ദില്ലി; പൊതുമേഖല എണ്ണക്കമ്പനികളിൽ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.സ്വകാര്യവൽക്കരണത്തിൽ എഫ്ഡിഐയ്ക്കുള്ള സാധ്യത വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
സർക്കാരിന്റെ കൈവശമുള്ള 52.98ശതമാനം ഓഹരികൾ വിദേശ നിക്ഷേപകർക്ക് കൈമാറാം. മാത്രമല്ല മറ്റ് പൊതുമേഖലാ എണ്ണകമ്പനികളിലേക്കും വിദേശ നിക്ഷേപത്തിന് ഇത് വഴി തുറക്കും.

സർക്കാരിന്റെ നിലവിലെ എഫ്ഡിഐ നയം അനുസരിച്ച്, പൊതുമേഖലാ എണ്ണകമ്പനികളിൽ 49 ശതമാനം വിദേശനിക്ഷേപത്തിനാണ് അനുമതി.അതേസമയം സ്വകാര്യമേഖലയിൽ 100 ശതമാനവും അനുവദനീയമാണ്. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മാറ്റം നടപ്പാക്കുമെന്നും നിയമപരമായ ഭേദഗതി ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
അനിൽ അഗർവാളിന്റെ വേദാന്ത ഗ്രൂപ്പ്, ഐ സ്ക്വയർ ഗ്രൂപ്പ് പ്രൊമോട്ടർമാരായ അപ്പോളോ മാനേജുമെന്റ്, തിങ്ക് ഗ്യാസ് എന്നിവയാണ് നിലവിൽ ബിപിസിഎല്ലിൽ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം സ്വകാര്യ നിക്ഷേപം നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള മറ്റ് കമ്പനികളെ കുറിച്ചുള്ള വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
പൊതുമേഖലാ ഓഹരി വിൽപനയിലൂടെ നടപ്പു സാമ്പത്തിക വർഷം 1.75 ലക്ഷം കോട് സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ ബിപിസിഎൽ വിൽപന വേഗത്തിൽ തന്നെ നടത്താനാണ് കേന്ദ്രസർക്കാർ തിരുമാനം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
