ദില്ലി: തന്റെ ബാങ്ക് അക്കൗണ്ടിലെത്തിയ കോടികളുടെ ഉറവിടം മനസിലാകാതെ അന്തംവിട്ടിരിക്കുകയാണ് ഉത്തർപ്രദേശിലെ ബലിയ ജില്ലയിൽ നിന്നുള്ള 16 കാരിയായ സരോജ. 10 കോടി രൂപയാണ് സരോജയുടെ അക്കൗണ്ടിൽ എത്തിയത്.
ഇത്രയും പണം എവിടെ നിന്നാണ് എത്തിയതെന്ന് കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇത് സംബന്ധിച്ച് പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകി. പരാതിയിൽ പറയുന്നത് ഇങ്ങനെ
അക്കൗണ്ടിലെത്തിയത് കോടികൾ
ബൻസ്ദി പോലീസിലാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. അലബാദ് ബാങ്കിലാണ് പെൺകുട്ടിക്ക് അക്കൗണ്ട് ഉള്ളത്. തിങ്കളാഴ്ച ബാങ്കിൽ എത്തിയപ്പോളാണ് അക്കൗണ്ടിൽ 9.99 കോടി എത്തിയ കാര്യം ബാങ്ക് ജീവനക്കാർ അറിയിച്ചതെന്ന് സരോജ പറയുന്നു. 2018 ലായിരുന്നു സരോജ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയത്. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 16 കിമി അകലെയാണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്.
ഫോണിൽ വിളിച്ച് ആധാർ വിവരം തേടി
ഇത്രയും പണം എവിടെ നിന്ന് എത്തിയെന്ന് മനസിലാകാതിരുന്നതോടെയാണ് സരോജയും കുടുംബവും പോലീസിൽ പരാതി നൽകിയത്. അതേസമയം രണ്ട് വർഷം മുൻപ് നീലേഷ് കുമാർ എന്നൊരാൾ തന്നെ ഫോണിൽ വിളിച്ച് ഫോട്ടോയും ആധാർ കാർഡ് നമ്പറും നൽകാൻ ആവശ്യപ്പെട്ടിരുന്നതായി സരോജ പോലീസിനോട് പറഞ്ഞു.
ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന്
പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് ലഭിക്കുന്നതിന് ആണ് വിശദാംശങ്ങൾ തേടിയതെന്നായിരുന്നു ഇയാൾ സരോജയോട് പറഞ്ഞത്. പിന്നീട് ഇതിന്റെ വിശദാംശങ്ങൾ തേടി നീലേഷിനെ ബന്ധപ്പെടാൻ പെൺകുട്ടി ശ്രമിച്ചെങ്കിലും അയാളുടെ ഫോൺ ഓഫായിരുന്നുവെന്ന് പെൺകുട്ടി പറയുന്നു.
അന്വേഷിച്ച് വരികയാണെന്ന്
അതേസമയം നിരവധി തവണ സരോജ് 10,000 മുതൽ 20,000 രൂപവരെ അക്കൗണ്ടിൽ നിക്ഷേപിച്ചതായി ബാങ്ക് മാനേജർ പോലീസിൽ പറഞ്ഞു.
ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും സംഭവത്തിൽ നടപടിയെടുക്കുമെന്നും ബൻസ്‌ദി പോലീസ് സ്റ്റേഷൻ ഇൻചാർജ് രാജേഷ് കുമാർ സിംഗ് പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
