ഐപിഒ വിപണിയിൽ തിരക്കുള്ള ആഴ്ചയാണ് ആരംഭിക്കുന്നത്. 11 കമ്പനികളാണ് ഈ വാരം പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തയ്യാറാകുന്നത്. വിവിധ കമ്പനി ഓഹരികൾക്ക് ഗ്രേ മാർക്കറ്റിൽ വലിയ ഡിമാൻഡാണ് കാണിക്കുന്നത്. ഓഹരികൾ ലിസ്റ്റിങിന് മുൻപ് വ്യാപാരം നടക്കുന്ന അനൗദ്യോഗിക വിപണിയാണ് ഗ്രേ മാർക്കറ്റ്. ഈ ആഴ്ച വിപണിയിലെത്തുന്ന കമ്പനികളെ നോക്കാം.

ഇ2ഇ ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ചർ
ഇ2ഇ ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ ഐപിഒ 84 കോടിരൂപയുടേതാണ്. ഡിസംബബർ 26 ന് ആരംഭിച്ച് 30 ന് ഐപിഒ അവസാനിക്കും. 164-174 രൂപ വരെയാണ് ഐപിഒ പ്രൈസ് ബാൻഡ്. ഗ്രേ മാർക്കറ്റിൽ ഓഹരിക്ക് 44 രൂപ പ്രീമിയമുണ്ട്. 25 ശതമാനം ലിസ്റ്റിങ് നേട്ടം പ്രതീക്ഷിക്കാം.
ധര റെയിൽ പ്രൊജക്ട്
ധര റെയിൽ പ്രൊജക്ടിന്റെ 50 കോടി രൂപയുടെ ഐപിഒ ഡിസംബർ 23 ന് ആരംഭിച്ച് 26 ന് അവസാനിക്കും. 120 രൂപ മുതൽ 126 രൂപ വരെയാണ് ഐപിഒ പ്രൈസ് ബാൻഡ്. നിലവിൽ ഓഹരിക്ക് ഗ്രേ മാർക്കറ്റിൽ പ്രീമിയമില്ല.
ഭായ് കാകജി പോളിമേഴ്സ്
105.17 കോടി രൂപയുടേതാണ് ഭായ് കാകജി പോളിമേഴ്സ് ഐപിഒ. ഡിസംബർ 23 മുതൽ 26 വരെയാണ് ഓഹരി വിൽപ്പന. 177 രൂപ മുതൽ 186 രൂപ വരെയാണ് പ്രൈസ് ബാൻഡ്. നിലവിൽ ഗ്രേ മാർക്കറ്റിൽ ഓഹരിക്ക് ആവശ്യക്കാരില്ല.
അപ്പോളോ ടെക്നോ ഇൻഡസ്ട്രീസ്
47.96 കോടി രൂപയാണ് ഐപിഒ സൈസ്. ഡിസംബർ 23- 26 സമയത്താണ് ഓഹരി വിൽപ്പന. പ്രൈസ് ബാൻഡ് 123- 130 രൂപ. ഗ്രേ മാർക്കറ്രിൽ 18 രൂപയുടെ പ്രീമിയം ഓഹരിക്കുണ്ട്. 14 ശതമാനം ലിസ്റ്റിങ് നേട്ടമാണ് നിലവിൽ കാണുന്നത്.
നാന്റ ടെക്
ഐപിഒ സൈസ്: 31.81 കോടി രൂപ
പ്രൈസ് ബാൻഡ്: 209- 220 രൂപ
ഗ്രേമാർക്കറ്റ് പ്രീമിയം: 15 രൂപ
ലിസ്റ്റിങ് നേട്ടം: 7 ശതമാനം
അഡ്മാക് സിസ്റ്റം
42.60 കോടി രൂപ രൂപയുടെ ഐപിഒ ഡിസംബർ 23 മുതൽ 26 വരെ നടക്കും. പ്രൈസ് ബാൻഡ്: 227- 239 രൂപ. ഓഹരിക്ക് നിലവിൽ ഗ്രേമാർക്കറ്റ് പ്രീമിയമില്ല.
സൺഡ്രെക്സ് ഓയിൽ
32.25 കോടി രൂപ രൂപയുടെ ഐപിഒ ഡിസംബർ 22 മുതൽ 24 വരെ നടക്കും. പ്രൈസ് ബാൻഡ്: 81-86 രൂപ. ഓഹരിക്ക് നിലവിൽ ഗ്രേമാർക്കറ്റ് പ്രീമിയമില്ല.
ഇപിഡബ്ലു ഇന്ത്യ
31.81 കോടി രൂപ രൂപയുടെ ഐപിഒ ഡിസംബർ 22 മുതൽ 24 വരെ നടക്കും. പ്രൈസ് ബാൻഡ്: 95-97 രൂപ. ഓഹരിക്ക് നിലവിൽ ഗ്രേമാർക്കറ്റ് പ്രീമിയമില്ല.
ഡച്ചേപ്പള്ളി പബ്ലിഷേഴ്സ്
ഐപിഒ സൈസ്: 40.39 കോടി രൂപ
പ്രൈസ് ബാൻഡ്: 100-102 രൂപ
ഗ്രേമാർക്കറ്റ് പ്രീമിയം: 10 രൂപ
ലിസ്റ്റിങ് നേട്ടം: 10 ശതമാനം
ഗുജറാത്ത് കിഡ്നി ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി
ഈ ആഴ്ചയിലെ മെയിൻ ബോർഡ് ഐപിഒകളിലൊന്നാണിത്. ഡിസംബർ 22 ന് ആരംഭിച്ച് 24 ന് ഓഹരി വിൽപ്പന അവസാനിക്കും.
ഐപിഒ സൈസ്: 250.80 കോടി രൂപ
പ്രൈസ് ബാൻഡ്: 108-114 രൂപ
ഗ്രേമാർക്കറ്റ് പ്രീമിയം: 7 രൂപ
ലിസ്റ്റിങ് നേട്ടം: 6 ശതമാനം
ശ്യാം ധനി ഇൻഡസ്ട്രീസ്
ഐപിഒ സൈസ്: 38.49 കോടി രൂപ
പ്രൈസ് ബാൻഡ്: 65-70 രൂപ
ഗ്രേമാർക്കറ്റ് പ്രീമിയം: 40 രൂപ
ലിസ്റ്റിങ് നേട്ടം: 57 ശതമാനം
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!



Click it and Unblock the Notifications
