിക് ഫുഡ് പ്രൊഡക്ടുകൾ, ബേക്കറി പ്രൊഡക്ടുകൾ, മറ്റ് പ്രൊസസ്ഡ് ഫുഡ് ഐറ്റംസ് എന്നിവയുടെ ബിസിനസാണ് ചെയ്യുന്നത്. നിലവിൽ 4.06 കോടി കൺവർട്ടബിൾ വാറന്റുകൾ ഇഷ്യു ചെയ്ത് 101.5 കോടി രൂപ സമാഹരിക്കാൻ കമ്പനി തീരുമാനിച്ചിട്ടുണ്ട്. മൂലധനച്ചിലവിനും, ബിസിനസ് വികസനത്തിനുമായിട്ടാണ് ഈ തുക വിനിയോഗിക്കുക
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട



Click it and Unblock the Notifications