ഇങ്ങനെയെഴുതാനാണെങ്കില്‍ ഇനി ഇമെയിലെഴുതേണ്ട

ജോലിക്കൊരപേക്ഷ, കച്ചവടത്തിനൊരു തുമ്പ്, സഹപ്രവര്‍ത്തകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, സംശയനിവാരണം.... ഈ കാലഘട്ടത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് ഇമെയില്‍ വര്‍ത്തമാനം. ആര്‍ക്ക് ഇമെയിലയച്ചാലും അവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആദ്യത്തെ അവസരാണ് സബ്ജക്ട് ലൈന്‍ (വിഷയസൂചന). എന്നാല്‍ ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെടുന്നതും. എന്തു ചെയ്യണം, എന്തു ചെയ്യരുത്, എന്തുകൊണ്ട് എന്നു നോക്കാം.

ഇങ്ങനെയെഴുതാനാണെങ്കില്‍ ഇനി ഇമെയിലെഴുതേണ്ട

ഇമെയില്‍ സാധാരണ തെറ്റുകള്‍

1. വിഷയസൂചന (സബ്ജക്ട് ലൈന്‍) എഴുതാതെ ഇമെയില്‍ അയയ്ക്കരുത്. കിട്ടുന്നയാളെ പ്രകോപിപ്പിക്കുന്ന കാര്യമാണത്. എന്തിനെപ്പറ്റിയാണ് ഈ മെയില്‍ എന്നറിയണമെങ്കില്‍ അതു തുറന്നുനോക്കണം എന്നു വരുന്നത് മെനക്കേടാണ്. ഇപ്പോള്‍ വായിക്കണോ, തിരക്കൊഴിഞ്ഞിട്ടു പിന്നെ വായിച്ചാലും മതിയോ എന്നൊക്കെ തീരുമാനിക്കാന്‍ സഹായിക്കുന്ന ഒരു ചെറുവരിയാണ് അവിടെ വേണ്ടത്. അവിടം കാലിയായി കിടന്നാല്‍ അതങ്ങു ഡിലീറ്റ് ചെയ്തുകളയാനാകും ആദ്യം തോന്നുക.

2. വലിച്ചുനീട്ടിയെഴുതരുത്. കഥ മുഴുവന്‍ പറയാനുളള സ്ഥലം സബ്ജക്ട്‌ലൈനില്‍ ഇല്ല. മൊബൈല്‍ ഫോണിലാണു വായിക്കുന്നതെങ്കില്‍ 30 അക്ഷരം, കമ്പ്യൂട്ടറിലാണെങ്കില്‍ 5060 അക്ഷരം അത്രയേ തെളിഞ്ഞുകാണൂ.

3. എന്തെങ്കിലുമെഴുതി നിറയ്ക്കരുത് സബ്ജക്ട് ലൈന്‍. ചെറുതും വ്യ്ക്തവുമായിരിക്കണം അത്. ഉള്ളിലെന്താണ് എഴുതിയിരിക്കുന്നത് എന്ന് ഏറ്റവും പ്രധാന സൂചനകള്‍ നല്‍കുന്നതാകണം അവിടെ തെളിയുന്നത്.

4. ഹലോ, താങ്ക് യൂ ഒക്കെ ഇമെയിലിന്റെ ഉള്ളില്‍ മതി. 'ഒരു ജോലിയെക്കുറിച്ച് അറിയാന്‍' എന്നതും അത്ര നല്ല വിഷയസൂചന അല്ല. 'സെക്രട്ടറി തസ്തികയിലേയ്ക്ക് അപേക്ഷ; റഫറന്‍സ് നാരായണന്‍ മാസ്റ്റര്‍' എന്നു വച്ചാല്‍ ഏതാണ്ട് വൃത്തിയായി കിട്ടുന്നയാള്‍ക്ക് നാരായണന്‍മാസ്റ്ററെ പരിചയമുളളതാണെങ്കില്‍. മാസ്റ്ററെ വ്യക്തിപരമായല്ല, അദ്ദേഹത്തിന്റെ ഓഫീസിന്റെ പേരിലാണ് പരിചയമെങ്കില്‍ 'സെക്രട്ടറി തസ്തിക, റഫറന്‍സ് നാരായണന്‍ മാസറ്റര്‍, ടെലികോം ഓഫീസ്' എന്ന മട്ടിലാകാം വിഷയസൂചന.

5. വിഷയമോ ഇമെയിലോ മുഴുവനായി വലിയക്ഷരത്തില്‍ (അക്ഷരവലുപ്പമല്ല, ഇംഗ്ലീഷ് ക്യാപ്പിറ്റല്‍ ലെറ്ററുകള്‍) എഴുതരുത്. വായിക്കാന്‍ വല്യ കഷ്ടപ്പാടാണത്. അതു മാത്രമല്ല കാര്യം. ഡിജിറ്റല്‍ ലോകത്ത് തെറിവിളിക്കുകയോ കലിതുള്ളുകയോ ചെയ്യുന്നതിനുള്ള ഉപാധിയാണ്ക്ഷമയുടെ നെല്ലിപ്പലക കണ്ടുകഴിയുമ്പോഴുള്ള പ്രയോഗമാണ് വലിയ അക്ഷരങ്ങള്‍ കൊണ്ട് മാത്രമുള്ള ഇമെയില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X