നികുതി ഇളവ്, ഓഹരി വിപണിയില്‍ വെടിക്കെട്ട്

നികുതി ഇളവ്, ഓഹരി വിപണിയില്‍ വെടിക്കെട്ട്
യുപിഎ സര്‍ക്കാറിനു പിന്തുണകൊടുക്കുമെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ പ്രസ്താവന പുറത്തുവന്നതിനു തൊട്ടുപിറകെ വന്ന നികുതി ഇളവ് നിര്‍ദ്ദേശങ്ങള്‍ ഓഹരി വിപണിയെ 500 പോയിന്റോളം മുകളിലേക്കുയര്‍ത്തി.

പ്രാദേശിക കമ്പനികള്‍ വിദേശരാജ്യങ്ങളില്‍ നിന്നും പണം സ്വീകരിക്കുമ്പോള്‍ നല്‍കേണ്ട നികുതിയിലാണ് ധനകാര്യമന്ത്രി പി ചിദംബരം ഇളവ് പ്രഖ്യാപിച്ചത്. പുതിയ തീരുമാനത്തോടെ ജൂലായ് 2012 മുതല്‍ ജൂണ്‍ 2015വരെ വാങ്ങുന്ന ഫണ്ടുകള്‍ അഞ്ചു ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതി.

സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതോടെ മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 18864.18 വരെ ഉയര്‍ന്നു. ദേശീയ സൂചിക 5718.50ല്‍ തൊട്ടതിനുശേഷം താഴോട്ടിറങ്ങി. നികുതി ഇളവ് നിര്‍ദ്ദേശം നിര്‍മാണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെയാണ് ഏറെ സഹായിച്ചത്.

ജെയ്പീ ഇന്‍ഫ്രാടെക്, റിലയന്‍സ് ഇന്‍ഫ്രാ, റിലയന്‍സ് കാപ്പിറ്റല്‍, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ആദിത്യ ബിര്‍ള നുവോ എന്നീ ഓഹരികള്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.

ടെലിഫോണ്‍ നിരക്കുകള്‍ 25 ശതമാനത്തോളം ഉയര്‍ത്താനുള്ള റിലയന്‍സ് കമ്യൂണിക്കേഷന്റെ തീരുമാനം വിപണിയെ ഉത്തേജിപ്പിച്ചു.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X