റെക്കോർഡ് ഉയരം കാണിച്ച മാസം തന്നെ ഓഹരി സൂചികകൾ കുത്തനെ താഴേക്കും! ഇന്ത്യൻ ഓഹരി വിപണിയിൽ പകച്ചിരിക്കുകയാണ് റീട്ടെയിൽ നിക്ഷേപകർ. നിഫ്റ്റി റെക്കോർഡിലെത്തിയിട്ടും പോർട്ട്ഫോളിയോയിൽ നേട്ടമില്ല. ഇന്നിതാ നിഫ്റ്റിയുടെ ചെറിയ വീഴ്ചയിൽ രക്തചൊരിച്ചിലും. സെൻസെക്സ് 610 പോയിന്റും നിഫ്റ്റി 226 പോയിന്റും നഷ്ടത്തിൽ യഥാക്രമം 85,102.69, 25,960.55 എന്നിങ്ങനെയാണ് ക്ലോസ് ചെയ്തത്.

എണ്ണ വില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യമിടയുന്നതും ജപ്പാനിൽ ബോണ്ട് യീൽഡ് ഉയരുന്നതോടെ എമേർജിങ് മാർക്കറ്റിൽ നിന്നുള്ള നിക്ഷേപം പിൻവലിച്ച് വിദേശനിക്ഷേപകർ പിന്മാറുന്നതുമെല്ലാം കാരണമാണ്. എന്നാൽ ഈ ഇടിവിനപ്പുറം വലിയ മുന്നേറ്റം നിഫ്റ്റിക്ക് പ്രവചിക്കുകയാണ് ആക്സിസ് സെക്യൂരിറ്റീസ്. ഇതിനൊപ്പം ഡിസംബറിൽ വാങ്ങാൻ 15 ഓഹരികളും നിർദ്ദേശിക്കുന്നു.
നിഫ്റ്റിയുടെ പ്രകടനം
ഒക്ടോബർ മുതൽ 1500 പോയിന്റാണ് നിഫ്റ്റി നേട്ടമുണ്ടാക്കിയത്. ഡിസംബർ ഒന്നിന് 26325.80 ലെത്തി സർവകാല ഉയരം കുറിച്ചു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വളർച്ചാ പ്രകടനവും യുഎസ് ഇറക്കുമതി നിരക്ക് 15 ശതമാനത്തിലേക്ക് കുറയുമെന്ന പ്രതീക്ഷ, ഉപഭോഗത്തിലെ ഉണർവ്, സ്ഥിരതയാർന്ന കറൻസി, എമേർജിങ് മാർക്കറ്റുകളിലെ മെച്ചപ്പെട്ട മൂല്യനിർണയം എന്നിവയായിരുന്നു കാരണങ്ങൾ.
നിഫ്റ്റി പുതിയ റെക്കോർഡ് ഉയരം തൊട്ടെങ്കിലും ഒരു വർഷം ഇതിന് കാത്തിരിക്കേണ്ടി വന്നു. വർഷാവസാനത്തിൽ വിപണിയുടെ ഇടിവ് ലാർജ് ക്യാപ് ഓഹരികളിൽ മാത്രമായി ചുരുങ്ങിയപ്പോൾ റീട്ടെയിൽ നിക്ഷേപകരുടെ പോർട്ട്‌ഫോളിയോ പലതും ചുവപ്പിലായി. എന്നാൽ 2026 ൽ നിഫ്റ്റിക്ക് പുതിയ ഉയരം പ്രവചിക്കുകയാണ് ആക്സിസ് സെക്യൂരിറ്റീസ്.
നിഫ്റ്റി 2026
2026 ഡിസംബറിൽ നിഫ്റ്റി 29500 ലേക്ക് എത്തുമെന്നാണ് ആക്‌സിസ് സെക്യൂരിറ്റീസ് കണക്കുകൂട്ടുന്നത്. നിഫ്റ്റി വരുമാന വളർച്ച, 2023-28 സാമ്പത്തിക വർഷത്തിൽ 13 ശതമാനം വാർഷിക ശരാശരി നേട്ടവും ബ്രോക്കറേജ് പ്രവചിക്കുന്നു. സ്ഥിരതയോടെയുള്ള രാജ്യാന്തര വളർച്ച, കുറഞ്ഞ ചാഞ്ചാട്ടം, യു.എസ് സർക്കാറിന്റെ നയതുടർച്ച എന്നിവയാണ് ഇതിന് പിന്തുണയ്ക്കുന്ന ഘടകങ്ങൾ. വർധിക്കുന്ന പണപ്പെരുപ്പം, കറൻസി സമ്മർദ്ദം, വ്യാപാര തർക്കത്തെ തുടർന്ന് മന്ദഗതിയിലുള്ള വരുമാന വളർച്ച എന്നി പശ്ചാത്തലത്തിൽ ബെയർ കേസിൽ നിഫ്റ്റി 24,000 വരെ പോകാമെന്നാണ് അനുമാനം.
ഈ ഓഹരികൾ വാങ്ങാം
* ബജാജ് ഫിനാൻസ് ലിമിറ്റഡ്- ലക്ഷ്യവില 1,200 രൂപ
* സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ലക്ഷ്യവില 1,135 രൂപ
* എച്ച്ഡിഎഫ്സി ബാങ്ക്- ലക്ഷ്യവില 1,170 രൂപ
* ഭാരതി എയർടെൽ- ലക്ഷ്യവില 2,530 രൂപ
* അവന്യൂ സൂപ്പർമാർട്ട്സ് - ലക്ഷ്യവില 4,960 രൂപ
* മാക്സ് ഹെൽത്ത്‌കെയർ ഇൻസ്റ്റിറ്റ്യൂട്ട് - ലക്ഷ്യവില 1,425 രൂപ
* പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ്- ലക്ഷ്യവില 2,000 രൂപ
* എപിഎൽ അപ്പോളോ ട്യൂബ്സ് - ലക്ഷ്യവില 2,100 രൂപ
* മഹാനഗർ ഗ്യാസ് ലിമിറ്റഡ്- ലക്ഷ്യവില 1,540 രൂപ
* ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്- ലക്ഷ്യവില 65 രൂപ
* ചാലറ്റ് ഹോട്ടൽസ് - ലക്ഷ്യവില 1,120 രൂപ
* ഇനോക്സ് വിൻഡ് ലിമിറ്റഡ്- ലക്ഷ്യവില 190 രൂപ
* കിർലോസ്കർ ബ്രദേഴ്സ് - ലക്ഷ്യവില 2,330 രൂപ
* സൻസേര എൻജിനീയറിങ്- ലക്ഷ്യവില 1950 രൂപ
* കൽപതാരു പ്രൊജക്ട് ഇന്റർനാഷണൽ- ലക്ഷ്യവില 1475 രൂപ


Click it and Unblock the Notifications