കഴിഞ്ഞ ദിവസം ഏറ്റവും വലിയ തകർച്ചയാണ് ഇന്ത്യൻ ഓഹരി വിപണി നേരിട്ടത്. ഏകദേശം 13.5 ലക്ഷം കോടി രൂപയുടെ നഷ്ടം നിക്ഷേപകർക്കുണ്ടായി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ പതിയെ സൂചികകൾ മുന്നേറുകയും ചെയ്തു. ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് സ്‌കീമുകളിലേക്കുള്ള തുടര്‍ച്ചയായ പണമൊഴുക്ക് ഉയരുന്നത് ചൂണ്ടിക്കാട്ടിയതിന് പിന്നാലെ വിപണിയിൽ ആശങ്കകൾ ഉടലെടുത്തിരുന്നു.
സ്‌മോള്‍ ക്യാപ്, മിഡ് ക്യാപ് വിഭാഗങ്ങളിലെ നിക്ഷേപകര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക നയം രൂപീകരിക്കണമെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) അസറ്റ് മാനേജ്‌മെന്റ് കമ്പനികളോട് (എഎംസി) ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ അനിശ്ചിതത്വങ്ങൾക്ക് നടുവിലും മികച്ച നേട്ടം കൊയ്യാൻ സ്മോൾ-ക്യാപ് ഓഹരികൾക്ക് കഴിഞ്ഞു എന്നുള്ളതാണ് വസ്തുത.

എസ് ആൻ്റ് പി ബിഎസ്ഇ സ്മോൾക്യാപ് സൂചിക കഴിഞ്ഞ എട്ട് ട്രേഡിംഗ് സെഷനുകളിൽ ഏകദേശം 9% ഇടിഞ്ഞു. 6.45 ശതമാനമാണ് ഒരു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയ ഇടിവ്. എന്നിരുന്നാലും 19 ഓഹരികൾ 20% മുതൽ 75% വരെ പ്രതിമാസ നേട്ടത്തോടെ ട്രേഡ് ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഏതൊക്കെ കമ്പനികളാണ് നേട്ടമുണ്ടാക്കിയതെന്ന് നോക്കാം
1. വാരീ റിന്യൂവബിൾ ടെക്‌നോളജീസ്
വിപണിയിലെ അസ്ഥിരതകൾക്ക് നടുവിലും 75 ശതമാനം നേട്ടമുണ്ടാക്കാൻ വാരീ റിന്യൂവബിൾ ടെക്‌നോളജീസിന് സാധിച്ചു. നിലവിൽ കമ്പനിയുടെ ഓഹരി വില 1,407 രൂപയാണ്.
ഈ മാസം ആദ്യ വാരത്തിൽ നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ നിന്ന് 1,401 കോടി രൂപയുടെ ഓർഡർ കമ്പനി നേടിയിരുന്നു. ഇതാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് സഹായിച്ചത്.ഇന്ത്യയിലെ മുൻനിര പുനരുപയോഗ ഊർജ കമ്പനികളിൽ നിന്ന് 990.60 കോടി രൂപയുടെ ഓർഡറും വാരീ റിന്യൂവബിൾ ടെക്‌നോളജീസ് നേടിയിരുന്നു.
2. ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷൻ
2008 മുതൽ ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ അനുബന്ധ സ്ഥാപനമായ ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ്, ഇക്വിറ്റി ഓഹരികൾ പോലുള്ള ദീർഘകാല നിക്ഷേപങ്ങളിൽ വൈദഗ്ദ്ധ്യം നേടിയ കമ്പനിയാണ്. ടാറ്റ സൺസും മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികൾക്കും ടാറ്റ ഇൻവെസ്റ്റ്‌മെൻ്റ് കോർപ്പറേഷനിൽ 73.38 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
അതേ സമയം ടാറ്റ സൺസ് അടുത്ത കാലയളവിൽ ഒരു പ്രാഥമിക പബ്ലിക് ഓഫർ പിന്തുടരാൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകളെത്തുടർന്ന് ഓഹരികളിൽ ഇടിവ് സംഭവിക്കുന്നുണ്ട്. ഇതൊക്കെയാണെങ്കിലും, സ്റ്റോക്ക് ഇപ്പോഴും 45% പ്രതിമാസ നേട്ടം കൈവശം വയ്ക്കുന്നു.

3. റിക്കോ ഓട്ടോ ഇൻഡസ്ട്രീസ്
റിക്കോ ഓട്ടോ ഇൻഡസ്ട്രീസാണ് നേട്ടം നൽകിയവരിൽ മൂന്നാമൻ. കഴിഞ്ഞ നാല് കലണ്ടർ വർഷങ്ങളിലെ സ്ഥിരതയാർന്ന പ്രകടനത്തിൻ്റെ തുടർച്ചയായി കമ്പനിയുടെ ഓഹരി 53 ശതമാനം വർധിച്ചിട്ടുണ്ട്. ഇതിൽ 43 ശതമാനത്തിന്‍റെ വർധനവുണ്ടായത് കഴിഞ്ഞ മാസമാണ്.
വ്യാഴാഴ്ചത്തെ ട്രേഡിംഗ് സെഷനിൽ, സ്റ്റോക്ക് 19.5 ശതമാനത്തിലധികം ഉയർന്ന് ഒരു ഷെയറിന് 132.4 രൂപയിലെത്തി . മാർച്ച് 11 ന് ഷെയറൊന്നിന് 146.20 എന്ന എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. 134.20 രൂപയാണ് നിലവിലെ ഓഹരി വില.
4. ഫോഴ്‌സ് മോട്ടോഴ്‌സ്
കഴിഞ്ഞ രണ്ട് കലണ്ടർ വർഷങ്ങളിൽ ഫോഴ്‌സ് മോട്ടോഴ്‌സും മികച്ച വരുമാനം നേടിയിരുന്നു. നടപ്പുവർഷത്തിൽ 81% നേട്ടം കൈവരിച്ച് ഷെയറിന് 6,108 രൂപ എന്ന നിലയിലാണ് കമ്പനി. വർദ്ധനവിൻ്റെ 38.2% കഴിഞ്ഞ മാസത്തിലാണുണ്ടായത്.
ജൂബിലൻ്റ് ഇൻഡസ്ട്രീസ് ആസ്ടെക് ലൈഫ് സയൻസസ്, എസ്എംഎസ് ഫാർമസ്യൂട്ടിക്കൽസ്, ഇൻ്റലക്റ്റ് ഡിസൈൻ അരീന, ഡാറ്റ പാറ്റേൺസ് (ഇന്ത്യ), ഇമുദ്ര, മാരത്തൺ നെക്സ്റ്റ്ജെൻ റിയാലിറ്റി, ജെനസിസ് ഇൻ്റർനാഷണൽ കോർപ്പറേഷൻ, എസ്എംഎൽ ഇസുസു, കല്യാണി സ്റ്റീൽസ്, പിസി ജ്വല്ലർ, ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ, സിഗ്നിറ്റി ടെക്നോലോഗീസ്, ജാനി ടെക്നോലോഗ്സ് തുടങ്ങി നിരവധി ഓഹരികൾ അടുത്തിടെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ഓഹരികളാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications