വിപണിയുടെ കുതിപ്പിന് ബാങ്ക് മേഖലയുടെ കൂച്ചുവിലങ്ങ്

മുംബൈ: 335 പോയിന്റോളം മുന്നോട്ടുകുതിച്ച മുംബൈ ഓഹരി സൂചികയെ പൊതുമേഖലാ ബാങ്കുകളുടെ മോശം സാമ്പത്തികാവകലോകന റിപ്പോര്‍ട്ടുകള്‍ താഴേക്ക് വലിച്ചു. ബാങ്കുകളുടെ നിശ്ചല ആസ്തിയുടെ(എന്‍പിഎ) കാര്യത്തിലുണ്ടായ ഇടിവാണ് മേഖലയ്ക്ക് മൊത്തം തിരിച്ചടിയായത്.

ഐസിഐസിഐ ബാങ്ക് ജൂണ്‍ 30ന് അവസാനിച്ച സാമ്പത്തിക പാദത്തില്‍ 1815.05 കോടിയുടെ ലാഭമാണുണ്ടാക്കിയത്. തൊട്ടുമുമ്പത്തെ വര്‍ഷം ഇതേ സമയത്ത് ഇത് 1332.2 കോടി രൂപയായിരുന്നു. ഇരുപാദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍പിഎ 0.73 ശതമാനത്തില്‍ നിന്നും 0.71 ശതമാനത്തിലേക്ക് താഴ്ന്നു.

യൂറോപ്യന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ആവുന്നതെല്ലാം ചെയ്യുമെന്ന്് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയത് ആഗോളതലത്തില്‍ തന്നെ ഓഹരി വിപണിയില്‍ പുതിയ ഉണര്‍വുണ്ടാക്കിയിരുന്നു.

സെന്‍സെക്സ് 199.37 പോയിന്റ് വര്‍ധിച്ച് 16839.19ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 56.85 പോയിന്റ് കൂടി 5099.85ലും വില്‍പ്പന അവസാനിപ്പിച്ചു. കഴിഞ്ഞ കുറെ ദിവസങ്ങളായി തിരിച്ചടികള്‍ ഏറ്റുകൊണ്ടിരിക്കുന്ന ടാറ്റാ സ്റ്റീല്‍ വെള്ളിയാഴ്ച ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്.

ടാറ്റാ മോട്ടോര്‍സ്, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് കമ്പനികളും നേട്ടമുണ്ടാക്കി. പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജയപ്രകാശ് അസോസിയേറ്റ്സ്, ബാങ്ക് ഓഫ് ബറോഡ, കോടാക് മഹീന്ദ്ര ബാങ്ക് ഓഹരികള്‍ താഴേക്കിറങ്ങി.
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സെബിയുടെ പുതിയ ഓക്ഷൻ സംവിധാനം: പെനി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

സോവറിൻ ഗോൾഡ് ബോണ്ട്: ഓഗസ്റ്റ് സീരീസ് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ അവസരം; അവസാന തീയതി ഉടൻ

ക്യൂബ് ഹൈവേസ് ട്രസ്റ്റ് വിപണിയിൽ: നിക്ഷേപകർക്ക് 9% ആദായം ഉറപ്പോ?

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ബംഗളൂരു ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക: വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്ക് വൻ മാറ്റം, സ്റ്റേഷൻ മാറി!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

Click it and Unblock the Notifications