പ്രവാസി നിക്ഷേപത്തിന് ടാക്‌സില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

പ്രവാസി നിക്ഷേപത്തിന് ടാക്‌സില്ല
INR
പ്രവാസികളുടെ നിക്ഷേപത്തിന് സേവനനികുതി ചുമത്തേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചു. ഇക്കാര്യം കേന്ദ്രഗവണ്‍മെന്റ് ഗൗരവമായി തന്നെ പഠിച്ചു. ഇന്ത്യയിലേക്ക് വിദേശത്ത് നിന്നയയ്ക്കുന്ന പണത്തിന് ഇതോടെ സേവനനികുതി ഉണ്ടാകില്ല-സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ജൂലായ് ഒന്നുമുതല്‍ പ്രവാസി നിക്ഷേപത്തിന് 12 ശതമാനത്തിലധികം നികുതി ചുമത്തുമെന്ന വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011ല്‍ മാത്രം 6400 കോടി ഡോളറാണ് വിദേശികളുടെ നിക്ഷേപമായി ഇന്ത്യയിലെത്തിയത്. ഏറ്റവും കൂടുതല്‍ പണമെത്തുന്നത് പഞ്ചാബിലും കേരളത്തിലുമാണ്. രണ്ടു സംസ്ഥാനങ്ങളും നികുതി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പണമാണ് അടയ്ക്കുന്നത്. ഇവിടെ അതിന് സേവനമൊന്നും നല്‍കുന്നില്ല. അതുകൊണ്ട് ഇത് സേവനനികുതിയുടെ പരിധിയില്‍ വരില്ലെന്ന് നികുതി വകുപ്പ് വ്യക്തമാക്കി. അയയ്ക്കുന്നതിനുവേണ്ടി എന്തെങ്കിലും തുക ഈടാക്കുന്നുണ്ടെങ്കില്‍ അതിനു മുകളില്‍ നികുതി എടുക്കുന്നത് പ്രായോഗികമല്ല. കാരണം പണം നല്‍കുന്നത് രാജ്യത്തിനു പുറത്തുവെച്ചാണ്.

പണവിനിമയത്തിനായി ഇന്ത്യയിലെ ബാങ്കുകള്‍ നല്‍കുന്ന ചാര്‍ജിനുമുകളിലും സേവനനികുതിയുണ്ടാകില്ല. സേവനനികുതി പ്രഖ്യാപിച്ചതിനുശേഷം സര്‍ക്കാറിന് ഏറെ തലവേദനയുണ്ടാക്കിയ വിഷയമായിരുന്നു ഇത്. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സര്‍ക്കാറിന്റെ നീക്കത്തിനെതിരേ വന്‍ പ്രചാരണമാണ് നടന്നത്.

English summary

NRI Remittance, No Service Tax, July 1, സേവന നികുതി, നികുതി, പ്രവാസി

The government today said remittances from abroad will not attract service tax, putting to rest the concerns raised in view of new tax norms.
Story first published: Wednesday, July 11, 2012, 11:33 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X