​ഗോ എയറിന്റെ 14-ാം വാർഷികം; ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുകൾ, വേ​ഗം ബുക്ക് ചെയ്തോളൂ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

​ആഭ്യന്തര വിമാനക്കമ്പനിയായ ഗോ എയറിന്റെ 14-ാം വാർഷിക ആഘോഷങ്ങളോട് അനുബന്ധിച്ച് കമ്പനി കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കുന്ന ഫ്ലാഷ് സെയിൽ വിൽപ്പന ആരംഭിച്ചു. ആഭ്യന്തര വിമാന ടിക്കറ്റുകൾ 1,214 രൂപ മുതലാണ് ഫ്ലാഷ് സെയിലിൽ ലഭിക്കുക. ഇതേ ഓഫറിന്റെ ഭാഗമായി അന്താരാഷ്ട്ര റൂട്ടുകളിൽ 6,714 രൂപ നിരക്കിലും ടിക്കറ്റുകൾ എയർലൈൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

ടിക്കറ്റ് വിൽപ്പന എന്നു വരെ?

ടിക്കറ്റ് വിൽപ്പന എന്നു വരെ?

ഓഫറിന് കീഴിലുള്ള സീറ്റുകളുടെ എണ്ണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നവംബർ 6 വരെ ഈ ഓഫറിൽ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം. 2019 നവംബർ 13 നും 2019 ഡിസംബർ 31നും ഇടയിലുള്ള യാത്രയ്ക്കാണ് ഈ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നത്.

വെറും 1000 രൂപയ്ക്ക് വിമാന ടിക്കറ്റ്; ബസ് ടിക്കറ്റിനേക്കാൾ ലാഭംവെറും 1000 രൂപയ്ക്ക് വിമാന ടിക്കറ്റ്; ബസ് ടിക്കറ്റിനേക്കാൾ ലാഭം

ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

ബുക്ക് ചെയ്യേണ്ടത് എങ്ങനെ?

Goair.in എന്ന വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഓഫറിന് കീഴിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കപ്പെട്ടാൽ സ്റ്റാൻഡേർഡ് റദ്ദാക്കൽ നിരക്കുകൾ ബാധകമാണെന്നും ​ഗോ എയർ വെബ്‌സൈറ്റിൽ പറയുന്നു. 25 ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ കൂടാതെ എട്ട് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കും ​ഗോ എയർ സർവ്വീസ് നടത്തുന്നുണ്ട്.

ഗോഎയര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ; ഒന്നിലധികം പുതിയ ആഭ്യന്തര,അന്തര്‍ദ്ദേശീയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നുഗോഎയര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ; ഒന്നിലധികം പുതിയ ആഭ്യന്തര,അന്തര്‍ദ്ദേശീയ സര്‍വ്വീസുകള്‍ ആരംഭിക്കുന്നു

ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ

ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങൾ

  • അഹമ്മദാബാദ്
  • ഐസ്വാൾ
  • ബാഗ്ഡോഗ്ര
  • ബെംഗളൂരു
  • ഭുവനേശ്വർ
  • ചണ്ഡിഗഡ്
  • ചെന്നൈ
  • ദില്ലി
  • ഗോവ
  • ഗുവാഹത്തി
  • ഹൈദരാബാദ്
  • ജയ്പൂർ
  • ജമ്മു
  • കൊച്ചി
  • കൊൽക്കത്ത
  • കണ്ണൂർ
  • ലേ
  • ലഖ്‌നൗ
  • മുംബൈ
  • നാഗ്പൂർ
  • പട്‌ന
  • പോർട്ട് ബ്ലെയർ
  • പൂനെ
  • റാഞ്ചി
  • ശ്രീനഗർ
അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ

അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങൾ

  • ഫുക്കറ്റ്
  • മെയിൽ
  • മസ്കറ്റ്
  • അബുദാബി
  • ദുബായ്
  • ബാങ്കോക്ക്
  • കുവൈറ്റ്
  • സിംഗപ്പൂർ
യാത്രക്കാരുടെ എണ്ണം

യാത്രക്കാരുടെ എണ്ണം

കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഈ സെപ്റ്റംബറിൽ ​ഗോ എയറിലെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 1.18 ശതമാനം വർധിച്ചതായി വ്യോമയാന റെഗുലേറ്റർ ഡിജിസിഎ ഒക്ടോബർ 17 ന് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള ഒൻപത് മാസക്കാലയളവിൽ ​ഗോ എയറിന് 1027.93 ലക്ഷം യാത്രക്കാരാണുള്ളത്. മുൻവർഷത്തെ അപേക്ഷിച്ച് 3 ശതമാനം വർദ്ധനവാണിത്.

മലബാറുകാര്‍ക്കൊരു സന്തോഷ വാര്‍ത്ത; കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് അധിക സര്‍വീസുകളുമായി ഗോ എയര്‍മലബാറുകാര്‍ക്കൊരു സന്തോഷ വാര്‍ത്ത; കണ്ണൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് അധിക സര്‍വീസുകളുമായി ഗോ എയര്‍

malayalam.goodreturns.in

English summary

​ഗോ എയറിന്റെ 14-ാം വാർഷികം; ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുകൾ, വേ​ഗം ബുക്ക് ചെയ്തോളൂ

In celebration of the 14th anniversary of the domestic carrier Go Air, the company has launched flash sale, which offers low-cost tickets. Domestic flight tickets start at Rs 1,214. Read in malayalam.
Story first published: Tuesday, November 5, 2019, 6:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X