ജന്‍ധന്‍യോജന ബാങ്ക് അക്കൗണ്ട് എങ്ങനെ തുടങ്ങാം ?

By Super
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്ന പ്രധാനമന്ത്രി ജന്‍ധന്‍യോജന ബാങ്ക് അക്കൗണ്ട് ഇതിനകം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ഈ ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങളിലേക്ക്...

ജന്‍ധന്‍യോജന ബാങ്ക് അക്കൗണ്ടിനെക്കുറിച്ചുളള സംശയങ്ങള്‍ ഇപ്പോഴുമുണ്ട്. സമൂഹത്തിന്റെ താഴെത്തട്ടിലുളളവരുടെ ക്ഷേമം മുന്‍നിര്‍ത്തി ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി എങ്ങനെയാണ് ? പാന്‍ കാര്‍ഡുകളോ ആധാര്‍ കാര്‍ഡുകളോ ഇല്ലാതെ അക്കൗണ്ട് തുറക്കാനാകുമോ ? എന്നാല്‍ അറിഞ്ഞോളൂ, ജന്‍ധന്‍യോജന അക്കൗണ്ടിന് ചില അയവുകളൊക്കെയുണ്ട്. ആദ്യത്തെ ഒരു വര്‍ഷമെങ്കിലും ആധാര്‍ കാര്‍ഡില്ലാതെ അക്കൗണ്ട് തുടങ്ങാം. ആര്‍.ബി.ഐ. നിയമമനുസരിച്ച് ആദ്യത്തെ ഒരു വര്‍ഷം അക്കൗണ്ടിനായി ആവശ്യമുളളത് വെറും രണ്ട് ഫോട്ടോകള്‍ മാത്രമാണ്.

ജന്‍ധന്‍യോജന ബാങ്ക് അക്കൗണ്ട് എങ്ങനെ തുടങ്ങാം ?

ഒരുവര്‍ഷത്തിന് ശേഷം ?

ആദ്യത്തെ ഒരുവര്‍ഷം ചെറിയ അക്കൗണ്ടുകള്‍(small accounts) എന്ന രീതിയിലായിരിക്കും ഇവ പരിഗണിക്കുക. അക്കൗണ്ട് തുടര്‍ന്നുകൊണ്ടുപോകണമെന്നുളളവര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതോടെ ഇത് ഒരു സാധാരണ ജന്‍ധന്‍ യോജനാ അക്കൗണ്ടായി മാറും.

നിബന്ധനകള്‍(small accounts)

അക്കൗണ്ടിലെ ബാലന്‍സ് ഒരിക്കലും 50,000 രൂപയില്‍ അധികമാകരുത്. ഒരു വര്‍ഷം അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെടുന്ന തുക ഒരിക്കലും ഒരു ലക്ഷം രൂപയില്‍ കൂടുതലാകാന്‍ പാടില്ല. പ്രതിമാസം പണം പിന്‍വലിക്കുന്നതിനും പരിധിയുണ്ട്. പരമാവധി 10,000 രൂപ മാത്രമാണ് ഒരുമാസം പിന്‍വലിക്കാന്‍ അനുവദിക്കുക. എന്നാല്‍ ആവശ്യമായ രേഖകള്‍ കൊടുക്കുന്നതോടെ ഇത് ഒരു സാധാരണ ജന്‍ധന്‍ യോജനാ അക്കൗണ്ടായി മാറും.

ഇതുവരെ ബാങ്ക് അക്കൗണ്ട് തുടങ്ങാത്തവരെ സംബന്ധിച്ചെടുത്തോളം പ്രധാനമന്ത്രി ജന്‍ധന്‍യോജന പദ്ധതി ഒരു സുവര്‍ണാവസരം തന്നെയാണ്. സീറോ ബാലന്‍സ്, റുപേ ഡെബിറ്റ് കാര്‍ഡ്, രണ്ടുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എന്നിവ പദ്ധതിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ആരെങ്കിലും നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അക്കൗണ്ട് തുടങ്ങാന്‍ പറഞ്ഞയച്ചോളൂ വൈകിക്കരുത്...

English summary

How to open a Pradhan Mantri Jan Dhan Yojana Bank Account

To open a Pradhan Mantri Jan Dhan Yojana Bank Accounts there are some relaxations. At least for the first one year you can do with no Aadhar Card for opening a Pradhan Mantri Jan Dhan Yojana Bank Accounts. As per a RBI directive all you need in the first one year is just two photographs
English summary

How to open a Pradhan Mantri Jan Dhan Yojana Bank Account

To open a Pradhan Mantri Jan Dhan Yojana Bank Accounts there are some relaxations. At least for the first one year you can do with no Aadhar Card for opening a Pradhan Mantri Jan Dhan Yojana Bank Accounts. As per a RBI directive all you need in the first one year is just two photographs
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X