റിസര്‍വ് ബാങ്ക് റീപോ നിരക്കു കുറച്ചു, പലിശനിരക്കുകള്‍ കുറഞ്ഞേക്കും

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാമ്പത്തികനയത്തില്‍ വാഗ്ദാനം ചെയ്തിരുന്നതുപോലെ റിസര്‍വ് ബാങ്ക് റീപോ നിരക്കുകള്‍ കുറച്ചു. എട്ടു ശതമാനത്തില്‍ നിന്ന് 25 ബെയ്‌സിസ് പോയിന്‍റുകള്‍ കുറച്ച് 7.75 ശതമാനം ആണ് ഇപ്പോള്‍ നിരക്ക്.

 

നാണ്യപ്പെരുപ്പത്തില്‍ കുത്തനെ കുറവുണ്ടായതും ക്രൂഡോയില്‍ വിലയിലെ ഇടിവുമാണ് നിരക്കുകള്‍ കുറയ്ക്കാന്‍ കാരണമായത്. എന്നാല്‍ ക്യാഷ് റിസര്‍വ് റേഷ്യോയില്‍ (സിആര്‍ആര്‍) മാറ്റമൊന്നും വരുത്തിയിട്ടില്ല; നാലു ശതമാനമായി തുടരുന്നു.
പലിശനിരക്കിലെ വ്യതിയാനം സ്റ്റോക്ക് മാര്‍ക്കറ്റുകള്‍ക്കു ഗുണകരമായി ഭവിച്ചേക്കും.

പലിശനിരക്കുകള്‍ കുറഞ്ഞേക്കും

'2014 ജൂലൈ മുതല്‍ കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് അനുസരിച്ച് നാണ്യപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്‍റ
ദ്വൈമാസ സാമ്പത്തികനയ പ്രഖ്യാപനങ്ങളിലെ വിലയിരുത്തലുകള്‍ക്ക് അനുസൃതമായിത്തന്നെയാണ് നാണ്യപ്പെരുപ്പനിരക്കിന്‍റ പോക്ക്. സെപ്റ്റംബറിനു ശേഷം പച്ചക്കറികളുടെയും പഴങ്ങളുടെയും ധാന്യങ്ങളുടെയും അന്താരാഷ്ട്ര ഉത്പന്നങ്ങളുടെയും വിലയിലുണ്ടായ ഇടിവ് നാണ്യപ്പെരുപ്പനിയന്ത്രണം പ്രതീക്ഷിച്ചതിലും മെച്ചമാക്കിയിട്ടുണ്ടെന്ന്. റിസര്‍വ് ബാങ്കിന്‍റ പ്രസ്താവനയില്‍ പറയുന്നു.

2016 ജനുവരിയോടെ നാണ്യപ്പെരുപ്പ നിരക്ക് ആറു ശതമാനത്തില്‍ താഴെ എത്തുമെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. അപ്രതീക്ഷിതമായ രാഷ്ട്രീയ-ഭൗമ സംഭവവികാസങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വില അടുത്ത വര്‍ഷം വരെ കുറഞ്ഞുതന്നെയിരിക്കും. ധന കമ്മി സംബന്ധിച്ച ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാനുള്ള പ്രതിബദ്ധത കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചിട്ടുമുണ്ട്'.എന്നാല്‍ നിരക്കില്‍ കൂടുതല്‍ ഇളവുകളുണ്ടാകുന്നത് നാണ്യപ്പെരുപ്പം സംബന്ധിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കുമെന്ന് ബാങ്ക് മുന്നറിയിപ്പു നല്‍കി.

നാണ്യപ്പെരുപ്പനിരക്കു കുറയുക, ഉറച്ച സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുക, സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക മുതലായവ പ്രധാനപ്പെട്ട കാര്യങ്ങളാണ്. അതോടൊപ്പം വൈദ്യുതി, ഭൂമി, ധാതുക്കള്‍, അടിസ്ഥാനസൗകര്യങ്ങള്‍ മുതലായവയുടെ ലഭ്യതയും ഉറപ്പാക്കണം. എങ്കിലേ കണക്കുകൂട്ടിയിരിക്കുന്നതിലും മികച്ച വളര്‍ച്ച കൈവരിക്കാനും അതുവഴി നാണ്യപ്പെരുപ്പം നിയന്ത്രിക്കാനും കഴിയൂ എന്നും റിസര്‍വ് ബാങ്കിന്‍റ പത്രക്കുറിപ്പില്‍ പറയുന്നു.

English summary

RBI Cuts Repo Rates by 25 Basis Points; Interest Rates in Economy Set to Fall

The RBI Cut interest rates by 25 basis points to 7.75 per cent from 8 per cent. The RBI's stance was largely to do with a sharp drop in inflation in the last few months and falling crude prices. The country's central bank has left the CRR rate unchanged at 4 per cent.
English summary

RBI Cuts Repo Rates by 25 Basis Points; Interest Rates in Economy Set to Fall

The RBI Cut interest rates by 25 basis points to 7.75 per cent from 8 per cent. The RBI's stance was largely to do with a sharp drop in inflation in the last few months and falling crude prices. The country's central bank has left the CRR rate unchanged at 4 per cent.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X