ഇന്‍ഫോസിസ് നിരാശപ്പെടുത്തി

ഇന്‍ഫോസിസ് ടെക്നോളജീസിന്റെ ആദ്യപാദ സാമ്പത്തിക ഫലം നിരാശപ്പെടുത്തി. നികുതിയ്ക്കുശേഷം 2450 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 2289 കോടി രൂപ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം കമ്പനി 1722 കോടി രൂപയുടെ ലാഭമാണ് നേടിയിരുന്നത്.

നികുതി അടയ്ക്കുന്നതിനു മുമ്പുള്ള വരുമാനം 2693 കോടി രൂപയാണെന്നത് നിരാശപ്പെടുത്തുന്ന കണക്കായാണ് നിക്ഷേപകര്‍ വിലയിരുത്തിയത്. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ട് പുറത്തുവന്ന ഉടനെ അത് ഓഹരി വിപണിയില്‍ പ്രതികൂലമായി പ്രതിഫലിക്കുകയും ചെയ്തു.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ ഇപിഎസ് (ഏര്‍ണിങ് പെര് ഷെയര്‍) 40.06 രൂപയാണ്. 51 പുതിയ ക്ലൈന്റുകളെയാണ് ഇന്‍ഫോസില്‍ ഈ കാലയളവില്‍ അധികം നേടിയത്.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐടി കമ്പനിയായ ഇന്‍ഫോസിസ് യുഎസ് ഡോളര്‍ വരുമാനത്തില്‍ നേട്ടമുണ്ടാക്കിയത് വിപണിയെ അത്ഭുതപ്പെടുത്തി. 2000കോടി രൂപയുടെ ഓഹരികള്‍ തിരിച്ചുവാങ്ങുമെന്ന റിപ്പോര്‍ട്ടുകളും കമ്പനി തള്ളിയിട്ടുണ്ട്.

ആഗോള സാമ്പത്തികവിപണി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. തീര്‍ച്ചയായും ഇത് ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത് ഐടി കമ്പനികളെ തന്നെയാണ്. അതുകൊണ്ടു തന്നെ ഐടി കമ്പനികളുടെ സാമ്പത്തികപാദഫലങ്ങള് ഇന്ത്യന്‍ ഓഹരി വിപണിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

Click it and Unblock the Notifications