ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തില്‍ മാരുതി സുസുകി ഇന്ത്യയുടെ മൊത്തലാഭം 802.2 കോടി രൂപ. 17.8 ശതമാനം വളര്‍ച്ചയാണിത്. കഴഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ ലാഭം 681.15 കോടി രൂപയായിരുന്നു.

കമ്പനിയുടെ ഓഹരികള്‍ ഇന്നലെ ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 2.12 ശതമാനവും നാഷനല്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ 2.25 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി.

കച്ചവടത്തിലെ വളര്‍ച്ചയും അസംസ്‌കൃതവസ്തുക്കളുടെ ചെലവു കുറയ്ക്കാനുള്ള ശ്രമങ്ങളും വിദേശനാണ്യവിനിമയ നിരക്കിലെ അനുകൂല വ്യതിയാനങ്ങളുമാണ് ഈ വളര്‍ച്ചയ്ക്കു പിന്നിലെന്ന് കമ്പനിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

ഈ കാലയളവിലെ മൊത്ത വില്പന 12,263 കോടി രൂപയുടേതായിരുന്നു. മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 15.5% വളര്‍ച്ച.

വില്പനയുടെ അളവില്‍ 12.4% വളര്‍ച്ചയാണുണ്ടായത്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 2,88,151 കാറുകള്‍ വിറ്റു (ആഭ്യന്തര വിപണി 2,68,185, കയറ്റുമതി 19,966); ഇക്കൊല്ലം 3,23,911 കാറുകളും (ആഭ്യന്തര വിപണി 2,95,202, കയറ്റുമതി 28,709).