ഇന്ന് (ഏപ്രിൽ 1) മുതൽ രാജ്യത്തെ പത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ (പിഎസ്‌യു) നാല് ബാങ്കുകളായി സംയോജിപ്പിക്കും. ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഏകീകരണമാണ് ഇന്ന് നടക്കുന്നത്. 2019 ഓഗസ്റ്റിൽ സർക്കാർ 10 പൊതുമേഖലാ ബാങ്കുകളെ വലിയതും ശക്തവുമായ നാല് ബാങ്കുകളായി ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 2017ലെ 27 ൽ നിന്ന് 12 ആയി കുറയും.
നിശ്ചയിച്ച ദിവസം തന്നെ
കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് ബാങ്കുകളുടെ ഏകീകരണം നീട്ടി വച്ചേക്കാമെന്ന് പരക്കെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ നിശ്ചയിച്ച ദിവസം തന്നെ ലയനം നടത്താനായിരുന്നു കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും തീരുമാനം. 10 പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്‌ബി) പ്രവർത്തനങ്ങൾ നാല് 'മെഗാ ബാങ്കുകളായി' ഏകീകരിക്കുന്ന ലയനത്തിന് ഈ മാസം ആദ്യം മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന പൊതുമേഖലാ ബാങ്കുകളുടെ മെഗാ ലയനത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ട കാര്യങ്ങൾ.
രണ്ടാമത്തെ വലിയ ബാങ്ക്
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സും (ഒബിസി) യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി) ലയിക്കും. ലയനത്തിനുശേഷം ഇവയെല്ലാം ചേർന്നുള്ള പുതിയ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (എസ്‌ബിഐ) ശേഷമുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും. സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിൽ ലയിപ്പിക്കും. ഇത് രാജ്യത്തെ നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറും.
മറ്റ് ബാങ്കുകൾ
ഇന്ത്യൻ ബാങ്കിനെ അലഹബാദ് ബാങ്കുമായി ലയിപ്പിക്കും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കുമായി ലയിപ്പിക്കും. ലയിപ്പിക്കുന്ന ബാങ്കുകളുടെ നിക്ഷേപകർ ഉൾപ്പെടെയുള്ള ഉപഭോക്താക്കളെ 2020 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ബാങ്കുകളുടെ ഉപഭോക്താക്കളായി പരിഗണിക്കും. ലയനത്തിനുശേഷം 12 പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാകും. ലയിപ്പിച്ച ആറ് ബാങ്കുകളും ആറ് സ്വതന്ത്ര പൊതുമേഖലാ ബാങ്കുകളും.
ലയിപ്പിച്ച പൊതുമേഖല ബാങ്കുകൾ
- എസ്‌ബിഐ
- ബാങ്ക് ഓഫ് ബറോഡ
- പഞ്ചാബ് നാഷണൽ ബാങ്ക്
- കാനറ ബാങ്ക്
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യൻ ബാങ്ക്
സ്വതന്ത്ര പൊതുമേഖല ബാങ്കുകൾ
- ഇന്ത്യൻ ഓവർസീസ് ബാങ്ക്
- യുക്കോ ബാങ്ക്
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- പഞ്ചാബ്, സിന്ധ് ബാങ്ക്
- ബാങ്ക് ഓഫ് ഇന്ത്യ
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications