സാമ്പത്തിക നിക്ഷേപമെന്നാൽ ഇപ്പോഴും ഭൂരിപക്ഷം ആളുകൾക്കും സ്ഥിര നിക്ഷേപമാണ്. ഏറ്റവും സുരക്ഷിതമായ നിക്ഷേപമായത് കൊണ്ട് തന്നെ ഉറപ്പുള്ള വരുമാനം സ്ഥിര നിക്ഷേപത്തിലൂടെ നേടാൻ സാധിക്കും എന്നതായിരിക്കും പലരും പറയുന്ന കാര്യം. എന്നാൽ മറ്റ് നിക്ഷേപ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ സ്ഥിര നിക്ഷേപത്തിന് നിരവധി പോരായ്മകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പലിശ നിരക്ക് കുറവാണ് എന്നത് തന്നെയാണ്.
പണപ്പെരുപ്പത്തെ മറികടക്കാൻ സ്ഥിര നിക്ഷേപത്തിന് സാധിക്കില്ല എന്നതും പ്രധാനപ്പെട്ട പോരായ്മകളിലൊന്നാണ്. മറ്റ് ചില പോരായ്മകളും സ്ഥിര നിക്ഷേപത്തിനുണ്ട്. അതുകൊണ്ടു തന്നെ നിക്ഷേപത്തിന്‍റെ കാര്യത്തിൽ കുറച്ച് റിസ്ക് എടുക്കാൻ തയ്യാറാകുന്നവർക്കുള്ള ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗം മ്യൂച്വൽ ഫണ്ടുകളാണ്.

മ്യൂച്വൽ ഫണ്ട് നിക്ഷേപം
'അയ്യോ.....മ്യൂച്വൽ ഫണ്ടുകൾ വളരെ അപകടം പിടിച്ച നിക്ഷേപ മാർഗമല്ലേ...' എന്ന് പറയാൻ വരട്ടേ. വിപണിയിലെ ചാഞ്ചാട്ടങ്ങളുമായി ബന്ധമുണ്ടെങ്കിലും മ്യൂച്വൽ ഫണ്ടുകൾ താരതമ്യേന സുരക്ഷിതമാണ്. കാരണം വിപണിയിലെ ചാഞ്ചാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഫണ്ട് മാനേജർമാനിരാണ് നിങ്ങളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപം കൈകാര്യം ചെയ്യുന്നത് എന്നുള്ളത് തന്നെ.
ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന മ്യൂച്വൽ ഫണ്ട് അവരുടെ നിക്ഷേപ ലക്ഷ്യങ്ങൾ, റിസ്ക് ടോളറൻസ്, ഹ്രസ്വ, ഇടത്തരം, ദീർഘകാല ലക്ഷ്യങ്ങൾക്കുള്ള നിക്ഷേപ പരിധി എന്നിവയെ ആശ്രയിച്ചാണിരിക്കുന്നത്.
വിപണിയിൽ വിവിധ തരത്തിലുള്ള മ്യൂച്വൽ ഫണ്ടുകളുണ്ട്. അതിൽ ഇക്വിറ്റി വിഭാഗത്തിൽപ്പെടുന്ന 36 മ്യൂച്വൽ ഫണ്ടുകൾ മൂന്ന് വർഷത്തിനിടെ ഇരട്ടിയിലധികം വരുമാനം നൽകി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്തായാലും മികച്ച 10 മ്യൂച്വൽ ഫണ്ടുകളെ നമുക്ക് പരിശോധിക്കാം.
1. ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട്
196 ശതമാനം വരുമാനമാണ് കഴിഞ്ഞ 3 വർഷത്തിനിടെ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ട് നിക്ഷേപകർക്ക് നൽകിയത്. അതായത് ഫണ്ടിൽ നടത്തിയ 1 ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം മൂന്ന് വർഷത്തിനുള്ളിൽ 2.95 ലക്ഷം രൂപയാകുമായിരുന്നു.
2. ക്വാണ്ട് മിഡ് ക്യാപ് ഫണ്ട്
ക്വാണ്ട് മിഡ്‌ക്യാപ് സ്കീം മൂന്ന് വർഷത്തിനുള്ളിൽ 158 ശതമാനം വരുമാനം വാഗ്ദാനം ചെയ്തു. ഒരു ലക്ഷം രൂപയുടെ നിക്ഷേപം 2.58 ലക്ഷം രൂപയാകുമായിരുന്നു.
3. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്
മൂന്ന് വർഷത്തിനുള്ളിൽ 144% നേട്ടമാണ് ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട് നേടിയത്. മൂന്ന് വർഷം മുമ്പ് പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ അത് 2.43 ലക്ഷം രൂപയാകുമായിരുന്നു.
4. നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്
കൈകാര്യം ചെയ്യുന്ന ആസ്തികളെ അടിസ്ഥാനമാക്കി സ്മോൾക്യാപ് വിഭാഗത്തിലെ ഈ ഏറ്റവും വലിയ സ്കീമാണ് നിപ്പോൺ ഇന്ത്യ സ്മോൾ ക്യാപ് ഫണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 143 ശതമാനം വരുമാനമാണ് ഫണ്ട് നൽകിയത്. മൂന്ന് വർഷം മുമ്പ് പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ അത് 2.43 ലക്ഷം രൂപയാകുമായിരുന്നു.
5. എച്ച്എസ്ബിസി സ്മോൾ ക്യാപ് ഫണ്ട്
സ്മോൾക്യാപ് സ്കീം മൂന്ന് വർഷത്തിനുള്ളിൽ 138 ശതമാനം വരുമാനം വാഗ്ദാനം ചെയ്തു. സ്കീമിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ ഒറ്റത്തവണ നിക്ഷേപം മൂന്ന് വർഷത്തിനുള്ളിൽ 2.38 ലക്ഷം രൂപയാകുമായിരുന്നു.

6. ക്വാണ്ട് ഇഎൽഎസ്എസ് ടാക്സ് സേവർ ഫണ്ട്
മൂന്ന് വർഷത്തിനുള്ളിൽ 134% സമ്പൂർണ്ണ വരുമാനം ഈ പദ്ധതി വാഗ്ദാനം ചെയ്തു. മൂന്ന് വർഷം മുമ്പ് പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ അത് 2.33 ലക്ഷം രൂപയാകുമായിരുന്നു.
7. മോത്തിലാൽ ഓസ്വാൾ മിഡ്‌ക്യാപ് ഫണ്ട്
സ്കീം 132% വരുമാനം വാഗ്ദാനം ചെയ്തു. മൂന്ന് വർഷം മുമ്പ് പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ അത് 2.32 ലക്ഷം രൂപയാകുമായിരുന്നു.
8. എച്ച്ഡിഎഫ്സി സ്മോൾ ക്യാപ് ഫണ്ട്
127 ശതമാനം വരുമാനമാണ് കഴിഞ്ഞ മൂന്ന് വർഷത്തിവിടെ എച്ച്ഡിഎഫ്സി സ്മോൾ ക്യാപ് ഫണ്ട് നൽകിയത്. അതായത് മൂന്ന് വർഷം മുമ്പ് പദ്ധതിയിൽ നടത്തിയ ഒരു ലക്ഷം രൂപയുടെ നിക്ഷേപം ഇപ്പോൾ 2.26 ലക്ഷം രൂപയാകുമായിരുന്നു.
9. ക്വാണ്ട് ലാർജ് & മിഡ് ക്യാപ് ഫണ്ട്
ലാർജ് & മിഡ് ക്യാപ് സ്കീം മൂന്ന് വർഷ കാലയളവിൽ 125 ശതമാനംവരുമാനം നൽകി. മൂന്ന് വർഷം മുമ്പ് പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ അത് 2.25 ലക്ഷം രൂപയാകുമായിരുന്നു.
10. ഫ്രാങ്ക്ലിൻ ഇന്ത്യ സ്മോളർ കോസ് ഫണ്ട്
122 ശതമാനം വരുമാനമാണ് മൂന്ന് വർഷം കൊണ്ട് ഫ്രാങ്ക്ലിൻ ഇന്ത്യ സ്മോളർ കോസ് ഫണ്ട് നൽകിയത്. മൂന്ന് വർഷം മുമ്പ് പദ്ധതിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ അത് 2.21 ലക്ഷം രൂപയാകുമായിരുന്നു.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications