ഓൺലൈൻ സൂപ്പർമാർക്കറ്റായ ബിഗ് ബാസ്‌ക്കറ്റിൽ സുരക്ഷാ വീഴ്ച്ച. 2 കോടിയിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി ബിഗ് ബാസ്ക്കറ്റ് സ്ഥിരീകരിച്ചു. കൊറോണ വൈറസ് മഹാമാരി കാരണം ലോക്ക്ഡൌൺ സമയത്ത് നിരവധിയാളുകൾ പലചരക്ക് സാധനങ്ങളും പച്ചക്കറികളും മറ്റും വീട്ടുപടിക്കലെത്തിച്ച് നൽകിയിരുന്ന ബിഗ് ബാസ്ക്കറ്റിന്റെ സേവനത്തെ ആശ്രയിച്ചിരുന്നു.
കാർഡ് വിശദാംശങ്ങൾ
ആമസോൺ, ഫ്ലിപ്കാർട്ട്, ബിഗ് ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവയുൾപ്പെടെ ഏതെങ്കിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി നിങ്ങൾ ഷോപ്പുചെയ്യുകയും ഓൺലൈൻ പേയ്‌മെന്റ് നടത്തുകയും ചെയ്യുമ്പോൾ, നിങ്ങളുടെ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്. നിങ്ങളുടെ ഭാവി ഇടപാടുകൾ തടസ്സമില്ലാത്തതാക്കാൻ വിശദാംശങ്ങൾ ആപ്ലിക്കേഷനിൽ ശേഖരിക്കുകയും ചെയ്യും.
ചോർച്ച
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കൊപ്പം ഉപയോക്താക്കൾ അവരുടെ ഫോൺ നമ്പറുകളും ഡെലിവറി വിലാസവും നൽകുന്നുണ്ട്. യുഎസ് ആസ്ഥാനമായുള്ള സൈബർ സുരക്ഷ ഇന്റലിജൻസ് സ്ഥാപനമായ സൈബിളിന്റെ കണക്കനുസരിച്ച് ബിഗ് ബാസ്‌കറ്റിൽ 40 ദശലക്ഷത്തിലധികം ഉപയോക്താക്കളുടെ സെൻസിറ്റീവ് ഡാറ്റ അടങ്ങിയിട്ടുണ്ട്. ഇതുവരെയുള്ള ഡാറ്റാ ചോർച്ചയെക്കുറിച്ച് നമുക്കറിയാവുന്ന ചില കാര്യങ്ങൾ ഇതാ..
പരാതി നൽകി
ബിഗ് ബാസ്‌ക്കറ്റ് സുരക്ഷാ വീഴ്ച്ച അംഗീകരിച്ച് ഹാക്കർമാർക്കെതിരെ പോലീസിൽ പരാതി നൽകി. ചോർന്നേക്കാവുന്ന വിവരങ്ങൾ ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവയായിരിക്കുമെന്നും ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വിശദാംശങ്ങൾ ആയിരിക്കില്ലെന്നും ബിഗ് ബാസ്ക്കറ്റ് ഉറപ്പ് നൽകി. ക്രെഡിറ്റ് കാർഡ് നമ്പറുകൾ ഉൾപ്പെടെ ഒരു സാമ്പത്തിക ഡാറ്റകളൊന്നും തന്നെ കമ്പനി ശേഖരിക്കുന്നില്ലെന്ന് വ്യക്തമാക്കി. അതുകൊണ്ട് തന്നെ സാമ്പത്തിക ഡാറ്റ സുരക്ഷിതമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
സുരക്ഷിതം
ഇമെയിൽ ഐഡികൾ, ഫോൺ നമ്പറുകൾ, ഓർഡർ വിശദാംശങ്ങൾ, വിലാസങ്ങൾ എന്നിവ മാത്രമാണ് കമ്പനി ശേഖരിക്കുന്ന വിവരങ്ങൾ. അതിനാൽ അവ നഷ്ടപ്പെടാൻ സാധ്യതയുള്ള വിശദാംശങ്ങളാണെന്ന് കമ്പനി കൂട്ടിച്ചേർത്തു. ലംഘനം റിപ്പോർട്ട് ചെയ്ത സൈബർ-സുരക്ഷാ സ്ഥാപനമായ സൈബിൾ ഒക്ടോബർ 31 നാണ് സുരക്ഷാ വീഴ്ച്ച ആദ്യമായി കണ്ടെത്തിയത്.
സൈബിൾ കണ്ടെത്തൽ
പതിവ് ഡാർക്ക് വെബ് മോണിറ്ററിംഗിനിടെ, സൈബിളിലെ ഗവേഷണ സംഘം ബിഗ് ബാസ്‌ക്കറ്റിന്റെ ഡാറ്റാബേസ് വിൽപ്പനയ്‌ക്കായി കണ്ടെത്തി. കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ഇതിൽ വ്യക്തികളുടെ പൂർണ്ണ പേരുകൾ, ഇമെയിൽ ഐഡികൾ, പാസ്‌വേഡ് ഹാഷുകൾ പിൻ, കോൺടാക്റ്റ് നമ്പറുകൾ (മൊബൈൽ + ഫോൺ), വിലാസങ്ങൾ, ജനനത്തീയതി, സ്ഥാനം, ലോഗിൻ, ഐപി വിലാസങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് സൈബിൾ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു.
സൈബർ സുരക്ഷ
സുരക്ഷാ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് നവംബർ 1 ന് സൈബിൾ ബിഗ് ബാസ്‌ക്കറ്റിനെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ബിഗ് ബാസ്ക്കറ്റ് സൈബർ സെല്ലിൽ പരാതി രജിസ്റ്റർ ചെയ്യുകയും ലംഘനം വിലയിരുത്തുകയും ചെയ്തു. ഒക്ടോബറിൽ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സെർവറുകളിലെ ഡാറ്റാ ലംഘനത്തെത്തുടർന്ന് കമ്പനിയുടെ എല്ലാ പ്ലാന്റുകളും അടച്ചിടേണ്ടി വന്നിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications