കൊറോണ വൈറസ് പ്രതിസന്ധിയെ നേരിടാൻ രാജ്യത്ത് ജനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. കൃഷിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, പാവപ്പെട്ട വിധവകൾ, പെൻഷൻകാർ, വികലാംഗർ, ഉജ്വാല യോജനയ്ക്ക് കീഴിലുള്ളവർ, സ്വയം സഹായ ഗ്രൂപ്പ് സ്ത്രീകൾ, നിർമാണത്തൊഴിലാളികൾ എന്നിവർക്കുള്ള പ്രത്യേക പാക്കേജ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു.
കർഷകർക്ക് അക്കൌണ്ടിൽ 2000 രൂപ
നിലവിൽ പ്രതിവർഷം 6,000 രൂപ ലഭിക്കുന്ന കർഷകർക്ക് അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ ഗഡു ഉടൻ നൽകും. 8.7 കോടി കർഷകർക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. എംജിഎൻആർജിഎയുടെ കീഴിൽ വേതന നിരക്ക് വർദ്ധിപ്പിച്ചുകൊണ്ട് ഒരു തൊഴിലാളിക്ക് 2,000 രൂപ അധികമായി നൽകുന്നു. മുതിർന്ന പൗരന്മാർക്കും വിധവകൾക്കും വികലാംഗർക്കും അടുത്ത മൂന്ന് മാസത്തിനുള്ളിൽ രണ്ട് തവണകളായി 1,000 രൂപ ലഭിക്കും. ഇത് 3 കോടി ദരിദ്രർക്ക് ഗുണം ചെയ്യും. ഇത് നേരിട്ടുള്ള ആനുകൂല്യ കൈമാറ്റമായിരിക്കും.
വനിത ജൻ ധൻ അക്കൌണ്ട് ഉടമകൾക്ക്
20 കോടി വനിതാ ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ വീതം ലഭിക്കും. ഉജ്വാല പദ്ധതി പ്രകാരം സ്ത്രീകൾക്ക് മൂന്ന് മാസത്തേക്ക് സിലിണ്ടർ സൌജന്യമായി നൽകും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 8.3 കോടി കുടുംബങ്ങൾക്ക് ഇത് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ധനമന്ത്രി വ്യക്തമാക്കി. 7 ലക്ഷം കുടുംബങ്ങൾക്ക് 63 ലക്ഷം വനിതാ സ്വാശ്രയ ഗ്രൂപ്പുകളിലൂടെ 20 ലക്ഷം രൂപ കൊളാറ്ററൽ ഫ്രീ വായ്പയായി ലഭിക്കും. നിലവിൽ 10 ലക്ഷം രൂപ വരെ കൊളാറ്ററൽ ഫ്രീ വായ്പകളാണ് ലഭിക്കുന്നത്.
സൌജന്യ അരി
വൈറസിനെ നേരിടാൻ മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകൾക്ക് ഒരാൾക്ക് 50 ലക്ഷം രൂപ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും പാക്കേജിൽ ഉൾപ്പെടുന്നു. 80 കോടി ദരിദ്രർക്ക് - ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിനും - പ്രതിമാസം അഞ്ച് കിലോ അരിയും ഗോതമ്പും ലഭിക്കും, കൂടാതെ ഇതിനകം ലഭിച്ച 5 കിലോയ്ക്ക് പുറമേ സൌജന്യമായിട്ടായിരിക്കും ലഭിക്കുക. പ്രാദേശിക മുൻഗണനകൾ അനുസരിച്ച് ഓരോ കിലോ പയറുവർഗങ്ങളും ലഭിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
