തൃണമൂല്‍ പിന്മാറ്റം: വിപണിയില്‍ വലിയ തിരിച്ചടിയുണ്ടാവില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

<p><strong>

വിപണിയില്‍ വലിയ തിരിച്ചടിയുണ്ടാവില്ല
INR
</strong>തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത് വിപണിയെ കാര്യമായി സ്വാധീനിക്കാനിടയില്ലെന്ന് വിദഗ്ധര്‍. ബുധനാഴ്ച അവധിയായതിനാല്‍ വിപണിയില്‍ ഒരു വന്‍ ഇടിവുണ്ടാകാനുള്ള സാധ്യത കുറവാണ്. കാരണം പിന്തുണ പിന്‍വലിച്ചതിനുശേഷമുള്ള രാഷ്ട്രീയചിത്രം വ്യക്തമാകാന്‍ ഈ ഇടവേള സഹായിക്കും-എസ് പി തുള്‍സിയാന്‍ അഭിപ്രായപ്പെട്ടു.</p> <p>സാങ്കേതികമായി പരിഗണിക്കുകയാണെങ്കില്‍ നിഫ്റ്റിക്ക് 5650ല്‍ കടുത്ത പ്രതിരോധമുണ്ടാകാനുള്ള സാധ്യതയുണ്ട്. കാരണം ഈ ലെവലില്‍ പലരും ലാഭമെടുക്കാന്‍ ശ്രമിക്കും. കൂട്ടത്തോടെയുള്ള വിറ്റൊഴിക്കല്‍ വിപണിയില്‍ വീണ്ടും സമ്മര്‍ദ്ദമുണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.</p> <p>ഗണേഷ് ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായാണ് ബുധനാഴ്ച ഓഹരി വിപണികള്‍ അടച്ചിടുന്നത്. തുടര്‍ച്ചയായി പത്തു സെഷനുകളില്‍ ലാഭത്തില്‍ ക്ലോസ് ചെയ്തിരുന്ന ഓഹരി വിപണി ചൊവ്വാഴ്ച നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 46.30 പോയിന്റ് കുറഞ്ഞ് 18496.01ലും നിഫ്റ്റി 9.95 പോയിന്റ് ഇറങ്ങി 5600.05ലും വില്‍പ്പന അവസാനിപ്പിച്ചു.</p>

English summary

Trinamool, Pulling Out, Not Much Impact, Experts, എന്‍എസ്ഇ, യുപിഎ, തൃണമൂല്‍

Mamta pulling out of the UPA-II, the market experts not expect much negative impact on Thursday.
Story first published: Wednesday, September 19, 2012, 7:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X