യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്താൻ അവസരം ലഭിച്ച 8 അമേരിക്കൻ സിഇഒമാരിൽ രണ്ട് ഇന്ത്യൻ വംശജരും. മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ലയും ജിഎപി സിഇഒ സോണിയ സിങ്കലുമാണ് പുതിയ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്താൻ അവസരം ലഭിച്ച സിഇഒമാർ. 1967 ഓഗസ്റ്റ് 19 ന് ഹൈദരാബാദിലാണ് സത്യ നടെല്ല ജനിച്ചത്. അമേരിക്കയിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള സിഇഒമാരിൽ മുൻ നിരക്കാരനാണ് സത്യ നടെല്ല.
കമല ഹാരിസും പങ്കെടുക്കും
വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ബൈഡനൊപ്പം അമേരിക്കയിലെ മുൻനിര സിഇഒമാരുമായുള്ള വിർച്വൽ മീറ്റിംഗിൽ പങ്കെടുക്കും. സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചും ദീർഘകാലാടിസ്ഥാനത്തിൽ മെച്ചപ്പെട്ട രീതിയിൽ ബിസിനസ് കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസും ഒരുമിച്ചാണ് ബിസിനസ്സ് മേധാവികളുമായി കൂടിക്കാഴ്ച നടത്തുന്നത്.
പങ്കെടുക്കുന്ന വ്യവസായ പ്രമുഖർ
വ്യത്യസ്ത കാഴ്ചപ്പാടുകൾക്കിടയിലും തങ്ങളുടെ പൊതു ലക്ഷ്യങ്ങളിൽ എത്താൻ എങ്ങനെ ഒരുമിച്ച് പ്രവർത്തിക്കാമെന്നായിരിക്കും മീറ്റിംഗിലെ ചർച്ച. സത്യ നടെല്ലയെയും സോണിയ സിങ്കാളിനെയും കൂടാതെ കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കുന്ന മറ്റ് പ്രമുഖർ താഴെ പറയുന്നവരാണ്.
- റിച്ചാർഡ് ട്രുംക - എ.എഫ്.എൽ-സി.ഐ.ഒ പ്രസിഡന്റ്
- മേരി ബാര - ജനറൽ മോട്ടോഴ്‌സ് സി.ഇ.ഒ
- മേരി കെ ഹെൻറി - എസ്.ഇ.ഐ.യു പ്രസിഡന്റ്
- റോറി ഗാംബിൾ - യുഎഡബ്ല്യു പ്രസിഡന്റ്
- ബ്രയാൻ കോർണൽ - ബോർഡ് അറ്റ് ടാർജ് സിഇഒയും ചെയർമാനും
- മാർക്ക് പെറോൺ - യുഎഫ്‌സിഡബ്ല്യു പ്രസിഡന്റ്
- ലീ സോണ്ടേഴ്സ് - എഎഫ്‌എസ്‌സിഎംഇ പ്രസിഡന്റ്
ജോ ബൈഡൻ
വ്യവസായ പ്രമുഖരുമായുള്ള ചർച്ചയ്ക്ക് ശേഷം തൊഴിലാളികൾക്കും ബിസിനസുകൾക്കും സുരക്ഷിതമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിനും സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ പ്രസിഡന്റ് നൽകുമെന്നാണ് വിവരം. സമ്പദ്‌വ്യവസ്ഥയും വൈറസും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ചർച്ച ചെയ്യും. കൂടാതെ സമ്പദ്‌വ്യവസ്ഥയെ തിരികെ കൊണ്ടുവരാൻ വൈറസിനെ എങ്ങനെ നിയന്ത്രിക്കണമെന്ന കാര്യങ്ങളും ചർച്ച ചെയ്യുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
