വിപണിയില്‍ മണ്‍സൂണ്‍ ബന്പര്‍

വിപണിയില്‍ മണ്‍സൂണ്‍ ബന്പര്‍
Tata Motors: Quotes, News
BSE 478.25BSE Quote5.8 (1.21%)
NSE 478.30NSE Quote6.65 (1.39%)
Hero MotoCorp: Quotes, News
BSE 5695.00BSE Quote42 (-0.74%)
NSE 5709.50NSE Quote36 (-0.63%)
Ambuja Cements: Quotes, News
BSE 406.00BSE Quote6.2 (-1.53%)
NSE 407.50NSE Quote4.9 (-1.20%)
ദില്ലി: ആഗോളവിപണിയില്‍ നിന്നുള്ള അനുകൂലവാര്‍ത്തകള്‍, അടിസ്ഥാന നിരക്കുകളില്‍ കുറവുവരുത്തുമെന്ന സൂചനകള്‍, സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ മുന്നോട്ടുകൊണ്ടു പോകുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയും പ്രധാനമന്ത്രിമാരും നടത്തുന്ന നിര്‍ണായകമായ ചര്‍ച്ച, മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന കണക്കുകൂട്ടല്‍ എന്നിവയെല്ലാം ചേര്‍ന്ന് വിപണിയില്‍ പച്ചക്കത്തിച്ചു. സെന്‍സെക്‌സ് 433.66 പോയിന്റുയര്‍ന്ന് 16454.30ലും നിഫ്റ്റി 133.80 പോയിന്റ് വര്‍ധിച്ച് 4997.10ലുമാണ് ക്ലോസ് ചെയ്തത്.

റിസര്‍വ് ബാങ്ക് ജൂണ്‍ 18നു നടക്കുന്ന സാമ്പത്തിക അവലോകന യോഗത്തില്‍ റിപ്പോ നിരക്കില്‍ അരശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് കരുതുന്നത്. പണപ്പെരുപ്പനിരക്കും മറ്റ് അടിസ്ഥാന നിരക്കുകളും പരിഗണിക്കുമ്പോള്‍ .25 ശതമാനത്തിന്റെ കുറവ് വരുത്താന്‍ മാത്രമേ പറ്റുകയുള്ളൂവെങ്കിലും വ്യാവസായി വളര്‍ച്ചാനിരക്കും ഓഹരി വിപണിയും പരിഗണിച്ച് ചില ധീരമായ തീരുമാനങ്ങള്‍ കേന്ദ്രബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.

സംസ്ഥാനങ്ങളുടെ സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ പരിശോധിക്കുന്നതിനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിര്‍ണായക യോഗത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യൂറോപ്യന്‍ യൂനിയനിലെ ധനകാര്യമന്ത്രിമാരും സെന്‍ട്രല്‍ ബാങ്ക് പ്രതിനിധികളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയെയും നിക്ഷേപക ലോകം പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ടാറ്റാ മോട്ടോര്‍സ് ലിമിറ്റഡ്, ഹീറോ മോട്ടോര്‍കോര്‍പ്, അംബുജ സിമന്റ്, എല്‍ ആന്റ് ടി, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍ ഓഹരികളാണ് ഏറെ നേട്ടമുണ്ടാക്കിയത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളായ സിപ്ലിയും ഡോ റെഡ്ഡീസും ചെറിയൊരു നഷ്ടമുണ്ടാക്കിയതൊഴിച്ചാല്‍ ബാക്കിയെല്ലാ ഓഹരികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ കൂടുതല്‍ സ്ഥിരത പ്രകടിപ്പിച്ച ദിവസം കൂടിയായിരുന്നു. അധിക ചാഞ്ചാട്ടങ്ങളില്ലാതെ 55.45ലാണ് ക്ലോസ് ചെയ്തത്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X