ഓഹരി വിപണിയിലേക്കും മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലേക്കും കൂടുതൽ ആളുകൾ കടന്നു വരുന്ന സമയമാണിത്. ഓഹരി വിപണിയുമായി താരതമ്യപ്പെടുത്തുമ്പോൾ മ്യൂച്വൽ ഫണ്ട് നിക്ഷേപം താരമ്യേന അപകടം കുറഞ്ഞ നിക്ഷേപമായാണ് വിലിയിരുത്തുന്നത്. അതുകൊണ്ടു തന്നെ നിക്ഷേപത്തിന് തയ്യാറാകുന്ന പുതിയ ആളുകൾക്ക് ഏറ്റവും നല്ലത് മ്യൂച്വൽ ഫണ്ട് നിക്ഷേപം തന്നെയാണ്.
വിപണിയിൽ നിരവധി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ലഭ്യമാണ്. ഏത് നിക്ഷേപം തിരഞ്ഞെടുക്കണമെന്ന ആശങ്കയുണ്ടാകും. നിക്ഷേപം നടത്തുന്നതിന് മുൻപ് ചില കാര്യങ്ങളിൽ ധാരണയിലെത്തണം. അതിൽ ആദ്യത്തേത് നിക്ഷേപ ലക്ഷ്യം എന്താണ് എന്നതാണ്.

റിസ്ക് എടുക്കാനുള്ള സന്നദ്ധതയാണ് രണ്ടാമത്തെ കാര്യം. ഓരോരുത്തരുടെയും സാമ്പത്തിക നിലയ്ക്കനുസരിച്ച് മാത്രമായിരിക്കും ഒരുപക്ഷെ റിസ്‌ക്കുകൾ ഏറ്റെടുക്കാൻ സാധിക്കുക. ഇൻവെസ്റ്റ്‌മെൻറ് അഡ്വൈസർമാരുടെ നിർദ്ദേശം തേടുന്നതും നല്ലതാണ്.
നല്ലത് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ
തുടക്കക്കാർക്ക് നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമെന്ന് പൊതുവിൽ വിലയിരുത്തുന്ന മ്യൂച്വൽ ഫണ്ട് വിഭാഗമാണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ. മികച്ച നേട്ടം നിക്ഷേപകന് നൽകാൻ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾക്ക് സാധിക്കാറുണ്ട്.
2024-ൽ ഇതുവരെ 64 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളാണ് 10 ശതമാനത്തിലധികം വരുമാനം നിക്ഷേപകർക്ക് നൽകിയത്. അതിൽ നിന്നും 20 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ വിശദാശങ്ങൾ നമുക്ക് പരിശോധിക്കാം.
മികച്ച പ്രകടനവുമായി ക്വാണ്ട്
ക്വാണ്ട് മ്യൂച്വൽ ഫണ്ടിൽ നിന്നുള്ളവരാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മ്യൂച്വൽ ഫണ്ടുകൾ. ക്വാണ്ട് മൊമെൻ്റം ഫണ്ട് 2024-ൽ ഇതുവരെ 23.37 ശതമാനം റിട്ടേണാണ് നിക്ഷേപകന് നൽകിയത്. രണ്ടാം സ്ഥാനത്തുള്ള ക്വാണ്ട് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് ഇതേ കാലയളവിൽ 23.02 ശതമാനം റിട്ടേൺ നൽകിയിട്ടുണ്ട്.
പിഎസ്‌യു ഫണ്ട് നൽകിയ നേട്ടം
മൂന്നാം സ്ഥാനത്തുള്ള ഐസിഐസിഐ പ്രുഡൻഷ്യൽ പിഎസ്‌യു ഇക്വിറ്റി ഫണ്ട് 22.89 ശതമാനം നേട്ടം നിക്ഷേപകന് നൽകിയിട്ടുണ്ട്. തൊട്ടുപിന്നാലെയുള്ള എസ്ബിഐ പിഎസ്‌യു ഫണ്ടിന്‍റെ നേട്ടം 20.22 ശതമാനമാണ്. ആദിത്യ ബിർള സൺ ലൈഫ് പിഎസ്‌യു ഇക്വിറ്റി ഫണ്ടും ഇൻവെസ്‌കോ ഇന്ത്യ പിഎസ്‌യു ഇക്വിറ്റി ഫണ്ടും യഥാക്രമം 20.08 ശതമാനവും, 19.88 ശതമാനവും റിട്ടേൺ 2024-ൽ നിക്ഷേപകന് നൽകി.

മൂന്ന് അന്താരാഷ്ട്ര ഫണ്ടുകളും മികച്ച നേട്ടം നിക്ഷേപകന് നൽകിയിട്ടുണ്ട്. നിപ്പോൺ ഇന്ത്യ തായ്‌വാൻ ഇക്വിറ്റി ഫണ്ട് 17.98 ശതമാനം നേട്ടമാണ് നിക്ഷേപകന് നൽകിയത്. അതേ സമയം മിറേ അസറ്റ് എൻഐഎസ്ഇ ഫണഅട് 16.22 ശതമാനവും പിജിഐഎം ഇന്ത്യ ഗ്ലോബൽ ഇക്വിറ്റി ഓപ്പ് ഫണ്ട് എന്നിവ യഥാക്രമം15.88 റിട്ടേണും 2024ൽ നിക്ഷേപകന് നൽകി.
നേട്ടം എല്ലാവരും നൽകി
2024-ൽ ഇതുവരെ 10 ശതമാനം റിട്ടേൺ നൽകിയിട്ടുള്ള മികച്ച 20 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ പട്ടികയിൽ എട്ട് തീമാറ്റിക് ഫണ്ടുകൾ ഇടംപിടിച്ചിട്ടുണ്ട്. നാല് ഇൻഫ്രാസ്ട്രക്ചർ ഫണ്ടുകൾ, മൂന്ന് അന്താരാഷ്ട്ര ഫണ്ടുകൾ, ഒരു മൂല്യ ഫണ്ട്, ഫ്ലെക്സി ക്യാപ് ഫണ്ട്, മിഡ് ക്യാപ് ഫണ്ട്, ലാർജ് & മിഡ് ക്യാപ് ഫണ്ട്, ബാങ്കുകൾ & ഫിനാൻഷ്യൽ സർവീസുകൾ എന്നിവയും പട്ടികയിൽ ഇടം നേടി.
പരമാവധി സ്കീമുകൾ ക്വാണ്ട് മ്യൂച്വൽ ഫണ്ടിൽ നിന്നാണ്. ക്വാണ്ട് മ്യൂച്വൽ ഫണ്ടിൽ നിന്ന് ഏകദേശം 10 ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ ഉണ്ടായിരുന്നു. രണ്ട് സ്കീമുകൾ ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ളതായിരുന്നു.
എസ്ബിഐ മ്യൂച്വൽ ഫണ്ട് , നിപ്പോൺ ഇന്ത്യ മ്യൂച്വൽ ഫണ്ട്, ഫ്രാങ്ക്ലിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട്, മിറേ അസറ്റ് മ്യൂച്വൽ ഫണ്ട്, ആദിത്യ ബിർള സൺ ലൈഫ് മ്യൂച്വൽ ഫണ്ട്, ബന്ധൻ മ്യൂച്വൽ ഫണ്ട്, പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട്, ഇൻവെസ്കോ മ്യൂച്വൽ ഫണ്ട് എന്നിവയിൽ നിന്നുള്ളവയാണ് പട്ടികയിലെ മറ്റ് സ്കീമുകൾ.
എല്ലാം പോസിറ്റീവല്ല
വിപണിയിൽ ഏകദേശം 471 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുളാണുള്ളത്. അതിൽ ഏകദേശം 427 ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ പോസിറ്റീവ് റിട്ടേൺ വാഗ്ദാനം ചെയ്യുന്നുണ്ട്. 64 മ്യൂച്വൽ ഫണ്ടുകളാണ് 10 ശതമാനത്തിന് മുകളിൽ വരുമാനം നിക്ഷേപകന് നൽകിയത്. അതേ സമയം 44 ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകൾ നെഗറ്റീവ് റിട്ടേണാണ് നൽകുന്നതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications