ജൂൺ 1 മുതൽ 200 നോൺ എസി ട്രെയിനുകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഈ മാസം ആദ്യം സർവ്വീസ് ആരംഭിച്ച ശ്രമിക് സ്പെഷ്യൽ ട്രെയിനുകൾക്കും 30 പ്രത്യേക ട്രെയിനുകൾക്കും പുറമെയാണിത്. ഈ ട്രെയിനുകളുടെ ടിക്കറ്റുകൾ ഓൺലൈനിൽ മാത്രമേ ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂവെന്നും ഇത്തരം ട്രെയിനുകളുടെ ബുക്കിംഗ് ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം അറിയിച്ചു. എല്ലാ ട്രെയിനുകൾ നോൺ എസി ആയിരിക്കും.
ടിക്കറ്റ് ഓൺലൈനിൽ മാത്രം
ഒരു റെയിൽവേ സ്റ്റേഷനിലും ടിക്കറ്റുകൾ വിൽക്കില്ലെന്നും യാത്രക്കാർ ടിക്കറ്റുകൾ വാങ്ങാൻ റെയിൽവേ സ്റ്റേഷനിൽ വരരുതെന്നും ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനാൽ രാജ്യത്തുടനീളമുള്ള എല്ലാ പാസഞ്ചർ ട്രെയിൻ സർവീസുകളും താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ട്രെയിൻ സർവ്വീസുകൾ ഭാഗികമായ രീതിയിൽ പുനരാരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്ച മന്ത്രാലയം അറിയിച്ചിരുന്നു.
സ്പെഷ്യൽ ട്രെയിനുകൾ
മെയ് 11 ന് 30 പ്രത്യേക എസി ട്രെയിനുകൾ ന്യൂഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് സർവ്വീസ് നടത്തിയിരുന്നു. മെയ് ഒന്നിന് ശേഷം റെയിൽവേ 21.5 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിലൂടെ എത്തിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളിലും അവരുടെ ജോലിസ്ഥലങ്ങളിലും കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാർക്ക് കൂടുതൽ ആശ്വാസം പകരുന്നതിനായി ശ്രാമിക് ട്രെയിനുകളുടെ എണ്ണം ഇരട്ടിയാക്കാനും ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.
കരാർ തൊഴിലാളികൾ
കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയെങ്കിലും കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളവും നല്‍കാനാണ് റെയില്‍വെയുടെ തീരുമാനം. അമ്പതിനായിരത്തോളം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന റെയില്‍വെ നേരത്തെ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതോടെ ഏറ്റവും കൂടുതല്‍ ദുരിതത്തിലായത് കരാര്‍ തൊഴിലാളികളാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
