പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്കായി ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 10 ാം ഗഢു ഡിസംബര്‍ മാസം 15ാം തീയ്യതിയോടെ വിതരണം ചെയ്യും. അധികം വൈകാതെ തന്നെ ഗഡു തുക 2,000 രൂപയില്‍നിന്നും 4,000 ര
പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്കായി ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. പിഎം കിസ്സാന്‍ സമ്മാന്‍ നിധിയുടെ 10 ാം ഗഢു ഡിസംബര്‍ മാസം 15ാം തീയ്യതിയോടെ വിതരണം ചെയ്യും. അധികം വൈകാതെ തന്നെ ഗഡു തുക 2,000 രൂപയില്‍നിന്നും 4,000 രൂപയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മോദി സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല എങ്കിലും ഡിസംബര്‍ മാസത്തില്‍ പിഎം കിസ്സാന്‍ ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് 4,000 രൂപ എത്തുന്നതാണ്.
പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന
അതിനായി ഈ മാസം തന്നെ നിങ്ങള്‍ രജിസ്ട്രേഷന് നടത്തേണ്ടതുണ്ട്. അതെ നിങ്ങളുടെ പേര് ഇതുവരെ പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജനയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എങ്കില്‍ നിങ്ങള്‍ക്ക് ഒക്ടോബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യുന്നതിനായി സമയമുണ്ട്. അങ്ങനെ ഒക്ടോബര്‍ 31ന് മുമ്പായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകര്‍ക്ക് ഡിസംബര്‍ മാസത്തില്‍ 4,000 രൂപ കൈയ്യില്‍ ലഭിക്കും. തുടര്‍ച്ചയായ രണ്ട് ഗഢുക്കളാണത്. നിങ്ങളുടെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ നവംബര്‍ മാസത്തില്‍ നിങ്ങള്‍ക്ക് 2,000 രൂപ ലഭിക്കും. അതിന് ശേഷം ഡിസംബറിലും 2,000 രൂപ നിങ്ങളുടെ അക്കൗണ്ടിലെത്തും.
കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായ പദ്ധതി
രാജ്യത്തെ കര്‍ഷകര്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ ധന സഹായ പദ്ധതിയായ പിഎം കിസ്സാന്‍ 2018 ഡിസംബര്‍ 1നാണ് അവതരിപ്പിക്കപ്പെട്ടത്. ഈ പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഓരോ വര്‍ഷവും 6,000 രൂപ വീതം സാമ്പത്തീക സഹായമായി കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യും. മൂന്ന് തുല്യ ഗഢുക്കളായാണ് ഈ തുക വിതരണം ചെയ്യുക. 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ഓരോ വര്‍ഷവും ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് 6,000 രൂപ വീതം ലഭിക്കും. കര്‍ഷകരുടെ പേരിലുള്ള ബാങ്ക് അക്കണ്ടുകളിലേക്ക് സര്‍ക്കാര്‍ നേരിട്ട് തുക കൈമാറുകയാണ് ചെയ്യുക.
ഗഡുക്കള്‍ ഇങ്ങനെ
പ്രധാന് മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി അഥവാ പിഎം കിസ്സാന്‍ പദ്ധതി പ്രകാരം 2000 രൂപയുടെ ആദ്യ ഗഡു ലഭിക്കുന്നത് ഏപ്രില്‍ 1 മുതല്‍ ജൂലൈ 31 വരെയുള്ള കാലയളവിലായിരിക്കും. രണ്ടാം ഗഡു ആഗസ്ത് 1നും നവംബര്‍ 30നും ഇടയില്‍ വിതരണം ചെയ്യും. ഡിസംബര്‍ 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലേക്കായിരിക്കും മൂന്നാം ഗഡു വിതരണം ചെയ്യുന്നത്.
പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം
പിഎം കിസ്സാന്‍ സമ്മാന്‍ നിധി യോജന പദ്ധതിയുടെ അപേക്ഷാ ഫോറം പൂരിപ്പിക്കുന്ന സമയത്ത് പിഴവുകള്‍ സംഭവിക്കാതിരിക്കാന്‍ അപേക്ഷകന് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. അപേക്ഷകന്റെ പേര് ഇംഗ്ലീഷിലാണ് പൂരിപ്പിക്കേണ്ടത്. അപേക്ഷയില്‍ ഹിന്ദിയില്‍ പേരുള്ള കര്‍ഷകര്‍ നിര്‍ബന്ധമായും അത് ഇംഗ്ലീഷിലേക്ക് മാറ്റേണ്ടതുണ്ട്. അപേക്ഷാ ഫോറത്തിലെ പേരും അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടിലെ പേരും വ്യത്യസ്തമാണെങ്കില്‍ പണം അക്കൗണ്ടിലേക്കെത്താതെ തടസ്സപ്പെട്ടേക്കാം.
ശരിയായ ബാങ്ക് അക്കൗണ്ട്
ഇതിന് പുറമേ, ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് പൂരിപ്പിച്ചതിലോ, നല്‍കിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലോ, നിങ്ങളുടെ പ്രദേശത്തിന്റെ പേരിലോ പിഴവുകള്‍ സംഭവിച്ചാലും നിങ്ങളുടെ ഗഢു തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ആവുകയില്ല. അടുത്തിടെ ചില ബാങ്കുകളുടെ സംയോജനവും ഏറ്റടുക്കല്‍ പ്രക്രിയകളുമൊക്കെ പൂര്‍ത്തിയായതിനാല്‍ അത്തരം പല ബാങ്ക് ശാഖകളുടേയും ഐഎഫ്എസ്സി കോഡില്‍ വ്യത്യാസം വന്നിട്ടുണ്ട്. അതിനാല്‍ പുതുക്കിയ ശരിയായ ഐഎഫ്എസ്സി കോഡ് തന്നെയാണ് അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കര്ഷകന് ഉറപ്പു വരുത്തേണ്ടതുണ്ട്.
ഗഡുക്കളുടെ സ്റ്റാറ്റസ് അറിയാം
അതാത് സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണ പ്രദേശ ഭറണകര്‍ത്താക്കളുമാണ് അര്‍ഹരായ കര്‍ഷക കുടുംബങ്ങളെ കണ്ടെത്തുന്നത്. പണം അക്കൗണ്ടിലെത്തിയോ ഇല്ലയോ, തങ്ങളുടെ ഗഡു തുകയുടെ സ്റ്റാറ്റസ് എന്താണ് എന്നത് കര്ഷകന് ഓണ്‍ലൈനായി പരിശോധിക്കുവാന്‍ സാധിക്കും. ഇതിനായി പിഎം കിസ്സാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയും പിഎം കിസ്സാന്‍ ഉപയോക്താക്കള്‍ക്ക് ഗഡുക്കളുടെ സ്റ്റാറ്റസ് അറിയുവാന്‍ സാധിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications