യുലിപ്-എല്ലാവര്‍ക്കും യോജിച്ച നിക്ഷേപമാര്‍ഗ്ഗം, ഓഹരി വിപണിയിലേക്ക് ഒരു ഷോര്‍ട്ട് കട്ട്

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനുള്ള ഷോര്‍ട്ട് കട്ടാണിത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പലപ്പോഴും മറ്റാരുടെയും പ്രേരണ കൊണ്ടോ നിര്‍ബന്ധം കൊണ്ടോ ആണ് പലരും നിക്ഷേപത്തിലേക്ക് തിരിയുന്നത്. ഭാവിയിലെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞും സ്വന്തം ബജറ്റിന് അനുസരിച്ചും നിക്ഷേപിക്കുന്നവര്‍ വളരെ കുറവാണ്. പലരും ഏറെ പ്രതീക്ഷകളോടെ നിക്ഷേപപദ്ധതികളില്‍ ചേരും. എന്നാല്‍ ആസൂത്രണത്തിലെ പിഴവ് മൂലം അഞ്ചോ ആറോ അടവുകള്‍ക്കുശേഷം ഇത് തുടരാന്‍ കഴിയാതെ ഉപേക്ഷിക്കും.

ഏതൊരു നിക്ഷേപകനും ഏറ്റവും യോജിച്ച മാര്‍ഗ്ഗമാണ് യുലിപ് എന്നു വിളിയ്ക്കുന്ന യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് ഉത്പന്നങ്ങള്‍. ഉദാഹരണത്തിന് 35കാരനായ ഹരേഷിന്റെ അനുഭവം നോക്കാം. മുമ്പ് ബിസിനസ്സില്‍ നിന്നു ലഭിക്കുന്ന ലാഭം ബിസിനസ്സില്‍ തന്നെ നിക്ഷേപിക്കാനാണ് ഹരേഷ് താല്‍പ്പര്യം കാണിച്ചിരുന്നത്. എന്നാല്‍ ഇത്തിരി അധികം റിസ്‌കുണ്ടെന്ന് തിരിച്ചറിഞ്ഞതോടെയാണ് മറ്റു മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞത്.

യുലിപ്-എല്ലാവര്‍ക്കും യോജിച്ച നിക്ഷേപമാര്‍ഗ്ഗം, എന്തുകൊണ്ട്?

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തെ അനുഭവങ്ങള്‍ പലരും പറഞ്ഞതോടെ പിന്‍വാങ്ങി. ഹരേഷിന്റെ ഭാര്യ മീനയാണ് യുലിപ് എന്ന ആശയവുമായി വന്നത്. നിക്ഷേപത്തിനൊപ്പം കുടുംബത്തിന് സുരക്ഷയും നല്‍കുമെന്നതിനാല്‍ ഈ നിര്‍ദ്ദേശം ഹരീഷിന് ഇഷ്ടപ്പെട്ടു.

യൂലിപിലൂടെ ശേഖരിയ്ക്കുന്ന പണം ഓഹരി വിപണിയ്‌ക്കൊപ്പം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നതിനാല്‍ റിസ്‌ക് കുറവാണ്. ഏത് സമയത്തു വേണമെങ്കിലും പ്ലാനുകളില്‍ വ്യത്യാസം വരുത്താന്‍ സാധിക്കുമെന്നതിനാല്‍ സൗകര്യപ്രദമായ തുകകള്‍ നിക്ഷേപിക്കാന്‍ സാധിക്കും. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ ഓഹരി വിപണിയില്‍ പരോക്ഷമായി നിക്ഷേപിക്കുന്നതോടൊപ്പം നിക്ഷേപിക്കുന്ന പണത്തിനും അതിന്റെ ലാഭത്തിനും സുരക്ഷിതത്വം ലഭിക്കുന്നു. തിരഞ്ഞെടുക്കുന്ന പ്ലാനുകള്‍ക്കനുസരിച്ച് നിക്ഷേപിക്കുന്ന പണത്തിന് എത്രമാത്രം വളര്‍ച്ച വേണമെന്ന് തീരുമാനിക്കാനും സാധിക്കും.

Disclaimer
Unit-linked life insurance products are different from the traditional insurance products and are subject to risk factors. Premiums paid in unit-linked life insurance policies are subject to investment risks associated with capital markets and NAVs of the units may go up or down, based on the performance of fund and factors influencing the capital market and the insured is responsible for his/her decisions. Please know the associated risks and the applicable charges from your Insurance Agent or the Intermediary. Read the product brochure carefully before buying the plan.
Insurance is the subject matter of the solicitation. Registered and Corporate Office Address: IndiaFirst Life Insurance Company Ltd., 301, 'B' Wing, The Qube, Infinity Park, Dindoshi-Flimcity Road, Malad (E), Mumbai - 400097. Website: indiafirstlife.com. Registration No: 143. Toll Free No. 1800 209 8700. SMS to 5667735, SMS charges apply. Advt. Ref. No.: __________.

English summary

ULIP - Something for Everyone

ULIPs offer alternatives to you whether you are keen to take on some investment risks in order to see your money grow or you are more comfortable investing in secure avenues which preserve your wealth ...
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X