17 മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ നിര്‍ദ്ദേശം നല്കി. കാന്‍സര്‍ രോഗികളുടെ ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഏഴ് അപൂര്‍വ്വ രോഗങ്ങള്‍ക്കായുള്ള മരുന്നുകള്‍, പ്രത്യേക മെഡിക്കല്‍ ഭക്ഷ്യോത്പന്നം എന്നിവയ്ക്കും ഇറക്കുമതി ഇളവ് ബാധകമാകും.

വ്യക്തിഗത ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കളുടെയും തീരുവ 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറയ്ക്കും. "രോഗികള്‍ക്ക്, പ്രത്യേകിച്ച് കാന്‍സര്‍ ബാധിച്ചവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, 17 മരുന്നുകള്ക്കുള്ളതും അപൂര്‍വ്വ രോഗ ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകള്ക്കുള്ളതും പ്രത്യേക മെഡിക്കല്‍ ഭക്ഷണത്തിന് മേലുള്ളതുമായ വ്യക്തിഗത ഇറക്കുമതി തീരുവ ഒഴിവാക്കാന്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നു," നിര്‍മ്മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ പ്രമേഹം,കാന്‍സര്‍, ഓട്ടോ-ഇമ്മ്യൂണ്‍ രോഗ ബാധിതര്‍ ഏറുന്നതായി ധനമന്ത്രി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഈ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ താങ്ങാവുന്നതാക്കുക പ്രധാനമാണ്.മൂന്ന് പുതിയ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്വേദകള്, ആയുഷ് ഫാര്‍മസികളുടേയും മരുന്ന് പരിശോധനാ ലബോറട്ടറികളുടേയും നവീകരണം, ജാംനഗറിലെ ലോകാരോഗ്യ സംഘടന ഗ്ലോബല്‍ സെന്റര്‍ ഫോര്‍ ട്രഡീഷണല്‍ മെഡിസിന്റെ വികസനം എന്നിവയും ധനമന്ത്രി പ്രഖ്യാപിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
