യുഎസ് ബ്ലുചിപ് ഇക്വിറ്റി ഫണ്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

<p><strong>

യുഎസ് ബ്ലുചിപ് ഇക്വിറ്റി ഫണ്ട്
INR
</strong>ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ഫണ്ട് യുഎസ് ബ്ലുചിപ് ഇക്വിറ്റി ഫണ്ട് എന്ന പേരില്‍ പുതിയ ഓപണ്‍ എന്‍ഡഡ് ഗ്രോത്ത് ഫണ്ട് അവതരിപ്പിച്ചു. ജൂലായ് രണ്ടു മുതല്‍ ഈ മ്യൂച്ചല്‍ഫണ്ട് വിപണിയില്‍ ലഭ്യമാവും. നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക അഞ്ചായിരം രൂപയാണ്.</p> <p>കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് അമേരിക്കന്‍ വിപണി കൂടുതല്‍ കരുത്തുകാണിക്കുന്ന സമയമാണിത്. മികച്ച കോര്‍പ്പറേറ്റ് ഭരണനിര്‍വഹണവും കരുത്തുറ്റ സാമ്പത്തിക കണക്കുകളും വിപണിയെ പിടിച്ചുനിര്‍ത്തുന്നുണ്ട്. തീര്‍ച്ചയായും അമേരിക്കയിലെ മുന്‍നിര കമ്പനികളില്‍ പണം നിക്ഷേപിക്കുന്നത് ബുദ്ധിപരമായ നീക്കമായിരിക്കുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പ് വ്യക്തമാക്കുന്നു.</p> <p>ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നസ്ദാഖിലും ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളുടെ ഓഹരികളിലാണ് പണം നിക്ഷേപിക്കുക. എന്‍ട്രി ലോഡ് ഇല്ലെന്നതാണ് മറ്റൊരു ആകര്‍ഷകമായ കാര്യം. ചേര്‍ന്ന് മൂന്നു മാസത്തിനുള്ളില്‍ തന്നെ പണം പിന്‍വലിക്കുകയാണെങ്കില്‍ നെറ്റ് അസെറ്റ് വാല്യുവിന്റെ മൂന്നു ശതമാനവും മൂന്നു മാസത്തിനും ഒരു വര്‍ഷത്തിനും ഇടയ്ക്കാണെങ്കിലും ഒരു ശതമാനവും ചാര്‍ജ് നല്‍കേണ്ടി വരും. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷമാണ് പിന്‍വലിക്കുന്നതെങ്കില്‍ ചാര്‍ജൊന്നും കൊടുക്കേണ്ടതില്ല. ഐസിഐസിഐ ബാങ്കും ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രുഡന്‍ഷ്യലും ചേര്‍ന്നുള്ള സംരഭമാണ് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍.</p>

English summary

ICICI Prudential, US Bluechip Fund, Mutual Fund, NFO, mutual fund, nfo, icici, മ്യൂച്ചല്‍ഫണ്ട്, എന്‍എഫ്ഒ, ഐസിഐസിഐ

ICICI Prudential Mutual Fund launches open-ended growth growth fund named ICICI Prudential US Bluechip Equity Fund.&#13; The new fund will be open from till July 2, 2012, where investors can invest with minimum investment of Rs 5,000.
Story first published: Tuesday, June 26, 2012, 15:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X