2015ല്‍ ഓഹരി വിപണി എങ്ങനെയായിരിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രതീക്ഷയോടെ ഒരു പുതുവര്‍ഷം കൂടി കടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷം സെന്‍സെക്‌സ് 30 ശതമാനത്തോളം വളര്‍ച്ച നേടിയെങ്കിലും ചെറുകിട നിക്ഷേപകര്‍ക്ക് അത്രയൊന്നും ആഹ്ലാദിക്കാന്‍ വകയില്ലായിരുന്നു. ഇതിനു കാരണം അതിനു തൊട്ടുമുമ്പുള്ള വര്‍ഷങ്ങളില്‍ വിപണി തളര്‍ന്നു കിടന്നതു തന്നെയാണ്. പുതുവര്‍ഷത്തിലെ പ്രതീക്ഷകള്‍ എന്തെല്ലാമാണ്?

 

ജൂണിലെ വിപണിയില്‍ തിരുത്തല്‍

ജൂണിലെ വിപണിയില്‍ തിരുത്തല്‍

ഈ വര്‍ഷം ജൂണില്‍ വിപണിയില്‍ കാര്യമായൊരു തകര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. അമേരിക്കന്‍ പലിശനിരക്കില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ തീരുമാനം പുറത്തുവന്നാല്‍ ഇന്ത്യയിലുള്ള പല വിദേശനിക്ഷേപ സ്ഥാപനങ്ങളും പിന്‍വലിയാന്‍ സാധ്യതയുണ്ട്.

ചരക്കു സേവന നികുതി

ചരക്കു സേവന നികുതി

ചരക്കു, സേവന നികുതിയുമായി ബന്ധപ്പെട്ട നിയമം നടപ്പാക്കുന്നതും വിപണിയെ സ്വാധീനിക്കും. ആഭ്യന്തര മൊത്ത വരുമാനത്തില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ രാജ്യസഭയില്‍ മോദി സര്‍ക്കാറിന് ഭൂരിപക്ഷമില്ലാത്തത് ബില്ലിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്.

എണ്ണ വിലയിലെ വ്യതിയാനം

എണ്ണ വിലയിലെ വ്യതിയാനം

എണ്ണവിലയില്‍ സ്ഥിരത കാണിക്കേണ്ടത്് ഓഹരി വിപണിയെ സംബന്ധിച്ച് അത്യാവശ്യമാണ്. ചാഞ്ചാട്ടമുണ്ടാകുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇന്ത്യയിലെ പലിശനിരക്കുകള്‍

ഇന്ത്യയിലെ പലിശനിരക്കുകള്‍

രാജ്യത്തെ പലിശനിരക്കുകളില്‍ കുറവ് വരുത്തുന്നത് ഓഹരി വിപണിയെ ഉത്തേജിപ്പിക്കും. 2015ല്‍ 75 ബേസിക് പോയിന്റിന്റെ കുറവുണ്ടാകുമെന്നാണ് കരുതുന്നത്.

പണപ്പെരുപ്പം

പണപ്പെരുപ്പം

തീര്‍ച്ചയായും പണപ്പെരുപ്പം തന്നെയാണ് സാമ്പത്തിക മേഖലയ്ക്ക് പ്രധാന ഭീഷണി. പണപ്പെരുപ്പം വര്‍ദ്ധിച്ചാല്‍ പലിശനിരക്കുകളില്‍ മാറ്റം വരും.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍

സാമ്പത്തിക പരിഷ്‌കാരങ്ങള്‍

മോദി സര്‍ക്കാറിനെ ഏറെ പ്രതീക്ഷയോടെയാണ് വാണിജ്യ ലോകം ഉറ്റുനോക്കുന്നത്. സാമ്പത്തിക പരിഷ്‌കാരങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് വിപണിയെ ഉത്തേജിപ്പിക്കുക തന്നെ ചെയ്യും

വരുമാനം

വരുമാനം

കമ്പനികളുടെ വരുമാനത്തിലും വര്‍ധനവുണ്ടാകേണ്ടതുണ്ട്.

ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍

ആഗോള സാമ്പത്തിക പ്രശ്‌നങ്ങള്‍

ചൈന, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രശ്‌നങ്ങള്‍ നമ്മുടെ വിപണിയെയും പ്രതികൂലമായി ബാധിക്കും. ആഗോള സാമ്പത്തിക പ്രതിസന്ധി പരിപൂര്‍ണമായി പരിഹരിക്കപ്പെടാത്തതും പരിഗണിക്കേണ്ടതുണ്ട്.

യൂറോപ്പിലെ ഭൂതം

യൂറോപ്പിലെ ഭൂതം

ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധി ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെ പിടിച്ചുലയ്ക്കാന്‍ കെല്‍പ്പുള്ളതാണ്. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സാമ്പത്തികമായി തകര്‍ന്നാല്‍ അത് ഇന്ത്യയിലും പ്രതിഫലിക്കും.

English summary

9 Things Share Markets in India Will Watch Out for in 2015

Stock markets are expected to give modest returns in 2015, given that the Sensex has rallied a huge 30 per cent in 2014
English summary

9 Things Share Markets in India Will Watch Out for in 2015

Stock markets are expected to give modest returns in 2015, given that the Sensex has rallied a huge 30 per cent in 2014
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X