രാജ്യത്ത് കോടിപതികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് രേഖപ്പെടുത്തി ഏറ്റവും പുതിയ കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ ഇത്തവണ പ്രതിവർഷം ഒരു കോടിയിലധികം വരുമാനമുള്ളവരുടെ എണ്ണം 15 ശതമാനം വർധിച്ചതായി സർക്ക വ്യക്തമാക്കി. 2023 ഡിസംബർ 31 വരെയുള്ള കണക്കനുസകരിച്ച് പ്രതിവർഷം ഒരു കോടിയിലധികം വരുമാനമുള്ള 216,217 ആളുകളുണ്ടെന്ന് ധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗദരിയാണ് രാജ്യ സഭയിൽ വ്യക്തമാക്കിയത്. നികുതിദായകരുമായി ബന്ധപ്പെട്ട കണക്കുകൾ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
2023-24 മൂല്യനിർണയ വർഷത്തെ (Assessment Year) ആദായനികുതി റിട്ടേണുകൾ വിലയിരുത്തിയ ശേഷമാണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 2022-23 മൂല്യനിർണയ വർഷത്തിൽ ഒരു കോടിയിലധികം വരുമാനമുള്ള നികുതിദായകരുടെ എണ്ണം 187,905 ആയിരുന്നു 2021-22 വർഷത്തിൽ ഇത് 127,256 ആയിരുന്നു. ഇക്കാലയളവിൽ ഒരു കോടിയിലധികം വരുമാനമുള്ളവരുടെ എണ്ണത്തിൽ 16 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. പ്രെഫഷണൽ വരുമാനമായി ഒരു കോടിയിലധികം ലഭിക്കുന്ന വ്യക്തികൾ 12,218 ആണെന്നും മന്ത്രി വ്യക്തമാക്കി. 2023-24 മൂല്യനിർണയ വർഷത്തെ കണക്കാണിത്. കഴിഞ്ഞ വർഷം ഇത് 10,528ഉം 2019-20ൽ ഇത് 6,555ഉം ആയിരുന്നു.

ആദായനികുതി റിട്ടേണുകൾ മുൻകൂട്ടി സമർപ്പിക്കൽ, പുതിയ ഫോം 26എഎസിന്റെ ഫയൽ ചെയ്യൽ, വ്യക്തിഗത ആദായനികുതി ലളിതമാക്കൽ, സ്രോതസ്സിൽ നിന്ന് കിഴിവാക്കിയ നികുതിയുടെ വ്യാപ്തി വിപുലീകരിക്കൽ എന്നിവ ഉൾപ്പെടെ നികുതിദായകരുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം അടിവരയിട്ടു. “പുതിയ നികുതിദായകരെ ആദായനികുതി വലയിലേക്ക് കൊണ്ടുവരുന്നതിന്, വലിയ തുക പിൻവലിക്കൽ, വിദേശ പണമടയ്ക്കൽ, ആഡംബര കാർ വാങ്ങൽ, ഇ-കൊമേഴ്‌സ് പങ്കാളികൾ, സാധനങ്ങൾ വിൽക്കൽ, സ്ഥാവര വസ്തു സമ്പാദനം, വാങ്ങൽ എന്നിവ ഉൾപ്പെടെ ടിഡിഎസ്/ടിസിഎസിൻ്റെ വ്യാപ്തി വിപുലീകരിച്ചു. വിദേശ ടൂർ പ്രോഗ്രാം പാക്കേജ് മുതലായവ. ചൗധരി പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications